Thursday, April 12, 2018 Last Updated 36 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 04.13 PM

തട്ടുകടയിലെ താരകം

uploads/news/2017/05/109695/rvsnehaINWc.jpg

ജീവിതത്തിലെ പ്രതിസന്ധികളെയൊട്ടാകെ തരണം ചെയ്ത് കരുത്തോടെ മുന്നേറിയ ആര്‍.വി.സ്‌നേഹയുടെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്.

പക്വതയെത്താത്ത പ്രായത്തില്‍ അച്ഛന്റെ മരണം. ജീവിതം കടുത്ത പ്രതിസന്ധിയില്‍. എങ്ങനെ മുമ്പോട്ടുള്ള പടവുകള്‍ നടന്നു കയറും.? ഏതൊരു പെണ്‍കുട്ടിയും മാനസ്സികമായി തളര്‍ന്നുപോയേക്കാവുന്ന അവസ്ഥ. പക്ഷേ അവള്‍ തളര്‍ന്നില്ല.

കരുത്തോടെ ജീവിതത്തിലേക്കുള്ള നടന്നു കയറി. തട്ടുകടയിലെ ജോലിക്കിടയിലും പഠിച്ചു മുന്നേറി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. ബാല്യകാലസഖിയിലെ കൊച്ചുത്രേസ്യയായി പ്രേക്ഷകരുടെ പ്രിയങ്കരിയായി. അവളാണ് ആര്‍.വി.സ്‌നേഹ.

ആലപ്പുഴയിലേക്കുള്ള യാത്രയില്‍ മുഹമ്മയിലെത്തിയപ്പോഴാണ് അടുത്ത സീറ്റില്‍ ഒരു അമ്മയും മകളുമെത്തിയത്. അമ്മയും മകളുമെന്നതിനപ്പുറം ഏറ്റവുമടുത്ത സുഹൃത്തുക്കളാണ് അവരെന്നാണ് തോന്നിയത്. മകള്‍ അമ്മയോട് വളരെ കാര്യമായി സംസാരിക്കുന്നു.

ഇടയ്ക്കെപ്പോഴോ ആ പത്തുവയസ്സുകാരി അമ്മയോട് ചോദിക്കുന്നു. അമ്മേ, ഞാന്‍ വലുതാകുമ്പോള്‍ ആരാവണം? പോലീസോ ഡോക്ടറോ?? ഇത് കേട്ടപ്പോള്‍ അമ്മ പറഞ്ഞു, ആദ്യം നീയൊരു നല്ല മനുഷ്യനാവണം. ഒരു നല്ല മനുഷ്യന് മാത്രമേ ഈ പറഞ്ഞ പദവികളില്‍ എത്താന്‍ സാധിക്കൂ..

അടുത്തറിഞ്ഞപ്പോള്‍ സ്നേഹയും സ്നേഹയുടെ അമ്മയും ഇതുപോലെയാണെന്ന് മനസ്സിലാക്കി. ഓരോ വ്യക്തിയും അടുത്തറിയേണ്ട ജീവിതമാണ് സ്നേഹയെന്ന ഈ മിടുക്കിയുടേത്...

തട്ടുകട നടത്തുന്ന നടിയെന്ന നിലയിലാണ് സ്നേഹ മറ്റുള്ളവര്‍ക്ക് പ്രിയങ്കരിയാകുന്നത്.?


ഒരു സാധാരണ പെണ്‍കുട്ടി എന്ന് കേള്‍ക്കുന്നതാണെനിക്കിഷ്ടം. കഷ്ടപ്പാടുകള്‍ക്കിടയിലൂടെയാണ് ഞാന്‍ പഠിച്ചതും വളര്‍ന്നതും നടിയായതും ഇപ്പോള്‍ കെ.എസ്.യു പ്രവര്‍ത്തകയായതും.

തട്ടുകട തുടങ്ങാനുണ്ടായ കാരണം ?


ആലപ്പുഴ പള്ളിപ്പാടാണെന്റെ സ്വദേശം. ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിച്ചതുമവിടെയാണ്. അച്ഛനും അമ്മവിജയമ്മയ്ക്കും ഞാനൊറ്റ മകളായിരുന്നു. അച്ഛന് ഹരിപ്പാട് തട്ടുകടയുണ്ടായിരുന്നു. അതിനൊപ്പം അച്ഛന്‍ മറ്റ് പല ജോലികളും ചെയ്തിരുന്നു.

ഇടയ്ക്കെപ്പോഴോ അച്ഛന്റെ ആരോഗ്യം മോശമായി. ശ്വാസതടസ്സവും അനുബന്ധ രോഗങ്ങളും മൂര്‍ച്ഛിച്ചു. അച്ഛന്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിെച്ചങ്കിലുമതുണ്ടായില്ല.

2008 സെപ്റ്റംബര്‍ 23 ന് അച്ഛന്‍ മരിച്ചു. അച്ഛന്റെ മരണം എന്നെയും അമ്മയേയും മാനസ്സികമായി തളര്‍ത്തി. സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ച നാളുകളായിരുന്നു അത്.

അച്ഛന്റെ മരണശേഷം മകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബന്ധുക്കളെയൊന്നും സമീപിച്ചില്ല. മറ്റാരുടേയും സഹായമില്ലാതെ ജോലി ചെയ്ത് മുന്നേറണമെന്ന് അമ്മയ്ക്കു നിര്‍ബന്ധമായിരുന്നു. അടച്ചുറപ്പുള്ള ഒരു വീട് പോലും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. തുണി കൊ ണ്ടു മറച്ച വാതിലായിരുന്നു ഞങ്ങളുടേത്.

അമ്മ തട്ടുകടയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇടയ്ക്ക് ഞാനും കടയില്‍ നില്‍ക്കും. എന്നാല്‍ പഠനത്തിനാണ് മുന്‍തൂക്കമെന്ന് പറഞ്ഞ് അമ്മ എന്നെ മാറ്റി നിര്‍ത്തി.

അമ്മയുടെ കഷ്ടപ്പാടു കണ്ട് പലപ്പോഴും എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. മഹാരാജാസില്‍ പിജിക്കു പഠിക്കുമ്പോള്‍ തട്ടുകടയുടെ ചുമതല ഞാന്‍ ഏറ്റെടുത്തു.

അതോടെ അമ്മ അതിന്റെ ഉത്തരവാദിങ്ങള്‍ എന്നിലേക്കു കൂടി പങ്കുവച്ചു. ഇപ്പോള്‍ തട്ടുകടയിലെ കച്ചവടം എങ്ങനെയായിരിക്കണം, ഓരോ സമയത്ത് എന്തെല്ലാമാണ് കടയിലേക്ക് വേണ്ടത് എന്നെല്ലാം തീരുമാനിക്കുന്നത് ഞാനാണ്. തരക്കേടില്ലാത്ത വരുമാനം തട്ടുകടയില്‍ നിന്നുണ്ട്.

TRENDING NOW