Tuesday, July 25, 2017 Last Updated 3 Min 31 Sec ago English Edition
Todays E paper
Thursday 18 May 2017 12.32 PM

ഫേസ്ബുക്ക് ഇല്ലെങ്കില്‍ പിന്നെ 'കാശ്ബുക്ക്' ; കശ്മീര്‍ താഴ്‌വാരത്തിന്റെ സ്വന്തം സോഷ്യല്‍ മീഡിയയുമായി 16 കാരന്‍

uploads/news/2017/05/109658/kashbook.jpg

ശ്രീനഗര്‍: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ സ്ഥിതിയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് പോലും നിരോധനം നിലനില്‍ക്കേ കശ്മീര്‍ താഴ്‌വാരത്തില്‍ സെയാന്‍ ഷഫീഖ് എന്ന 16 കാരന്‍ അനേകര്‍ക്ക് തുണയായി മാറിയിരിക്കുകയാണ്. ഈ കൗമാരക്കാരന്‍ തയ്യാറാക്കിയിരിക്കുന്ന 'കാശ്ബുക്ക്' ആന്‍ഡ്രോയ്ഡ് ആപ്പ് പ്രദേശവാസികള്‍ക്ക് ഫേസ്ബുക്ക് നിരോധനത്തിന് ബദലായി മാറിയിരിക്കുകയാണ്.

പത്താംക്‌ളാസ്സ് മാത്രം കഴിഞ്ഞ പയ്യന്‍ സുഹൃത്ത് 19 കാാരന്‍ ഉസൈര്‍ ജാനുമായി 2013 ല്‍ സൃഷ്ടിച്ച കാശ്ബുക്ക് പൊടി തട്ടി വീണ്ടും എടുത്തതോടെ ഫേസ്ബുക്കിന്റെ പകരക്കാരനായി പ്രദേശവാസികളില്‍ കളം പിടിച്ചു കഴിഞ്ഞു. 2017 മെയ് 2 ന് ആപ്പ് പുനര്‍ജ്ജനിച്ചതോടെ താഴ്‌വാരത്തെ ജനങ്ങള്‍ക്ക് തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍ പുതിയ പ്‌ളാറ്റ്‌ഫോമായി മാറി. സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നിറയുന്നു എന്നും ദുരുപയോഗം ചെയ്യുന്നു എന്നും ആരോപിച്ച് ഏപ്രില്‍ 26 നായിരുന്നു സാമൂഹ്യ മാധ്യമങ്ങള്‍ കശ്മീരില്‍ നിരോധിച്ചത്.

ഫേസ്ബുക്കിന് പുറമേ ട്വിറ്റര്‍, വാട്‌സ്ആപ്പ്, ക്യൂക്യൂ, വീചാറ്റ്, ഓസോണ്‍, ടംബ്‌ളര്‍, ഗൂഗിള്‍ പ്‌ളസ്, ബെയ്ഡു, സ്‌കൈപ്പ്, വൈബര്‍, ലൈന്‍, സ്‌നാപ്പ്ചാറ്റ്, പിന്ററസ്റ്റ്, ടെലിഗ്രാം, റെഡ്ഡിറ്റ് എന്നിവയ്ക്കും നിരോധനം ബാധകമാണ്. സകല സാമൂഹ്യ നെറ്റ് വര്‍ക്കുകളും ബ്‌ളോക്ക് ചെയ്യപ്പെട്ടതോടെ താഴ്‌വാരത്തെ ജനങ്ങള്‍ തമ്മില്‍ എങ്ങിനെ പരസ്പരം ബന്ധപ്പെടുമെന്ന് സെയാന്‍ ചോദിക്കുന്നു. ഇതിന് മറുപടിയായിട്ടാണ് തങ്ങള്‍ കാശ്ബുക്ക് അവതരിപ്പിച്ചതെന്നും പയ്യന്‍ പറയുന്നു.

ഇന്റര്‍നെറ്റിലൂടെ കശ്മീരി ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തില്‍ എച്ച്ടിഎംഎല്‍ ടാഗുകള്‍, സി പ്‌ളസ് പ്‌ളസ്, ജാവ എന്നീ സോഫറ്റ്‌വേറുകളെല്ലാം 11 വയസ്സിനകത്ത് പയ്യന്‍ പഠിച്ചെടുത്തു. ആപ്പ് പുറത്ത് വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. കശ്മീരി ഭാഷയിലും ഉപയോക്താക്കള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള അവസരം കശ്ബുക്ക് നല്‍കുന്നുണ്ട്.

Ads by Google
LATEST NEWS
TRENDING NOW