Thursday, September 21, 2017 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 11.39 AM

സൗദി പൊതുമാപ്പ് : മംഗളം ടെലിഷന്റെ കൈതാങ്

uploads/news/2017/05/109640/saud-MMAP-md.png

ദമ്മാം : സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ അനുകൂല്യത്താൽ നാട്ടിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്ക് മംഗളം ടെലിവിഷന്റെ സഹായം .

കേരളത്തിന്റെ എല്ലാ ജില്ലകളിലും സമൂഹ വിവാഹം നടത്തുകയും കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസർ വാർഡ് തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള മംഗളം പ്രവാസി മലയാളികൾക്കും കൈത്താങ്ങായി മാറുന്നു .

നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലകെട്ടോടുകൂടി സൗദി ഗവൺമെൻറ് മുന്ന് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് .ഇനി അവശേഷിക്കുന്നത് 40 ദിവസം കൂടി മാത്രമാണ് .

ഹജ് , ഉംറ , സന്ദർശക വിസയിൽ എത്തി കാലാവധി കഴിഞ്ഞിട്ടും സ്വദേശങ്ങളിലേക്ക് മടങ്ങി പോകാത്തർക്കും , സ്പോൺസർ ഒളിച്ചോട്ടക്കാരനായി (ഹുറൂബ് ) പ്രഖ്യാപിച്ചു നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകും .

ഇതിനായി ഇന്ത്യൻ എംബസിയും 21 സേവാകേന്ദ്രങ്ങളും തുറന്നിട്ടുണ്ട് ഇവരുടെ യാത്രക്കായി എയർ ഇന്ത്യ വിമാനത്തിൽ ചെറിയ ടിക്കറ്റ് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട് .

മംഗളം ടെലിവിഷൻ സൗദി ബ്യുറോയും ദമ്മാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കനിവ് സാംസ്‌കാരിക വേദിയും സംയുക്തമായി സഹകരിച്ചു 10 പേർക്ക് വിമാന ടിക്കറ്റ് നൽകുന്നു .

ടിക്കറ്റ് ആവശ്യമുള്ളവർ കഴിവതും വേഗം എക്സിറ്റ് അടിച്ച രേഖകളുമായി 00966567750916 , 00966534597552 എന്നീ മൊബൈൽ നമ്പറിൽ ബന്ധപെടുക .

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Advertisement
Thursday 18 May 2017 11.39 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW