Monday, May 29, 2017 Last Updated 23 Min 17 Sec ago English Edition
Todays E paper
Friday 19 May 2017 12.15 AM

നന്മ പ്രോപ്പര്‍ട്ടീസിന്റെ പാര്‍പ്പിടസമുച്ചയം കാസില്‍ റോക്ക്‌ പൂര്‍ത്തിയായി

കൊച്ചി: ഈസ്‌റ്റേണ്‍ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള കണ്‍സ്‌ട്രക്ഷന്‍ കമ്പനിയായ നന്മ പ്രോപ്പര്‍ട്ടീസിന്റെ പാര്‍പ്പിട സമുച്ചയം കാസില്‍ റോക്ക്‌ വൈപ്പിനില്‍ പൂര്‍ത്തിയായി. കുറഞ്ഞ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 150 ആഢംബര അപ്പാര്‍ട്ട്‌മെന്റുകളാണ്‌ കാസില്‍ റോക്കിന്റെ പ്രത്യേകത.
മികച്ച ഗുണനിലവാരത്തിലുള്ള കെട്ടിട സമുച്ചയങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കുകയെന്നതാണ്‌ കമ്പനിയുടെ നയം. വെറും 15 മാസം കൊണ്ടാണ്‌ നന്മ കാസില്‍ റോക്കിനെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഇന്റലിജന്റ്‌ ബില്‍ഡിങാക്കി മാറ്റിയതെന്ന്‌ നന്മ പ്രോപ്പര്‍ട്ടീസ്‌ മാനേജിങ്‌ ഡയറക്‌ടര്‍ അഷീന്‍ പാണക്കാട്‌ പറഞ്ഞു. സ്വിമ്മിങ്‌ പൂള്‍, ജിം, പാര്‍ട്ടി റൂം, വിപുലമായ പാര്‍ക്കിങ്‌ അടങ്ങിയ ഒട്ടനവധി ആധുനിക സൗകര്യങ്ങളാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്‌.
അറബിക്കടലിന്റെ സൗന്ദര്യം ആവോളം നുകരാന്‍ സാധിക്കുംവിധമാണ്‌ റൂഫ്‌ ടോപ്പ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. കൂടാതെ ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ ഉപയോഗം സമുച്ചയത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തുന്നു. പദ്ധതിയുടെ ഉദ്‌ഘാടനവും താക്കോല്‍ ദാന ചടങ്ങും. ശനിയാഴ്‌ച കാസില്‍ റോക്ക്‌ അങ്കണത്തില്‍ ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ്‌ ഡയറക്‌ടര്‍ നഫീസാ മീരാന്‍ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ്‌ ചെയര്‍മാന്‍ നവാസ്‌ മീരാന്‍, നന്മ പ്രോപ്പര്‍ട്ടീസ്‌ എം.ഡി അഷീന്‍ പാണക്കാട്‌, ഡയറക്‌ടര്‍മാരായ ജിബു ജേക്കബ്‌, ജുനൈദ്‌, ജനറല്‍ മാനേജര്‍ സാല്‍വിന്‍ ജോയ്‌, ഷ്‌നൈദര്‍ കേരള ബ്രാഞ്ച്‌ ഇന്‍ ചാര്‍ജ്‌ ജെ. എസ്‌. നാഗരാജന്‍, ജാക്‌സണ്‍സ്‌ ഡയറക്‌ടര്‍ ജേക്കബ്‌ തോമസ്‌, ബെര്‍ഗര്‍ പെയിന്റ്‌സ്‌ ഡിവിഷണല്‍ സെയില്‍സ്‌ മാനേജര്‍ രാജീവ്‌ ജോസ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Ads by Google
Friday 19 May 2017 12.15 AM
YOU MAY BE INTERESTED
TRENDING NOW