Monday, November 20, 2017 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 16 May 2017 07.41 PM

കഷണ്ടിയുള്ളവരേകുറിച്ച് ഒരു ഞെട്ടിക്കുന്ന പഠനം പുറത്ത്

uploads/news/2017/05/109039/bld.jpg

പെന്‍സില്‍വാനിയ : കഷണ്ടിയുള്ളര്‍ ഇനി വിഷമിക്കേണ്ട, കാരണം നിങ്ങളെ കുറിച്ചുള്ള പുതിയ പഠനങ്ങള്‍ പ്രകാരം തലയില്‍ മുടിയുള്ളവരേക്കാളും മികച്ചവര്‍ കഷണ്ടിയുള്ളവരെന്നാണ്. പ്രശസ്തരായ സ്റ്റീവ് ബാമര്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, വിന്‍ ഡീസല്‍ എന്നിവരില്‍ പൊതുവായി ഉണ്ടായിരുന്ന പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ഇവര്‍ മൂന്ന് പേരും തലയില്‍ മുടിയില്ലാത്തവരാണെന്നുള്ളതാണെന്നും പഠനത്തില്‍ ഉദാഹരമായി പറയുന്നു. മുടിയുള്ള ഇവരുടെ രൂപത്തെ അപേക്ഷിച്ച് മുടിയില്ലാത്ത രൂപത്തിന് കൂടുതല്‍ പൊക്കവും തോന്നിക്കുന്നു. മൊത്തത്തില്‍ തന്നെ മുടിയുള്ളവരെക്കാള്‍ ആകാരഭംഗി പോലും കഷണ്ടിയുള്ളവര്‍ക്കാണെന്നും പഠനം വിലയിരുത്തുന്നു.

ആല്‍ബര്‍ട്ട് മാന്‍സിന്റെ നേതൃത്വത്തില്‍ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നടന്ന മൂന്ന് പഠനങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു. 59 പേരില്‍ അവര്‍ക്ക് മുടിയോടുകൂടിയും മുടി ഇല്ലാതെയുമുള്ള രൂപങ്ങളെ കൃത്യമായി വിലയിരുത്തിയാണ് പഠനങ്ങള്‍ നടന്നത്. ഇതില്‍ മുടിയില്ലാതെ കഷണ്ടിത്തലയോടുകൂടിയവരാണ് നില്‍പ്പിലും നടപ്പിലും നോട്ടത്തിലും എല്ലാം മികച്ചതായി പഠനത്തില്‍ പങ്കടുത്തവര്‍ വിലയിരുത്തിയത്. കൂടാതെ ഇവര്‍ക്കാണ് മുടിയുള്ളവരെക്കാളും ആത്മവിശ്വാസം മുഖത്ത് തോന്നുന്നതെന്നും പഠനം പറയുന്നു.

Ads by Google
Tuesday 16 May 2017 07.41 PM
YOU MAY BE INTERESTED
TRENDING NOW