Sunday, March 25, 2018 Last Updated 35 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 01.36 PM

വെണ്ണതോല്‍ക്കും ഉടല്‍ ഇപ്പോഴും, 18 കാരികളെ വെല്ലുന്ന സൗന്ദര്യം; 50 കഴിഞ്ഞിട്ടും ലിയു എലിന്‍ യുവാക്കള്‍ക്ക് ചൂടന്‍ സുന്ദരി

പ്രായം മതിക്കാത്തത് ചിലപ്പോള്‍ തലവേദനയായി മാറാറുണ്ട്. പ്രത്യേകിച്ചും 22 വയസ്സുള്ള മകനുമായി പുറത്ത് പോകുമ്പോള്‍. പലരും കാമുകീ കാമുകന്മാരായി പരിഗണിക്കാറുണ്ടെന്ന് ലിയു പറയുന്നു.
uploads/news/2017/05/109669/liu-yelin.jpg

വയസ്സ് 50 കഴിഞ്ഞു എന്നിട്ടും ചൈനാക്കാരി ലിയു എലിന്‍ യുവാക്കള്‍ക്ക് ചൂടന്‍ സുന്ദരിയാണ്. മക്കളാകാന്‍ പ്രായമുള്ളവര്‍ പോലും ലിയുവിന്റെ സൗഹൃദത്തിനായി കൊതിക്കുന്നു. എങ്ങിനെ കൊതിക്കാതിരിക്കും. മധുര പതിനെട്ടിന്റെ രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും വാര്‍ദ്ധക്യം സ്പര്‍ശിക്കാതെ കൗമാരക്കാരികളായ സുന്ദരികളെ മറികടക്കുന്ന ശരീരസൗന്ദര്യമാണ് ഈ വയോധികയുടെ പ്രത്യേകത.

പതിനേഴാം വയസ്സില്‍ 1985 ല്‍ ആദ്യമായി ജോലി കിട്ടിയ ലിയു യെലിന്‍ മകനൊപ്പം പോകുമ്പോള്‍ ആള്‍ക്കാര്‍ വിചാരിക്കുന്നത് കാമുകീകാമുകന്മാര്‍ ആണെന്നാണ്. തിളങ്ങുന്ന ചര്‍മ്മവും കൊഴുപ്പില്ലാത്ത ശരീരവുമായി യുവതികളെ വെല്ലുന്ന ലിയു വിന്റെ സൗന്ദര്യം ദശലക്ഷക്കണക്കിന് ചൈനാക്കാരെയാണ് ഞെട്ടിച്ചിരിക്കുന്നത്. തനിക്ക് 50 വയസ്സുണ്ടെന്ന് പറയുമോള്‍ ആള്‍ക്കാര്‍ ഞെട്ടുന്നത് കാണാമെന്ന ലിയു പറയുന്നു. ഷോപ്പിംഗിനും മറ്റും പോകുമ്പോള്‍ യഥാര്‍ത്ഥ പ്രായവും തന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് പലരും ചോദിക്കാറുണ്ടെന്നും ലിയു പറയുന്നു. 1968 ല്‍ ചൈനയിലെ ഹെനന്‍ പ്രവിശ്യയിലെ സിന്‍യാംഗിലാണ് ലിയു ജനിച്ചത്.

uploads/news/2017/05/109669/liu-yelin1.jpg

അതേസമയം പ്രായം മതിക്കാത്തത് ചിലപ്പോള്‍ തലവേദനയായി മാറാറുണ്ട്. പ്രത്യേകിച്ചും 22 വയസ്സുള്ള മകനുമായി പുറത്ത് പോകുമ്പോള്‍. പലരും കാമുകീ കാമുകന്മാരായി പരിഗണിക്കാറുണ്ടെന്ന് ലിയു പറയുന്നു. വെണ്ണപോലത്തെ ഈ ശരീര സൗന്ദരം ഉണ്ടാകാന്‍ ഒരു സൗന്ദര്യ വര്‍ദ്ധക സാമഗ്രികളും ഉപയോഗിക്കാറില്ലെന്നും അതിന് പകരം ഫിറ്റ്‌നെസ്സ് നില നിര്‍ത്തുന്ന വ്യായാമങ്ങളും വര്‍ക്കൗട്ടുകളുമാണ് നടത്തുന്നതെന്നും പറയുന്നു. മൂന്ന് ദശകമായി പതിവായി വ്യായാമം ചെയ്യാറുണ്ടത്രേ. നീന്തുകയും ഭാരം കുറയ്ക്കുന്ന വ്യായാമം ചെയ്യുകയും ദിനംപ്രതി ചെയ്യും. ഏറ്റവും പ്രിയകരമായ വ്യായാമമായ നീന്തല്‍ മഞ്ഞുകാലത്ത് പോലും ലിയു ഉപേക്ഷിക്കാറില്ല. മഞ്ഞുകാലത്ത പലരും ഡൗണ്‍ ജാക്കറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ബിക്കിനി വേഷത്തില്‍ താന്‍ വെള്ളത്തിലേക്ക് ഡൈവ് ചെയ്യാറുണ്ടെന്നും ലിയു വ്യക്തമാക്കുന്നു. 30 ാം വയസ്സിലാണ് നീന്തല്‍ പഠിച്ചത് സൂപ്പര്‍ മോഡലുകള്‍ പോലും ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ കഷ്ടപ്പെടുമ്പോള്‍ ലിയു ഇപ്പോഴും ഇത് നില നിര്‍ത്തുന്നു.

uploads/news/2017/05/109669/liu-yelin2.jpg

നീന്തല്‍, സ്‌പോര്‍ട്‌സ് വേറുകള്‍ അണിഞ്ഞ് നില്‍ക്കുന്ന പല തരം ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ലിയു യെലിന്റെ സാമൂഹ്യ മാധ്യമത്തിലെ അക്കൗണ്ടും വന്‍ ഹിറ്റാണ്. ഇതിനകം 75,000 ഫോളോവേഴ്‌സുണ്ട്. അനേകം ചാനലുകാരും തങ്ങളുടെ പരിപാടിയില്‍ യെലിനെ കൊള്ളിക്കാന്‍ മത്സരമാണ്. ദിനംപ്രതിയുള്ള വര്‍ക്കൗട്ടുകള്‍ ഇവരുടെ സ്വഭാവ സവിശേഷതയെ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. നേരെവാ നേരേ പോ ക്യാരക്ടറാണ് താനെന്നും ലിയു പറയുന്നു. ഒന്നാന്തരം നീന്തല്‍ താരം കൂടിയായ യെലിന്‍ ചൈനയിലെ പ്രമുഖ നദിയായ യാംഗ് സേയും ദക്ഷിണ കൊറിയയിലെ ഹാന്‍ നദിയും കുറുകെ നീന്തിയിട്ടുണ്ട്.

2016 മാര്‍ച്ചില്‍ കടലില്‍ നീന്താനുള്ള ഒരു വെല്ലുവിളി സ്വീകരിച്ച ലീയു യെലിന്‍ മലേഷ്യയിലെ പെനാംഗില്‍ നിന്നും മലാക്ക കടലിടുക്കിന് കുറുകെ നീന്തി. നദികളിലും തടാകങ്ങളിലും സാധാരണ നീന്താറുള്ള താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു ഇതെന്നും ലിയു പറയുന്നു. മൂക്കിലും നാക്കിലും അനേകം മുറിവുകള്‍ ഉണ്ടായി. കടലിലെ ഉപ്പുവെള്ളം പലപ്പോഴും വായില്‍ നിറഞ്ഞെന്നും എന്നിരുന്നാലും ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് 12 കിലോമീറ്റര്‍ ദൂരം നിറുത്താതെ നാലു മണിക്കൂറുകള്‍ നീന്തി പൂര്‍ത്തിയാക്കിയെന്നും പറയുന്നു. ഇനി ഈ സൂപ്പര്‍മാതാവിന് ലോകം ചുറ്റണമെന്നാണ് മോഹം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW