Monday, June 26, 2017 Last Updated 7 Min 48 Sec ago English Edition
Todays E paper
Thursday 18 May 2017 05.04 PM

അപ്പോള്‍ അവളുടെ ശരീരത്തില്‍ 200 ഓളം പുഴുക്കള്‍ അരിക്കുന്നുണ്ടായിരുന്നു, അന്ത്യചുംബനം നല്‍കാന്‍ മുഖം പോലും ഉണ്ടായിരുന്നില്ല: ആ പിതാവ് പറയുന്നു

uploads/news/2017/05/109702/rh.jpg

സ്വന്തം മകളുടെ ശരീരം ഒരു അച്ഛനും ഒരിക്കലും ഇങ്ങനെ കാണാന്‍ ഇടവരാതിരിക്കട്ടെ എന്ന് ഈ പിതാവ് പറയുന്നു. നായ്ക്കള്‍ തിന്നു പുഴുവരിച്ച നിലയില്‍ അന്ത്യചുംബനം നല്‍കാന്‍ ഒരു മുഖം പോലുമില്ലാതെ. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിലായിരുന്നു രോഹ്തക്കില്‍ സുമിത് കുമാര്‍ എന്ന യുവാവും സുഹൃത്തുക്കളും ചേര്‍ന്നു പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നത്. ഹരിയാനായിലെ രോഹ്തക്കിലായിരുന്നു സംഭവം. സോനപാട്ടില്‍ നിന്ന് അറുപതു കിലോമീറ്റര്‍ ഉള്ളിലായി കാട്ടില്‍ കൊണ്ടു പോയായിരുന്നു യുവതിയെ സുമിത് ഉള്‍പ്പെടെയുള്ള സംഘം പീഡിപ്പിച്ചത്. ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം തല കല്ല് ഉപയോഗിച്ചു തകര്‍ത്തു. ശരീരത്തില്‍ വണ്ടി കയറ്റി. മൃതദേഹം നഗ്നമാക്കി കാട്ടില്‍ ഉപേക്ഷിച്ചു. സ്വകാര്യഭാഗങ്ങളില്‍ കമ്പുകള്‍ കയറ്റി. വായിലൂടെ കമ്പികയറ്റിയ ശേഷം തല തകര്‍ത്തു.

uploads/news/2017/05/109702/rh1.jpg

തന്റെ മകള്‍ക്കു വന്നതു പോലെയൊരു ദുരന്തം ആര്‍ക്കും വരാതിരിക്കട്ടെ എന്നു പിതാവ് മഹേന്ദര്‍ സിങ് പറയുന്നു. നഗരത്തിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണു മകള്‍ ജോലി ചെയ്തിരുന്നത്. എല്ലാ ദിവസവും മകള്‍ വരുന്നതും കാത്ത് ഞങ്ങള്‍ ഇരിക്കും. മെയ് 9 ന് വരുന്ന സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്നു ഭയമായി. പിറ്റേദിവസം രാവിലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മകളുടെ മരണവര്‍ത്ത പത്രങ്ങളിലൂടെയാണ് അറിയുന്നതെന്ന് ഈ പിതാവു പറയുന്നു. മകളുടെ മൃതദേഹം കൊണ്ടു പോയ രോഹ്തക്ക് മെഡിക്കല്‍ കോളേജില്‍ താനും ബന്ധുക്കളും എത്തിയെന്ന് മഹേന്ദര്‍ സിങ് പറയുന്നു. അവിടെ എത്തിയപ്പോള്‍ അവളുടെ ശരീരം ഒരു ചവിറ്റുവീപ്പയിലായിരുന്നു. ആരും ആ മൃതദേഹം എടുത്ത് ബെഡില്‍ കിടത്താന്‍ പോലും തയാറായില്ല.
uploads/news/2017/05/109702/rh3.jpg

എന്റെ കൈകള്‍ കൊണ്ടു ഞാന്‍ അവളെ എടുത്തു സ്‌ട്രേക്ച്ചറില്‍ കിടത്തി. അവളുടെ ശരീരത്തില്‍ അപ്പോള്‍ പുഴുക്കള്‍ അരിക്കുന്നുണ്ടായിരുന്നു. നാലുമണിക്കൂര്‍ എടുത്തു 200 പുഴക്കളെയായിരുന്നു ആ ശരീരത്തില്‍ നിന്നു ഡോക്ടമാര്‍ നീക്കിം ചെയ്തത്. അവളുടെ ശരീരം തെരുവുനായ്ക്കള്‍ തിന്ന നിലയിലായിരുന്നു. സംഭവസ്ഥലത്തു നിന്നു പോലീസ് നല്‍കിയ വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടാണ് ഈ പിതാവ് മകളെ തിരിച്ചറിഞ്ഞത്. അവള്‍ മരിച്ചു കിടക്കുന്ന കാഴ്ച ഒരിക്കലും തന്റെ മനസില്‍ നിന്ന് മായില്ലെന്ന് ഈ പിതാവ് പറയുന്നു. ഡോക്ടറാകണമെന്നായിരുന്നു മകളുടെ ആഗ്രഹം എന്നും പഠനത്തിനായുള്ള പണം കണ്ടെത്താന്‍ ശമ്പളമായി ലഭിക്കുന്ന 5000 രൂപയില്‍ നിന്ന് അവള്‍ തുക മാറ്റി വച്ചിരുന്നു എന്നും ഈ പിതാവ് പറയുന്നു. അപ്പോഴായിരുന്നു കാമവെറിയന്മാരുടെ ഈ ക്രൂരത.

Ads by Google
Thursday 18 May 2017 05.04 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW