Tuesday, May 29, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 17 May 2017 01.03 AM

പ്ലസ്‌ വണ്‍ പ്രവേശനം: അപേക്ഷാത്തീയതി ജൂണ്‍ അഞ്ചുവരെ നീട്ടി

uploads/news/2017/05/109053/v3.jpg

കൊച്ചി: പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അപേക്ഷിക്കാനുള്ള അവസാന തീയതി ഹൈക്കോടതി ജൂണ്‍ അഞ്ചുവരെ നീട്ടി. സി.ബി.എസ്‌.ഇ. പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കു കൂടി അപേക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ തീയതി നീട്ടണമെന്ന ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌.
കോഴിക്കോട്‌ കോടഞ്ചേരി സെന്റ്‌ മേരീസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍, കൈതപ്പൊയില്‍ എം.ഇ.എസ്‌. ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ പി.ടി.എ. പ്രസിഡന്റുമാരാണ്‌ തീയതി നീട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. സംസ്‌ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക്‌ ഈ മാസം 22 വരെയാണ്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അപേക്ഷിക്കാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്‌.
എന്നാല്‍ സി.ബി.എസ്‌.ഇ പത്താം ക്ലാസ്‌ പരീക്ഷയുടെ ഫലം ഇതിനു ശേഷമേ പ്രസിദ്ധീകരിക്കൂ എന്നതിനാല്‍ ഇവരുടെ അവസരം നഷ്‌ടപ്പെടുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

Ads by Google
Wednesday 17 May 2017 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW