Sunday, October 22, 2017 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 01.17 AM

കിരീടം വേണ്ട, കാമുകന്‍ മതി

uploads/news/2017/05/109466/in3.jpg

ടോക്കിയോ: കെയിയുടെ സംഗീതമാണു മാകോ രാജകുമാരിയുടെ മനം കവര്‍ന്നത്‌. അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ രാജകുടുംബാംഗത്വം മാകോ ഉപേക്ഷിക്കുകയാണ്‌. ജപ്പാനിലെ ചക്രവര്‍ത്തി അകിഹിതോയുടെ കൊച്ചുമകളാണു മാകോ.
അഞ്ച്‌ വര്‍ഷം മുമ്പാണു വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെയി കൊമുറോയെ മാകോ രാജകുമാരി പരിചയപ്പെട്ടത്‌. ഒരേ സര്‍വകലാശാലയിലാണ്‌ ഇവര്‍ പഠിച്ചതും.
കെയിക്കു നന്നായി വയലിന്‍ വായിക്കാനറിയാം. പാചകവും വഴങ്ങും. രാജകുടുംബത്തിലുള്ളവരെ വിവാഹം ചെയ്‌തില്ലെങ്കില്‍ ജപ്പാനിലെ രാജകുടുംബാംഗങ്ങള്‍ സ്വന്തം കുടുംബത്തില്‍നിന്നു പുറത്താകും. ഈ നിബന്ധനയാണു മാകോയ്‌ക്കു വിനയാകുന്നത്‌. മാകോയുടെ പിതാവ്‌ അകിഷിനോയും ഇളയ സഹോദരനും ജപ്പാനിലെ കിരീടാവകാശികളാണ്‌.
വിവാഹത്തിനുശേഷം മാകോ സാധാരണക്കാരിയായി മാറും. എങ്കിലും രാജകീയ ആഡംബരത്തോടെ വിവാഹം നടത്താനാണു അകിഹിതോ കുടുംബത്തിന്റെ തീരുമാനം.

Ads by Google
Advertisement
Thursday 18 May 2017 01.17 AM
YOU MAY BE INTERESTED
TRENDING NOW