Friday, May 19, 2017 Last Updated 20 Min 16 Sec ago English Edition
Todays E paper
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Thursday 18 May 2017 03.44 PM

ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍

uploads/news/2017/05/109685/weeklybeutyspot180517.jpg

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. പലതും വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. രാസവസ്തുക്കള്‍ കലര്‍ന്ന സൗന്ദര്യകൂട്ടുകള്‍ ചര്‍മ്മത്തിന് യോജിക്കാത്തവ കഴിവതും ഒഴിവാക്കണം.

ചര്‍മ്മം മിനുസമാക്കാം


തൈരിലെ വെളളം കളഞ്ഞ് അതില്‍ ചന്ദനപ്പൊടി, കസ്തൂരിമഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തുപുരട്ടുക. ഉണങ്ങുമ്പോള്‍ കടലമാവ് ഉപയോഗിച്ച് കഴുകുക. ഇപ്രകാരം തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തിന് തിളക്കവും ആരോഗ്യവും ലഭിക്കും.

കണ്ണിലെ ക്ഷീണമകറ്റാന്‍


കണ്ണിലെ ക്ഷീണമകറ്റാന്‍ ചെറുചൂട് വെളളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി കണ്ണുകള്‍ക്ക് പുറത്തിടുക. തുണി തണുക്കുമ്പോള്‍ വീണ്ടും ചെറുചൂടു വെളളത്തില്‍ മുക്കി പിഴിഞ്ഞിടുക. ഇപ്രകാരം പത്ത് തവണ ആവര്‍ത്തിക്കുക.

ശരീര ദുര്‍ഗന്ധമകറ്റാന്‍


വിയര്‍പ്പിന് ദുര്‍ഗന്ധമില്ല. വിയര്‍പ്പുമായി ബാക്ട്രീരിയ പ്രവര്‍ത്തിക്കുമ്പോഴാണ് സ്വഭാവികമായും ദുര്‍ഗന്ധമുണ്ടാകുന്നത്. വ്യക്തിശുചിത്വം പുലര്‍ത്തിയാല്‍ മാത്രമേ ദുര്‍ഗന്ധം ഇല്ലാതാവുകയുളളൂ.

രാവിലെയും വൈകിട്ടും നല്ല സോപ്പ് ഉപയോഗിച്ച് കുളിക്കണം. നിത്യവും വസ്ത്രങ്ങള്‍ മാറ്റണം. രാസവസ്തുക്കള്‍ കലര്‍ന്ന സുഗന്ധദ്രവ്യങ്ങള്‍ ദുര്‍ഗന്ധത്തെ അകറ്റുമെങ്കിലും ഇവ ഭാവിയില്‍ ദോഷകരമാണ്.

തുളസി, ചന്ദനം തുടങ്ങിയവ ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം ഇല്ലാതാവുകയും ശരീരത്തിന് സുഗന്ധം ലഭിക്കുകയും ചെയ്യും.

മുഖത്തെ പാടുകള്‍ മാറ്റാന്‍


മുഖക്കുരു ശമിക്കാന്‍ പച്ചമഞ്ഞളും വേപ്പിലയും അരച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെളളത്തില്‍ കഴുകുക. കസ്തൂരിമഞ്ഞളും നാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ മുഖത്തെ പാടുകള്‍ മാറും.

ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ വെറുംവയറ്റില്‍ കഴിച്ചാല്‍ കവിളുകള്‍ ചുവന്നു തുടുക്കും. നിത്യവും കുറച്ച് തുളസിയില ചവച്ച് തിന്നുന്നത് ശരീരകാന്തിക്ക് നല്ലതാണ്.

Ads by Google
TRENDING NOW