Tuesday, September 19, 2017 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 07.42 PM

പിഞ്ചുകുഞ്ഞിനെ കാറിലിരുത്തി മാതാപിതാക്കളുടെ ഷോപ്പിംഗ്; ചില്ല് പൊട്ടിച്ച് പോലീസ് രക്ഷപ്പെടുത്തി

uploads/news/2017/05/109717/shwp.jpg

മാതാപിതാക്കള്‍ക്ക് മറ്റ് എന്തിനെക്കാളും വലുത് തങ്ങളുടെ കുട്ടികള്‍ തന്നെയാണ്. എന്നാല്‍ ചൈനയില്‍ നിന്ന് പുറത്തു വരുന്ന ഈ വാര്‍ത്ത അതിന് വിപരീതമാണ്. പിഞ്ചു കുഞ്ഞിനെ കാറില്‍ ഒറ്റയ്ക്കിരുത്തി മാതാപിതാക്കള്‍ ഷോപ്പിംഗിന് പോയി. തനിച്ചിരുന്ന് ഭയം കൊണ്ട് കരഞ്ഞ കുഞ്ഞിനെ അവസാനം പോലീസുകാര്‍ ചില്ലുകള്‍ ഉടച്ച് രക്ഷപ്പെടുത്തി.

ഒരു വയസ്സായ കുഞ്ഞിനെയാണ് മാതാപിതാക്കള്‍ കാറിലിരുത്തി പോയത്. കുട്ടി 40 മിനിട്ടോളം കാറിനുള്ളില്‍ ഒറ്റയ്ക്കിരുന്നു. ഭയന്നു പോയ കുഞ്ഞ് കരയുന്നത് കണ്ട വഴിയാത്രക്കാരിലൊരാള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസുകാരെത്തി കുട്ടിയെ രക്ഷിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Ads by Google
Advertisement
Thursday 18 May 2017 07.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW