ക്യുംങ്ഡാവോ മൃഗശാലയില്‍ എത്തിയ സന്ദര്ശകന് കരടി കൊടുത്തത് വമ്പന്‍ പണിയായിരുന്നു. ലോക്കല്‍ റിപ്പോര്‍ട്ടറോട് സന്ദര്ശകന് സംഭവത്തെ കുറിച്ച് വിവരിച്ചത് ഇങ്ങനെയാണ് ; താന്‍ മൃഗശാലയില്‍ കണ്ട കരടിക്ക് ഭക്ഷണം കൊടുത്തു. എന്നാല്‍ താന്‍ കൊടുത്ത ഭക്ഷണത്തില്‍ കരടി തൃപ്തനായിരുന്നില്ല. കരടിക്ക് വീണ്ടും വേണം എന്ന നിലയിലായിരുന്നു.
ഭക്ഷണത്തോടുള്ള കൊതി കൊണ്ട് കരടി സന്ദര്‍ശകന്റെ വിരല്‍ കടിച്ചു പറിച്ചു. കരടിയെ പെട്ടെന്ന് തന്നെ പിന്നോട്ട് തള്ളി നീക്കിയപ്പോഴേക്കും സന്ദര്‍ശകന്റെ വിരല്‍ കരടി കടിച്ചു പറിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മൃഗശാല അധികൃതര്‍ പറയുന്നത്, ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാനാണ് മൃഗങ്ങള്‍ക്ക് സന്ദര്‍ശകര്‍ തീറ്റ കൊടുക്കരുതെന്ന മുന്നറിയിപ്പ് തങ്ങള്‍ വെച്ചിരിക്കുന്നതെന്ന് പറയുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് പല സന്ദര്‍ശകരും അവഗണിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.