Saturday, October 14, 2017 Last Updated 5 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.15 AM

സെന്‍സെക്‌സില്‍ തളര്‍ച്ച

uploads/news/2017/05/109730/1.jpg

മുബൈയ്‌: നഷ്‌ടത്തോടെ ആരംഭിച്ച വ്യാപാരദിനത്തിനൊടുവില്‍ സെന്‍സെക്‌സ് 224 പോയിന്റ്‌ താഴ്‌ന്ന് 30434.79 ലും, നിഫ്‌റ്റി 96.3 പോയിന്റ്‌ താഴ്‌ന്ന് 9429.45ലും വ്യാപാരം അവസാനിച്ചു. വ്യാപാരത്തുടക്കത്തില്‍ സെന്‍സെക്‌സ് 120 പോയിന്റ്‌ താഴ്‌ന്ന് 30538ലും നിഫ്‌റ്റി 42 പോയിന്റ്‌ നഷ്‌ടത്തില്‍ 9483ലുമായിരുന്നു. തുടക്കത്തിലുണ്ടായ കുറവ്‌ പിന്നീട്‌ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ബി.എസ്‌.ഇയിലെ 435 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1083 ഓഹരികള്‍ നഷ്‌ടത്തിലുമാണ്‌.
ഭാരതി എയര്‍ടെല്‍, ടാറ്റ സ്‌റ്റീല്‍, സണ്‍ ഫാര്‍മ, എച്ച്‌ .ഡി.എഫ്‌.സി തുടങ്ങിയവ നേട്ടത്തിലും ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്‍ഡ്‌ ടി, ഡോ.റെഡീസ്‌ ലാബ്‌ തുടങ്ങിയവ നഷ്‌ടത്തിലും അവസാനിച്ചു.

Ads by Google
Advertisement
Friday 19 May 2017 12.15 AM
YOU MAY BE INTERESTED
TRENDING NOW