Saturday, April 14, 2018 Last Updated 56 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 01.16 PM

‘777888999’ നമ്പര്‍ കോളെടുത്താന്‍ പൊട്ടിത്തെറിച്ച് മരിക്കും ; ഭീതി പരത്തി സോഷ്യല്‍ മീഡിയയില്‍ സന്ദേശം പ്രചരിക്കുന്നു

uploads/news/2017/05/109666/phone.jpg

ഒമ്പതക്കമുള്ള ഒരു പ്രത്യേക ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വൈറലായി മാറുന്നു. ഈ നമ്പറില്‍ കോളോ സന്ദേശമോ വന്നാല്‍ ഫോണ്‍ എടുക്കരുതെന്നും എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റാണ് പ്രചരിക്കുന്നത്. 777888999 ആണ് നമ്പര്‍.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് പോസ്റ്റുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പ്രചരിക്കുന്ന ഈ നമ്പറും കൂടെ മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നുണ്ട്. 777888999 നമ്പറില്‍ നിന്ന് ഫോണ്‍ വന്നാല്‍ എടുക്കരുതെന്നും എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പാണ് കുറിപ്പിലുള്ളത്. ഇത്തരം ഫോണ്‍ കോള്‍ എടുത്താല്‍ അത് നിങ്ങളുടെ അവസാന കോള്‍ ആയിരിക്കുമെന്നും ചില സന്ദേശത്തില്‍ പറയുന്നു.

URGENT? pl don't attend any Call of mob no ...777888999....if u attend. Call your mobile will blast .....pl share to your friends ..., ; A lady will speak to the call receiver and tell that it's the last call for him. Please pass this message to others and don't neglect. Pass it to your friends and family. എന്നിങ്ങനെയാണ് സന്ദേശങ്ങള്‍. അ​േ​തസമയം 777888999 എന്നത് ഒമ്പതക്ക നമ്പറാണ്. ഇത്തരം നമ്പറുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. പിന്നെ എങ്ങനെയാണ് കോള്‍ വരുന്നതും പൊട്ടിത്തെറിക്കുന്നതും എന്നാണ് ​‍്ര​പധാനയും ഉയര്‍ന്നിരിക്കുന്ന ​േ​ചാദ്യം.

ലോകം മുഴുവനുമായി രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ പ്രവര്‍ത്തന രഹിതമാക്കിയ റാന്‍സംവേറുമായി ബന്ധപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് ഈ സന്ദേശവുമെന്നതിനാല്‍ ആള്‍ക്കാര്‍ക്കിടയില്‍ ആശങ്ക പരത്താന്‍ സന്ദേശത്തിനാകുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW