Thursday, January 18, 2018 Last Updated 24 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.15 AM

വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന

uploads/news/2017/05/109731/2.jpg

ന്യൂഡല്‍ഹി: രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച്‌ 23.5 ശതമാനം വളര്‍ച്ചയാണു രേഖപ്പെടുത്തിയത്‌.
2016 ഏപ്രിലില്‍ 5.99 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തിയപ്പോള്‍ കഴിഞ്ഞ മാസം 7.40 ലക്ഷമായി ഉയര്‍ന്നു. ബംഗ്ലാദേശില്‍ നിന്നാണ്‌ ഇക്കാലയളവില്‍ ഏറ്റവുമധികം യാത്രക്കാര്‍ ഇന്ത്യയിലെത്തിയത്‌- 23.07 ശതമാനം.
മറ്റുള്ളവര്‍- യു.എസ്‌.എ. (10.65%),ബ്രിട്ടന്‍ (10.51%), ജര്‍മനി(3.28%), ഓസ്‌ട്രേലിയ(3.15%), മലേഷ്യ(2.98%), ചൈന(2.95%), ശ്രീലങ്ക(2.85%), റഷ്യ(2.78%), കാനഡ(2.43%), ഫ്രാന്‍സ്‌(2.33%), ജപ്പാന്‍(2.14%), അഫ്‌ഗാനിസ്‌ഥാന്‍(1.69%), സിംഗപ്പൂര്‍(1.69%), നേപ്പാള്‍(1.61%) എന്നിവിടങ്ങളില്‍നിന്നു നിരവധി വിനോദസഞ്ചാരികള്‍ ഇന്ത്യയിലെത്തി.

Ads by Google
Friday 19 May 2017 12.15 AM
YOU MAY BE INTERESTED
TRENDING NOW