Monday, June 26, 2017 Last Updated 0 Min 29 Sec ago English Edition
Todays E paper
Thursday 18 May 2017 04.06 PM

രോഗപ്രതിരോധം യോഗയിലൂടെ

uploads/news/2017/05/109691/helthyoga180517a.jpg

ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് യോഗ ഉത്തമ പ്രതിവിധിയാണ്. സമ്പൂര്‍ണ ആരോഗ്യത്തിന് യോഗ എത്രമാത്രം ഫലപ്രദമാണ് എന്നതിനെക്കുറിച്ച്....

പഴമക്കാര്‍ ആരോഗ്യവാന്മാരും ആധുനിക മനുഷ്യന്‍ രോഗത്തിനും കീഴ്‌പ്പെട്ടുവരുമാണ്. ജീവിതത്തെ സൂക്ഷ്മമായി പഠിച്ചാല്‍ രോഗങ്ങള്‍ ആരംഭിക്കുന്നത് അറിവിന്റെയും മനസിന്റെയും തലങ്ങളിലാണ്. അവിടെ നിന്നും മനസിന്റെയും ശരീരത്തിന്റെയും തലത്തിലേക്ക് മാറുന്നു. അവസാനം ശരീര തലത്തില്‍ രോഗം പ്രകമാകുന്നു.

മനസിന്റെയും തലങ്ങളില്‍ രൂപപ്പെടുന്ന രോഗബീജത്തെ വളരാന്‍ അനുവദിക്കുന്നത് നമ്മുടെ ജീവിതശൈലിയാണ്. സമഗ്രമായ ഒരു ജീവിതശൈലി പുനക്രമീകരണം അനിവാര്യമാകുന്നത് ഈ ഘട്ടത്തിലാണ്. മനുഷ്യ ശരീരം ചലിക്കുന്ന പ്രപഞ്ചമാണ്.

ദൃശ്യ ലോകത്തിന്റെയും അദൃശ്യലോകത്തിന്റെയും ഇടനിലക്കാരനാണ് ശരീരം. മനുഷ്യന്റെ ചിട്ടയില്ലാത്ത ജീവിതവും ഭക്ഷണത്തിലെ ക്രമക്കേടുകളും മനുഷ്യനെ രോഗിയാക്കി മാറ്റി. യോഗയിലൂടെ മനുഷ്യ ശരീരത്തിന് രോഗത്തെ ചെറുക്കാനുള്ള കഴിവ് നേടി തരികയാണ് ചെയ്യുന്നത്. കാരണം ശരീരം ബോധമുള്ള ജീവിയാണ്.

നമ്മുടെ ശരീരത്തിലെ പുതിയ കോശങ്ങളെ ബലപ്പെടുത്തുന്ന ബുദ്ധിശക്തി - ഓജസ്, ശാരീരികമായ ഊര്‍ജം - പ്രാണന്‍. ഇവ മൂന്നിനെയും ശക്തിപ്പെടുത്തുകയാണ് യോഗയുടെ ലക്ഷ്യം. മനുഷ്യന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടന്നെങ്കില്‍ മാത്രമേ രോഗാണുക്കളെ ചെറുത്ത് തോല്‍പ്പിക്കാനാവൂ.

യോഗ പലതരത്തിലുണ്ട്. എന്നാല്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും ഏതു കാലഘട്ടത്തിലും പ്രയോജനകരമാകുന്ന യോഗയാണ് രാജയോഗ അഥവാ അഷ്ടാംഗ യോഗ.

ഇതിന് എട്ടു തലങ്ങളുണ്ട്. ആദ്യത്തെ നാലു തലങ്ങള്‍ ഹഠയോഗ എന്ന് അറിയപ്പെടുന്നു. ഇവിടെ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരുക്കമാണ് നല്‍കുന്നത്. പിന്നീട് വരുന്ന ഭാഗത്താണ് വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നത്.

1. യമം


ഇത് ആന്തരികമായ നിയന്ത്രണമാണ്. സത്യം, അഹിംസ, ബ്രഹ്മചര്യം, അബംഗ്രഹം, അസ്‌തേയം തുടങ്ങിയ അഞ്ച് അധ്യായങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

2. നിയമം


ബാഹ്യമായ നിയന്ത്രണമാണിത്. ശൗചം, സന്തോഷം, തപസ്, സ്വാദ്ധ്യായം, ഈശ്വര പ്രണിധാനം ഇവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

3. ആസനം


ശാരീരിക നിലകളാണിവ. ശരീരത്തിന്റെ സജീവ ചക്രമണങ്ങളായ രക്തം, വായു, ചൂട്, ഇവയെല്ലാം ശരീരത്തില്‍ ഒഴുകേണ്ട ട്രാക്കില്‍ കൂടി ഒഴുകുമ്പോഴാണ് രോഗാണുക്കളെ ചെറുത്തുനില്‍ക്കാനുള്ള കഴിവ് നേടിയെടുക്കുന്നത്.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടാവുകയോ രോഗബാധിതമാകുകയോ ചെയ്യുമ്പോള്‍ ആ ഭാഗത്ത് മാത്രം വ്യായാമം നല്‍കിയതുകൊണ്ട് കാര്യമില്ല.

കാരണം അത് മറ്റു പ്രശ്‌നങ്ങളിലേക്ക് വഴി തെളിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് രക്തവും വായുവും ചൂടും കുറയുമ്പോള്‍ അവിടെ അവയെ എത്തിക്കുകയാണ് ആസനത്തിന്റെ ലക്ഷ്യം.

4. പ്രാണായാമം


ശ്വസന നിയന്ത്രണമാണ് പ്രാണായാമത്തില്‍. ജീവജാലങ്ങളുടെ ശ്വസനം എണ്ണപ്പെട്ടതാണ്. നമ്മളില്‍ മാനസിക പിരിമുറുക്കമുണ്ടാകുമ്പോള്‍ ശ്വസനത്തിന്റെ വേഗത കൂടുന്നു. വേഗത്തിലുള്ള ശ്വസനം ആയുസ് കുറയ്ക്കുകയാണ് ചെയ്യുന്നത്. കാരണം ശ്വസനവും മനസും ശാരീരിക പ്രവര്‍ത്തനങ്ങളും പ്രതിരോധവും തമ്മില്‍ പരസ്പരം ബന്ധ
പ്പെട്ടിരിക്കുന്നു.

5. പ്രത്യാഹാരം


ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ആര്‍ജിച്ചെടുക്കുകയാണ് ചെയ്യുന്നത്്. അതായത് മനസ് എന്നു പറയുന്നത് അഞ്ച് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനവും ചിന്തയും കൂടിേച്ചരുന്നതാണ്. ആ മനസിനെ ഇന്ദ്രിയങ്ങളില്‍ നിന്നും പുറകോട്ട് വലിച്ച് മനസിന്റെ കേന്ദ്രങ്ങളായ ചക്രങ്ങളില്‍ ഉറപ്പിക്കുക. ഉണര്‍ന്നിരുന്നതുകൊണ്ട് ഇന്ദ്രിയങ്ങളെ പുറകോട്ട് വലിക്കുകയാണ് ചെയ്യുന്നത്.

6. ധാരണ


മനസിന്റെ ഏകാഗ്രതയാണ് ധാരണ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജീവകേന്ദ്രങ്ങളായ ചക്രങ്ങളില്‍ മനസിനെ കേന്ദ്രീകരിച്ച് നിര്‍ത്തുകയാണ് ചെയ്യുന്നത്.

7. ധ്യാനം


തുടര്‍ച്ചയായ ആത്മബോധ പ്രവാഹമാണ് ധ്യാനം. നമ്മള്‍ എന്തിലാണോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതുമായി ലയിക്കുന്നു.

8. സമാധി


സമബുദ്ധി. ഒരുവന്‍ അവനില്‍ തന്നെ ലയിച്ച് ഞാനും നീയും എന്ന ചിന്തയില്ലാതെ സമഗ്രബോധത്തിലെത്തി ചേരുന്ന അവസ്ഥയാണിത്. ഒരു വ്യക്തി രാജയോഗയിലെ എട്ട് തലങ്ങളില്‍ കൂടി കടന്നു പോകുമ്പോള്‍ ജീവിത ശൈലി രോഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കുന്നു.

കാരണം മനസിനും ശരീരത്തിനും ഒന്നുപോലെ പ്രാധാന്യം നല്‍കുന്നതാണ് യോഗ. ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുമ്പോഴാണ് രോഗാണുക്കള്‍ പ്രവേശിക്കുന്നത്.

ദുര്‍ബല കോശങ്ങളെ മാത്രമേ രോഗാണുക്കള്‍ ആക്രമിക്കു. യോഗ ചെയ്യുമ്പോള്‍ മാലിന്യങ്ങള്‍ പുറംതള്ളപ്പെടുകയും ശരീരം ശുദ്ധീകരിക്കുകയും ചെയ്യുന്നു. അങ്ങനെ കോശങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുന്നു.

മനസിന്റെ പ്രഷറിന് ധ്യാനവും ശരീരത്തിന്റെ പ്രഷറിന് വ്യായാമവും ചിട്ടയായ ഭക്ഷണരീതിയും ശീലമാക്കുന്ന മനുഷ്യന് ജീവിതശൈലി രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക്
കടപ്പാട്: പ്രൊഫാ. ഡി. സുരേഷ്ബാബു, പൊള്ളാച്ചി

Ads by Google
TRENDING NOW