Friday, May 19, 2017 Last Updated 18 Min 37 Sec ago English Edition
Todays E paper
റെജി ടി. തോമസ്
റെജി ടി. തോമസ്
Thursday 18 May 2017 03.39 PM

സിറാമിക്‌സ് എന്‍ജിനീയറിംഗ് വൈദഗ്ധ്യം നേടിയവര്‍ക്ക് ധാരാളം തൊഴിലവസരമുണ്ട്

uploads/news/2017/05/109682/weeklyedu180517a.jpg

സിറാമിക്‌സ് ഉല്‍പ്പന്നങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്ന വ്യവസായങ്ങള്‍ അനവധിയാണ്. സ്വകാര്യ, സര്‍ക്കാര്‍, സംയുക്ത, സഹകരണ, വിദേശ സംരംഭങ്ങളുടെ സ്ഥാപനങ്ങളില്‍ സിറാമിക്‌സില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് ധാരാളം തൊഴിലവസരമുണ്ട്.

സിറാമിക്‌സ് എന്‍ജിനീയറിംഗ് പഠനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ ഉള്‍ക്കൊണ്ട് പ്ലസ് ടു പരീക്ഷയിലെ വിജയം ആവശ്യമാണ്.

അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ രണ്ടു കോഴ്‌സുകള്‍ നടത്തുന്നുണ്ട്. പ്ലസ് ടു വിജയിച്ചവര്‍ക്ക് ബിരുദതലത്തിലുള്ള കോഴ്‌സിന് അപേക്ഷിക്കാം.
കൊല്‍ക്കത്തയിലെ കോളജ് ഓഫ് സെറാമിക് ടെക്‌നോളജിയില്‍ സെറാമിക് എന്‍ജിനീയറിംഗില്‍ ബിരുദ കോഴ്‌സ് നടത്തുന്നുണ്ട്.

ന്യൂഡല്‍ഹിയിലെ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സിറാമിക്‌സില്‍ ഹ്രസ്വകാല പരിശീലനം നടത്തുന്നുണ്ട്. ബറോഡയിലെ എം.എസ്. യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ സിറാമിക്‌സില്‍ ഡിപ്ലോമ കോഴ്‌സുണ്ട്.

കര്‍ണാടകയിലെ പി.ഡി.എ. കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ സെറാമിക് എന്‍ജിനീയറിങ് ബിരുദ കോഴ്‌സുണ്ട്. ബംഗളൂരുവിലെ ജയചാമരാജേന്ദ്ര ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഡിപ്ലോമ ഇന്‍ സെറാമിക് എന്‍ജിനീയറിംഗ് കോഴ്‌സുണ്ട്.

കര്‍ണാടകയിലെ മരുടേശ്വറിലുള്ള റൂറല്‍ പോളിടെക്‌നിക്കിലും ഈ കോഴ്‌സുണ്ട്. ഇന്ത്യന്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് സിറാമിക്‌സ് (കൊല്‍ക്കത്ത), യൂണിവേഴ്‌സിറ്റി കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കൊല്‍ക്കത്ത), ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (വാരണാസി), ഐ.ഐ.ടി (മുംബൈ), അണ്ണാ യൂണിവേഴ്‌സിറ്റി (ചെന്നൈ) തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം സിറാമിക്‌സില്‍ പരിശീലനം നല്‍കുന്നുണ്ട്.

കരിയര്‍ ഗൈഡന്‍സ്
റെജി ടി. തോമസ്

Ads by Google
TRENDING NOW