Monday, October 23, 2017 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 12.15 PM

സൗദിയിൽ എൻജിനിയറിംഗ് മേഖലയിലേക്കും സൗദി വൽക്കരണ തോത് വർധിപ്പിക്കുന്നു

uploads/news/2017/05/109655/saud-MMAP-md.png

റിയാദ് : സൗദിയിൽ എൻജിനീയറിംഗ്, വ്യവസായ മേഖലാ സ്ഥാപനങ്ങൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം അടുത്ത സെപ്റ്റംബർ മുതൽ വലിയ തോതിൽ ഉയർത്തുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു .

എൻജിനീയറിംഗ് മേഖലയിൽ 35 ശതമാനവും വ്യവസായ മേഖലയിൽ 42 ശതമാനവുമായാണ് സൗദിവൽക്കരണം ഉയർത്തുക. വിവിധ മേഖലകൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഭേദഗതി ചെയ്തിട്ടുണ്ട്.

നാലു മാസത്തിനു ശേഷം ഇത് നടപ്പാക്കിത്തുടങ്ങും. സ്വകാര്യ മേഖലയിൽ സൗദി എൻജിനീയർമാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിവരികയാണെന്നും ഖാലിദ് അബൽഖൈൽ വ്യക്തമാക്കി .

രാജ്യത്ത് 1500 സൗദി എൻജിനിയർമാർ തൊഴിൽ രഹിതരാണ് . സൗദി എൻജിനീയർമാരുടെ പഠനത്തിനായി സർക്കാർ അഞ്ചു ലക്ഷം റിയാൽ വീതം ചെലവഴിക്കുന്നുണ്ട്. സൗദിയിൽ 3500 റിയാൽ വേതനത്തിന് ജോലി ചെയ്യുന്നതിന് സന്നദ്ധമാണെന്ന് പഠനം പൂർത്തിയാക്കിയ സൗദി എൻജിനീയർ പറഞ്ഞു. സ്വകാര്യ മേഖല സൗദി എൻജിനീയർമാരോട് വിവേചനം കാണിക്കുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.

ഉപയോക്താക്കൾക്ക് സർക്കാർ വകുപ്പുകളിൽ നിന്ന് നടപടികൾ പൂർത്തിയാക്കി നൽകുന്ന തഅ്ഖീബ് മേഖലയിൽ ജോലി ചെയ്യുന്നതിന് താൻ നിർബന്ധിതനായതായി, രണ്ടു വർഷമായി തൊഴിൽ രഹിതനായി തുടരുന്ന, എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള മുഹമ്മദ് പറഞ്ഞു. സൗദി എൻജിനീയർമാരേക്കാൾ മികച്ചവരാണ് വിദേശികൾ എന്നാണ് സ്വകാര്യ മേഖല കരുതുന്നത്.

ഏതു വേതനത്തിനും ജോലി ചെയ്യുന്നതിന് താൻ സന്നദ്ധനാണെന്നും മറ്റൊരു എൻജിനീയറായ അൽജുഹനി പറഞ്ഞു .രാജ്യത്ത് എഞ്ചിനിയറിംഗ് മേഖലയിൽ സൗദിവത്കരണ തോത് വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ പേർക്ക് ഈ മേഖലയിൽ തൊഴിൽ ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് സ്വദേശികൾ .

എന്നാൽ ഈ മേഖലയിലും സ്വാദേശിവത്കരണം നടപ്പാക്കുന്നതോടെ കൂടുതൽ വിദേശികൾക്ക് ജോലി നക്ഷ്ടമാകും .

ചെറിയാന്‍ കിടങ്ങന്നൂർ

Ads by Google
Advertisement
Thursday 18 May 2017 12.15 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW