Tuesday, January 09, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 05.18 PM

ശരീരത്തിലെ ഈ ഭാഗങ്ങള്‍ തുടിക്കുന്നത് ഭാഗ്യ ലക്ഷണം

uploads/news/2017/05/109704/eye.jpg

ശരീരഭാഗങ്ങള്‍ തുടിക്കുന്നത് അത്ര നിസ്സാരമല്ല. അതില്‍ ചില ഭാഗ്യ ലക്ഷണങ്ങളും നിര്‍ഭാഗ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ശരീരത്തിലെ ചില ഭാഗങ്ങള്‍ തുടിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഇതാ...

പുരുഷന്റെ ശരീരത്തിന്റെ ഇടത് ഭാഗമാണ് തുടിയ്ക്കുന്നതെങ്കില്‍ എന്തെങ്കിലും മോശം വാര്‍ത്ത കേള്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് വേണ്ടപ്പെട്ടവരുടെ മരണമോ ജോലി നഷ്ടപ്പെടുന്നതോ അങ്ങനെയെന്തെങ്കിലും. പുരുഷന്റെ ശരീരത്തിന്റെ വലത് ഭാഗമാണെങ്കില്‍ ശുഭവാര്‍ത്ത കേള്‍ക്കാനാണ് നിങ്ങളുടെ യോഗം. സ്ത്രീകള്‍ക്കാണെങ്കില്‍ നേരെ തിരിച്ചാണ് വരുന്നത്. വലതുഭാഗം മോശം വാര്‍ത്തയും ഇടതു ഭാഗം നല്ല വാര്‍ത്തയും നല്‍കുന്നതാണ്. നെറ്റി തുടിയ്ക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ, എങ്കില്‍ ഒരു ശുഭവാര്‍ത്തയ്ക്കായി നിങ്ങള്‍ കാതോര്‍ത്തിരിയ്ക്കൂ. പ്രത്യേകിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വാര്‍ത്തകളാണ് ഇതിലൂടെ ഉണ്ടാവുന്നത്.

കണ്ണ് തുടിയ്ക്കുക എന്നത് സ്ഥിരമായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ്. ഇടെ കണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ ശുഭകാര്യങ്ങള്‍ കേള്‍ക്കാനും വലം കണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ അശുഭകാര്യങ്ങള്‍ കേള്‍ക്കാനുമായിരിക്കും. വലം കണ്ണ് തുടര്‍ച്ചയായി തുടിച്ച് കൊണ്ടിരിയ്ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. കാരണം ഗുരുതരമായ ഏതെങ്കിലും രോഗത്തിന്റെ തുടക്കമായിരിക്കും ഇത്.

കവിളാണ് തുടിയ്ക്കുന്നെതെങ്കില്‍ ശുഭകാര്യങ്ങളായിരിക്കും കേള്‍ക്കാന്‍ സാധ്യത. സാമുദ്രിക ശാസ്ത്ര പ്രകാരം കവിള്‍ തുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
സാമുദ്രിക ശാസ്ത്രപ്രകാരം ചുണ്ടാണ് തുടിയ്ക്കുന്നതെങ്കില്‍ പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടാനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. ചില സമയങ്ങളില്‍ നിങ്ങളുടെ തോള്‍ തുടിയ്ക്കുന്നു. ഇത് സാമ്പത്തികമായി നിങ്ങളെ സ്വതന്ത്രമായി നിക്കാന്‍ കഴിവുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

ചിലര്‍ക്ക് ഉള്ളം കൈ തുടിയ്ക്കാറുണ്ട്. ഇതിനര്‍ത്ഥം നിങ്ങള്‍ ഉടനെ തന്നെ എന്തോ വലിയ പ്രശ്‌നത്തില്‍ പെടാന്‍ പോകുന്നു എന്നതാണ്. ഇരുകൈയ്യിലേയും വിരലുകള്‍ ചിലപ്പോള്‍ തുടിയ്ക്കാറുണ്ട്. നിങ്ങളുടെ നഷ്ടപ്പെട്ട ബന്ധം വീണ്ടും കണ്ടുമുട്ടാന്‍ സാധ്യതയുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ചിലര്‍ക്ക് തുടയില്‍ പല വിധത്തില്‍ തുടിപ്പ് ഉണ്ടാവാറുണ്ട്. നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Ads by Google
TRENDING NOW