Wednesday, April 11, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 03.59 PM

കര്‍മ്മം - മനസ്സ് - ഒരവലോകനം

ധൃതരാഷ്ട്രര്‍ അറിവില്ലായ്മയുടെ പ്രതീകമാണ്. വര്‍ഷങ്ങളായി പക മനസ്സില്‍ കൊണ്ടുനടന്നവനാണ്. ധൃതരാഷ്ട്രരെ കീറിമുറിക്കുക എന്നാല്‍ അജ്ഞാനത്തെ കീറിമുറിക്കുക എന്നാണ്. പാഞ്ചജന്യം മുഴക്കിയാല്‍ ധൃതരാഷ്ട്രന്മാര്‍ക്ക് നാശം സംഭവിക്കും.
uploads/news/2017/05/109689/jyothi180517a.jpg

പ്രതിസന്ധിയില്‍ തളരുക അഥവാ പതറുക സ്വാഭാവികം. പല കാരണങ്ങള്‍കൊണ്ടും നമ്മള്‍ തളരും. ഒടുവില്‍ തളരല്‍ഗ്ഗ Climax- ല്‍ എത്തും. പിന്നെ കുറയും. പിന്നെ ചിലത് വീണ്ടും വരും.

തളരാത്ത അര്‍ജുനന്‍ കുരുക്ഷേത്രത്തില്‍ തളര്‍ന്നു. ശ്രീകൃഷ്ണന്റെ സമയോചിതമായ സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്റാണ് അര്‍ജുനനെ തളര്‍ച്ചയില്‍നിന്നും രക്ഷിച്ചത്.

കര്‍മ്മത്തില്‍നിന്ന് മോചനം നേടണമെങ്കില്‍ കര്‍മ്മത്തില്‍ പരമകാഷ്ടയിലെത്തണം. കര്‍മ്മം ചെയ്യാതെ കര്‍മ്മത്തിനതീതനാകാന്‍ കഴിയില്ല.
ഒരാള്‍ സന്യാസിയായതുകൊണ്ട് സിദ്ധി ഉണ്ടായിക്കൊള്ളണമെന്നില്ല. ഇവിടെ ഒന്നും നിശ്ചലമല്ല; എല്ലാം ചലിക്കുന്നതാണ്.

അതാത് ജീവികള്‍ അവയുടെ ചുറ്റുപാടുകള്‍ക്കനുസരിച്ച് ജീവിക്കുന്നു. അവരുടെ സാഹചര്യം അനുസരിച്ചാണ് ജോലി ചെയ്യുന്നത്. ഒരു ഡോക്ടര്‍ എഞ്ചിനീയറുടെ ജോലി ചെയ്യുന്നില്ല. organs - നെ എല്ലാം നിയന്ത്രിച്ച്- മനസ്സുകൊണ്ട് കര്‍മ്മേന്ദ്രിയങ്ങള്‍ നിരന്തരം പ്രവര്‍ത്തിപ്പിക്കുന്നു.

ചെവിക്ക് കേള്‍ക്കാതിരിക്കാന്‍ കഴിയാത്തപോലെ ശരീരം നിലനില്‍ക്കാന്‍ ശരീരത്തിനകത്ത് പ്രവര്‍ത്തിക്കണം. ഈ ലോകം തന്നെ കര്‍മ്മമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യന്‍ ഉദിക്കുന്നു- അസ്തമിക്കുന്നു. കാലാവസ്ഥപോലും കര്‍മ്മബന്ധത്തിലാണ്. ഓരോ വിത്തും മുളയ്ക്കുന്നത് കര്‍മ്മവുമായി ബന്ധപ്പെട്ടാണ്.

ഒട്ടല്‍ ഇല്ലാതെ കര്‍മ്മം ചെയ്യുക. പടികയറുമ്പോള്‍ പടിയോട് ഒട്ടലില്ല. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ട്രെയിനിന്റെ കംമ്പാര്‍ട്ടുമെന്റ് നമ്പര്‍ അറ്റാച്ചിഡ് അല്ല. വൃക്ഷത്തെ/ചെടികളെ വളര്‍ത്തേണ്ടത് നമ്മുടെ കര്‍മ്മം. എന്നാല്‍ ഫലം തരേണ്ടത് വൃക്ഷത്തിന്റേയോ, ചെടിയുടേതുമാണ്.

പ്രകൃതിയെ നശിപ്പിച്ചാല്‍ പ്രകൃതി നമ്മെ നശിപ്പിക്കും. കാടും, സിംഹവും എല്ലാം നമ്മുടെ നാടിന്റെ സംരക്ഷകരായ പട്ടാളക്കാരാണ്. നാം പ്രകൃതിയിലുള്ളതെല്ലാം ചൂഷണം ചെയ്യുന്നു. എന്നാല്‍ പ്രകൃതിക്കായി ഒന്നും കൊടുക്കുന്നില്ല. അതാണ് ചൂഷണം. എല്ലാം ചാക്രികമാണ്. എടുക്കല്‍ മാത്രം. ചെയ്ത് കൊടുക്കാതിരുന്നാല്‍ അവന്‍ കള്ളനാകും.

ജന്മനാ രണ്ടോ, മൂന്നോ കിലോ ഭാരമുള്ള ഒരു കുഞ്ഞ് വലുതായി 60 ഉം 70 ഉം കിലോ തൂക്കം വരുന്നത് ഭക്ഷണം കഴിച്ചാണ്. ഈ ഭക്ഷണം തന്നത് പ്രകൃതിയാണെന്ന് മറക്കുന്നു. യജ്ഞം കര്‍മ്മത്തില്‍ നിന്നാണ് നടക്കുന്നത്. കര്‍മ്മം യജ്ഞഭാവത്തില്‍ ചെയ്യുക. കര്‍മ്മത്തിന്റെ ധര്‍മ്മവും മഹത്വവും കാത്തുസൂക്ഷിക്കണം.

ധൃതരാഷ്ട്രര്‍ അറിവില്ലായ്മയുടെ പ്രതീകമാണ്. വര്‍ഷങ്ങളായി 'പക' മനസ്സില്‍ കൊണ്ടുനടന്നവനാണ്. ധൃതരാഷ്ട്രരെ കീറിമുറിക്കുക എന്നാല്‍ അജ്ഞാനത്തെ കീറിമുറിക്കുക എന്നാണ്. പാഞ്ചജന്യം മുഴക്കിയാല്‍ ധൃതരാഷ്ട്രന്മാര്‍ക്ക് നാശം സംഭവിക്കും.

ഭഗവാന്‍ ഒരുവന്റേയും പാപത്തേയോ, സുകൃതത്തേയോ സ്വീകരിക്കുന്നില്ല. അതുകൊടുക്കാന്‍ ആരേയും ഏര്‍പ്പാടാക്കുകയും ചെയ്തിട്ടില്ല. അജ്ഞാനംകൊണ്ട് ജ്ഞാനം മറയ്ക്കപ്പെട്ടിരിക്കുന്നു. ചഞ്ചല മനസ്സിനെ ഏകാഗ്രമാക്കുമ്പോള്‍ ലഭിക്കുന്നത് ഒരു ശക്തിയാണ്.

നദിക്ക് കുറുകെ ഒരു 'ഡാം' നിര്‍മ്മിച്ചാല്‍ അത് ശക്തിയാകും.എല്ലാ ശക്തികളേയും മനസ്സില്‍നിന്ന് മാറ്റി ഭഗവാനില്‍ ഉറപ്പിക്കുക- അപ്പോള്‍ അത് ശിവനായിത്തീരുന്നു.

ജീവന്‍ കുറഞ്ഞ ശക്തിയും ശിവന്‍ കൂടിയ ശക്തിയുമാണ്. ഉള്ള ശക്തിയെ കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ അനന്യ ഭക്തിവേണം.

പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തന്നില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവനാണ് യോഗി. കണ്ണുകാണുന്നവനാണ് വീഴുന്നത്-കണ്ണുകാണാത്തവന്‍ വീഴുന്നില്ല. കാരണം അവന് 'ജാഗ്രത'യുണ്ട്.

ബുദ്ധിയിലാണ് എല്ലാം പ്രകടമാകുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം 'മനസ്സാണ്.' ശിവനെ അറിയുന്നവന്‍ ശിവനായിത്തീരുന്നു. നെല്ലിനെ ഉമി മൂടിനില്‍ക്കുമ്പോള്‍ അരിയെ അറിയുന്നില്ല, കാണുന്നില്ല.

പുഴയ്ക്ക്് കടലിന്റെ ആഴം അറിയില്ല. എന്നാല്‍ പുഴയിലെ വെള്ളത്തിന് കടലിലെ വെള്ളത്തിലേക്ക് ചേരാന്‍ അറിയാം. മനസ്സ് സൂക്ഷ്മമാണ്. നമുക്ക് എവിടെ എത്തണമെന്ന് ചിന്തിച്ചാല്‍ മനസ്സ് അവിടെ എത്തും. വ്യക്തിയായാലും ദൃശ്യമായാലും അത് നമുക്ക് ഒരു സ്‌ക്രീനില്‍ എന്നപോലെ കാട്ടിത്തരുന്നു. മനസ്സിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം മനസ്സിന് സന്തോഷവും കൈവരുന്നു.

മനസ്സ് വൃദ്ധാവസ്ഥയില്‍ ചിന്തയിലും യൗവ്വനാവസ്ഥയില്‍- സുഖങ്ങളിലും ബാല്യാവസ്ഥയില്‍ സന്തോഷത്തിലുമാണ്. നാളെ എങ്ങനെയാകണമെന്നാണ് ഇന്നത്തെ ചിന്ത. മനസ്സാണ് ശരീരത്തെ ആരോഗ്യവാനാക്കാന്‍ സഹായിക്കുന്നത്.

എല്ലാം പോസിറ്റീവായി ചിന്തിച്ച് മുന്നോട്ടുപോകുക. ദുഃഖം വേണോ, സുഖം വേണോയെന്ന് ചിന്തിക്കേണ്ടത് മനസ്സാണ്. മനസ്സും, പരമാത്മാവും ഒന്നായാല്‍ പരമശാന്തിയിലെത്തും.

മനസ്സും, പരമാത്മാവും തമ്മില്‍ ഒരു വിടവ് ഉണ്ടാകരുത്. ഉപ്പും, വെള്ളവും വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥ. ഈശ്വരന്‍ നമ്മളില്‍നിന്നും വ്യത്യസ്ഥനല്ല. ഇത് ഹിന്ദുവിന്റെ കാതലായ തത്വമാണ്.

മനസ്സിനെ നിലനിര്‍ത്തുന്നത് ഈശ്വരന്‍. ഞാനും ദൈവത്തിന്റെ ഭാഗമാണ്. മനസ്സ് ഈശ്വരന് അവകാശപ്പെട്ടതാണെങ്കില്‍ ശരീരം ഭൂമിക്ക് അവകാശപ്പെട്ടതാണ്. എല്ലാവരും ഒരു പരമസത്യത്തിന്റെ അംശം.

ഭക്ഷണത്തിന് രുചിയല്ല പ്രധാനം; മനസ്സിനും ശരീരത്തിനും ഗുണമുണ്ടാക്കുന്ന ഭക്ഷണമാണ് വേണ്ടത്. മാനസികമായി ഉയര്‍ന്നവരെയാണ് മറ്റുള്ളവര്‍ അംഗീകരിക്കുക; ബഹുമാനിക്കുക. നമ്മെ ആദരണീയനാക്കുന്നതും അനാദരണീയനാക്കുന്നതും മനസ്സാണ്.

മനോബലം ആര്‍ജിച്ചാല്‍ ആത്മബലം വരും. അപ്പോള്‍ ഭഗവാന്‍ കൂടെയുണ്ടാകും.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)

Ads by Google
TRENDING NOW