Thursday, May 24, 2018 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 17 May 2017 03.15 PM

പീഡോഫീലിയ ഗുരുതര മനോവൈകല്യം

uploads/news/2017/05/109335/kidahelthprobm170517a.jpg

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. പീഡോഫീലിയ എന്ന ഗുരുതരമായ ഈ മനോവൈകല്യം മുളയിലേ നുള്ളയില്ലെങ്കില്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങളാകും ഫലം.

ഇപ്പോള്‍ പീഡോഫിലിയയെക്കുറിച്ചുള്ള തുറന്നുപറച്ചിലുകള്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ തുടരെത്തുടരെ മാധ്യമങ്ങളിലൂടെ വരുന്ന തുറന്നു പറച്ചിലുകള്‍ ഭയവും ആശങ്കയും ഉയര്‍ത്തുന്നു. ആദ്യമായി കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഫലനങ്ങള്‍ നിരന്തരം അതേ വാര്‍ത്തയില്‍ തന്നെ ആവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവണമെന്നില്ല.

എന്നാല്‍ 'കുട്ടികള്‍ക്ക് നേരെ എന്തുകൊണ്ടിങ്ങനെ' എന്ന ചോദ്യം അനേകരിലേക്ക് ഇതിനോടകം വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കാരണങ്ങള്‍ ആരായുന്നതോടൊപ്പം പരിഹാരങ്ങളും തേടുന്നവര്‍ കുറവല്ല.

പീഡോഫീലിയ എന്ന രോഗാവസ്ഥ


കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഉപയോഗിക്കുന്ന മനോവൈകൃതത്തിന് 'പീഡോഫീലിയ' എന്നു പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടന്നു കഴിഞ്ഞു. കൂടെ തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.

ഓരോ കുട്ടിയുടെയും തുറന്ന് പറച്ചിലുകള്‍ക്ക് ശേഷം വ്യത്യസ്തമായ ചില നിഗമനങ്ങളും ഉരുത്തിരിഞ്ഞ് വരാറുണ്ട്. എന്നാല്‍ ഇവയിലെല്ലാം പൊതുവായ ചില നടപടികള്‍ പിന്‍തുടരുന്നതിന്റെ ഭാഗമായി എന്തുകൊണ്ടിങ്ങനെ? എന്ന ചോദ്യത്തിന് കുടുതല്‍ പ്രാധാന്യം കൈവരുന്നു.

പുറത്തു വന്നിട്ടുള്ള സംഭവങ്ങളില്‍ കൂടുതലും കുട്ടികളോട് ഏറ്റവും അടുത്തവരും രക്തബന്ധത്തിലുള്ളവരോ അയല്‍വാസികളോ അടുത്തിടപഴകുന്ന കുടുംബാംഗങ്ങളോ ഒക്കെയാവാം പ്രതിസ്ഥാനത്ത്.

അതുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാണ് കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചതിന് ശേഷമാണ് ഇവര്‍ ഉപദ്രവിക്കാന്‍ മുതിരുന്നത്. ഇതുവരെയുള്ള പഠനങ്ങളില്‍ നിന്നും വെളിവാക്കപ്പെട്ടിരിക്കുന്നത് ഇതൊരു രോഗാവസ്ഥ തന്നെയാണെന്നാണ്.

പതിയിരിക്കുന്ന അപകടങ്ങള്‍


പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ചയുടെ ഭാഗമായി ലൈംഗികതയും വ്യക്തികളില്‍ രൂപപ്പെടുന്നു. ആഗ്രഹനിവര്‍ത്തിക്കായി ചിലര്‍ അവസരങ്ങള്‍ ഉപയോഗിക്കുന്നു. മറ്റ് ചിലര്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

വികാര വിചാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് മനസിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇതിനെയും ഒരുതരം മാനസിക രോഗങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ശാരീരിക - മാനസിക വളര്‍ച്ചയെത്തിയവരെന്ന് തോന്നിപ്പിക്കുന്ന ആളുകളില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നതുകൊണ്ട് ഇത് പ്രായത്തിന്റെ പക്വതയില്ലായ്മ എന്ന് കാണാന്‍ കഴിയില്ല.

പ്രധാനമായും ഈ മാനസിക രോഗത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന് കുട്ടികളുടെ മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി സായൂജ്യമടയുന്നവര്‍, രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവര്‍ ലൈംഗികാതിക്രമം നടത്തുന്നവര്‍.

തങ്ങളുടെ കുട്ടിക്കാലത്ത് മുതിര്‍ന്നവരില്‍ നിന്നും ലൈംഗകാതിക്രമം ഏല്‍ക്കേണ്ടി വന്നവര്‍, പില്‍ക്കാലത്ത് കുട്ടികളുടെ മേല്‍ ഇത് പ്രയോഗിക്കുന്നവരായി മാറും.

അറിവില്ലായ്മയുടെ കാലത്ത് മനസിലേറ്റ മുറിവാണ് പില്‍ക്കാലത്ത് പീഡോഫീലിയ എന്ന രോഗാവസ്ഥയിലേക്ക് ഇത്തരക്കാരെ കൊണ്ടുചെന്നെത്തിക്കുന്നത്. കൃത്യമായ സമയത്ത് ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ രോഗാവസ്ഥയിലേക്ക് മാറാതെ കാക്കാന്‍ കഴിയും.

കുറഞ്ഞ മാനസിക പക്വത


ശാരീരിക വളര്‍ച്ചയ്ക്കനുസരിച്ച് മാനസിക വളര്‍ച്ച സംഭവിക്കാത്തവരും ഈ രോഗത്തിന് അടിമപ്പെടാറുണ്ട്. ശരീരത്തിന് ലൈംഗികദാഹം അനുഭവപ്പെടുമെങ്കിലും മാനസിക വളര്‍ച്ചയില്ലാത്തതിനാല്‍ കുട്ടികളോട് ആഭിമുഖ്യം കാണിക്കുന്നവരുണ്ട്.

ഇവര്‍ക്ക് സമപ്രായക്കാരുമായി ചങ്ങാത്തം കൂടുവാനോ ആശയവിനിമയം നടത്തുവാനോ താല്‍പര്യമുണ്ടാവില്ല. ഇവര്‍ക്ക് കുട്ടികളുമായി ചങ്ങാത്തം കൂടാന്‍ എളുപ്പം കഴിയുകയും ചെയ്യും. അവസരോചിതമായി തങ്ങളുടെ ആഗ്രഹനിവര്‍ത്തീകരണത്തിന് ഈ ചങ്ങാത്തം ഉപയോഗിക്കുകയും ചെയ്യും.

അടുത്തതായി സംതൃപ്തമല്ലാത്ത ലൈംഗിക ജീവിതം നയിക്കുന്നവരാണ്. പങ്കാളിയുമായി സുഖകരമല്ലാത്ത, അല്ലെങ്കില്‍ തനിക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്ന മിഥ്യാധാരണയോ കാരണം അസംതൃപ്തമായ മാനസികാവസ്ഥയിലായവര്‍ പെട്ടെന്ന് കുട്ടികളിലേക്ക് തിരിയും.

കാരണം തങ്ങളുടെ കുറവുകള്‍ കുട്ടികള്‍ തിരിച്ചറിയില്ലെന്ന് അവര്‍ കരുതുന്നു. കൂടെ തന്റെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ സ്വന്തം കുടുംബത്തിലെ കുട്ടികളെപ്പോലും ഉപയോഗിക്കുന്നതിന് യാതൊരു മടിയുമില്ലാത്തവരായി ഇവര്‍ മാറുന്നു.

സ്വന്തം മകളോ, സഹോദരങ്ങളുടെ മകളോ എന്ന വകഭേദമില്ലാതെ ഏതൊരു കുട്ടിയുടെ നേര്‍ക്കും പ്രയോഗിക്കുന്ന ഈ ലൈംഗികാതിക്രമം തികച്ചും മാനസിക വൈകല്യമായി പരിണമിക്കുന്നു.

Wednesday 17 May 2017 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW