അശ്വതി : സഹപ്രവര്‍ത്തകരുമായി യോജിപ്പില്‍ വര്‍ത്തിക്കണം. അകാരണമായ ഭീതി നിലനില്ക്കും.
ഭരണി: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും. ശുഭപ്രതീക്ഷകള്‍ സഫലമാകും.
കാര്‍ത്തിക: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അനുഭവത്തില്‍ വന്നു ചേരുമെങ്കിലും അകാരണമായ സംശയം ഉപേക്ഷിക്കണം
രോഹിണി : ഔദ്യോഗിക ചുമതലകളാല്‍ മന:സമാധാനം കുറയും.
മകയിരം: വിദേശത്ത് സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
തിരുവാതിര: നിശ്ചയിച്ച കാര്യങ്ങള്‍ക്ക് തടസ്സത്തിനു സാധ്യത. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം.
പുണര്‍തം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. മാതൃഗുണം ഉണ്ടാകും.
പൂയം: മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. പിതാവിന് ശ്രേയസ്സുണ്ടാകും.
ആയില്യം: ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. ധനസമൃദ്ധിയുണ്ടാകും.
മകം: തൊഴില്‍മേഖലയില്‍ ഉയര്‍ച്ച ഉണ്ടാകും. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.
പൂരം: കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും. കലാരംഗത്തു ശോഭിക്കും.
ഉത്രം: ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ജീവിതരീതിമാറും.
അത്തം: സമാധാനം നഷ്ടപ്പെടും. തൊഴില്‍രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ കാണുന്നു.
ചിത്തിര: സ്ത്രീകളുമായി കലഹത്തിനു നില്‍ക്കരുത്. കലാരംഗത്ത് അംഗീകാരം ലഭിക്കും.
ചോതി: ബുദ്ധിപൂര്‍വ്വം എല്ലാ കാര്യത്തിലും ഇടപെടുക. ബിസിനസ്സില്‍ ഉയര്‍ന്ന ലാഭം ഉണ്ടാകും.
വിശാഖം: സുഹൃത്തുക്കളുമായി പിണങ്ങാനിടവരും. വീടുപണിയ്ക്കായി വായ്പ ശരിയാകും.
അനിഴം: സംഘടനാ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടതായി വരും. ആരോഗ്യനില തൃപ്തികരം.
തൃക്കേട്ട: വസ്തുക്കച്ചവടത്തില്‍ ഉയര്‍ന്ന ലാഭം ഉണ്ടാകും. വിവാഹക്കാര്യങ്ങള്‍ ശരിയാകും.
മൂലം: പ്രവര്‍ത്തന തടസ്സം ഉണ്ടാകും. ധനസമൃദ്ധിയുണ്ടാകും.
പൂരാടം: അപവാദങ്ങള്‍ മറികടക്കും. കൃഷിയില്‍ ഗുണമുണ്ടാകും.
ഉത്രാടം: ആരോഗ്യപരമായി ശ്രദ്ധിക്കുക. കലാപ്രകടനങ്ങളില്‍ ശോഭിക്കും.
തിരുവോണം: കര്‍മരംഗം ശോഭനമാകും. വിവാഹം തീരുമാനത്തിലെത്തും.
അവിട്ടം: സഹോദരന്മാരില് നിന്നും സഹായം ഉണ്ടാകും. മനോധൈര്യം കൂടും.
ചതയം: പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്. നിഗുഢ ശത്രുക്കളെ കരുതുക.
പൂരുരുട്ടാതി: ഗുണദോഷ സമ്മിശ്രമായ സമയമാണ്. ഉയര്‍ന്ന ധനലാഭം ഉണ്ടാകും.
ഉതൃട്ടാതി: ഉന്നത വ്യക്തികളുമായി അടുപ്പം ഉണ്ടാകും. ഭൂസ്വത്ത് ക്രയവിക്രയം ചെയ്യും.
രേവതി: ധനലാഭം, ശ്രേയ്സ്സ് ഇവ കൈവരും. നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുവാന്‍ സാധ്യത.
അനില്‍, പെരുന്ന
9847531231