Sunday, June 25, 2017 Last Updated 25 Min 26 Sec ago English Edition
Todays E paper
Wednesday 17 May 2017 06.52 PM

ഇക്കാര്യങ്ങളുടെ പേരില്‍ ദമ്പതികള്‍ ഒരിക്കലും തര്‍ക്കിക്കാന്‍ പാടില്ല

uploads/news/2017/05/109364/fight.jpg

വിവാഹം എന്നത് എളുപ്പമുള്ള കാര്യമല്ല. വിവാഹ ജീവിതം സുഖകരമായി കൊണ്ടു പോകുക എന്നത് കുറച്ച് പ്രയാസകരമാണ്. നവദമ്പതികള്‍ തമ്മില്‍ ഉണ്ടാകുന്ന ചില സൗന്ദര്യ പിണക്കങ്ങളാണ് വലിയ പ്രശ്‌നങ്ങിലേക്കെത്തുന്നത്. ഇനി പറയുന്ന കാര്യങ്ങളില്‍ നിങ്ങള്‍ ഒരിക്കലും തര്‍ക്കങ്ങള്‍ ഉണ്ടാക്കരുത്.

വ്യത്യസ്ത ജീവിത സാഹചര്യങ്ങള്‍ - രണ്ട് ജീവതി സാഹചര്യങ്ങളില്‍ നിന്നുള്ളവരാണ് വിവാഹത്തോടെ ഒരുമിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ബ്രൈറ്റായ ഡോര്‍ കര്‍ട്ടനുകളോടായിരിക്കും ഇഷ്ടം എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവിന് കടുത്ത നിറങ്ങളോടായിരിക്കും ഇഷ്ടം. അല്ലെങ്കില്‍ നിങ്ങള്‍ എല്ലാം അടുക്കും ചിട്ടയോടും കൂടി വെയ്ക്കുന്നവരായിരിക്കും, എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് പല അടുക്കി വെയ്ക്കുന്നതിന് അശ്രദ്ധ പുലര്‍ത്തുന്ന ആളായിരിക്കും. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ പരസ്പരം തര്‍ക്കിക്കരുത്. ഇത്തരം കാര്യങ്ങള്‍ പരസ്പം സംസാരിച്ച് നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുക.

ഭര്‍തൃമാതാവ് അല്ലെങ്കില്‍ പിതാവുമായുള്ള നല്ല ബന്ധം - നവദമ്പതികള്‍ പലപ്പോഴും വഴക്കുണ്ടാക്കുന്നത് ഭര്‍തൃമാതാവ് അല്ലെങ്കില്‍ പിതാവുമായുള്ള അസുഖകരമായ ബന്ധം കൊണ്ടാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. ഇത്തരം കാര്യങ്ങള്‍ സാധാരണ രീതിയില്‍ കൈകാര്യം ചെയ്താല്‍ മതി. ഇതിന്റെ പേരില്‍ ദമ്പതികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അത് പരിഹരിക്കപ്പെടാന്‍ പാടാണ്. കുട്ടികള്‍ - കുട്ടികള്‍ വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരുമിച്ച് തീരുമാനമെടുക്കുക. പരസ്പരം വഴക്കിടാതെ സംസാരിച്ച് വേണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

സാമ്പത്തിക കൈകാര്യങ്ങള്‍ - വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനമായി വേണ്ട മറ്റൊരു കാര്യമാണ് സാമ്പത്തികം. ചിലവും സേവിംഗ്‌സും പരസ്പരം സംസാരിച്ച് വേണം തീരുമാനിക്കാന്‍. ഇക്കാര്യത്തിലും ഒരിക്കലും തര്‍ക്കങ്ങള്‍ പാടില്ല. മുന്‍വിധികളും ആശയവിനിമയും - നവദമ്പതികള്‍ പലപ്പോഴും അവരുടെ വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ മടിക്കുന്നവരാണ്. പരസ്പരം എല്ലാ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുക. മുന്‍വിധികള്‍ ഒഴിവാക്കുക.

Ads by Google
Wednesday 17 May 2017 06.52 PM
YOU MAY BE INTERESTED
TRENDING NOW