Sunday, June 25, 2017 Last Updated 6 Min 22 Sec ago English Edition
Todays E paper
Tuesday 16 May 2017 03.53 PM

കൊഞ്ചും ചിലങ്കേ...

uploads/news/2017/05/109013/chilanka160517.jpg

ആത്മസഖിയെന്ന സീരിയലിലെ ചിലങ്ക ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സീരിയലില്‍ ദു:ഖപുത്രിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍
ചിലങ്ക ബോള്‍ഡാണ്.

ചിലങ്ക ഡീഡു. ഈ പേരാണ് ചിലങ്കയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാക്കുന്നത്. പേര് കേട്ടാല്‍ അന്യനാട്ടുകാരിയാണെന്ന് തോന്നുമെങ്കിലും ഈ
സുന്ദരി പത്തനംതിട്ട സ്വദേശിയായ തനി നാട്ടിന്‍പുറത്തുകാരിയാണ്. ആത്മസഖിയിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ താരത്തിന്റെ കൂടുതല്‍ വി
ശേഷങ്ങള്‍...

മായാമോഹിനിയാണോ ആദ്യ സീരിയല്‍ ?


അതെ. മായാമോഹിനിയുടെ ഡയറക്ടര്‍ പ്രസാദ് സാര്‍ അച്ഛന്റെ സുഹൃത്താണ്. അങ്ങനൊരു പരിചയത്തിലാണ് ഞാന്‍ മായാമോഹിനിയില്‍ അ
ഭിനയിച്ചത്. അന്ധ യുടെ വേഷമായിരുന്നു. അതിന് ശേഷം ജനം ടിവിയിലെ അമൃതവര്‍ഷിണിയാണ് ചെയ്തത്.

സുരേഷ് ബാബു സാറായിരുന്നു ഡയറക്ടര്‍. നടി സീമ മാഡത്തിന്റെ മകളായാണ് അഭിനയിച്ചത്. അതിന്റെ തിരക്കഥാകൃത്ത് സംഗീതച്ചേച്ചിയായിരുന്നു.(സംഗീത മോഹന്‍). ചേച്ചി തന്നെയാണ് ആത്മസഖിയുടെയും തിരക്കഥാകൃത്ത്. അങ്ങനെയാണ് ആത്മസഖിയിലേക്കെത്തിയത്.

ആത്മസഖിയെക്കുറിച്ച് ?


ചാരുലതയെന്ന കഥാപാത്രത്തെയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ശ്രീരക്ഷയെന്നൊരു കുട്ടിയാണ് ആദ്യം ഈ റോള്‍ ചെയ്തിരുന്നത്. എന്നാല്‍ പ
ഠനത്തിരക്ക് മൂലം ആ കുട്ടി മാറി.

പകരം എന്നെയാണ് തെരഞ്ഞെടുത്തത്. സീരിയല്‍ തുടങ്ങുമ്പോള്‍ ചാരുലതയെ അവതരിപ്പിക്കാന്‍ എന്നെ വിളി
ച്ചിരുന്നു. എന്നാല്‍ അമൃതവര്‍ഷിണിയില്‍ അഭിനയിച്ചിരുന്നതുകൊണ്ട് സാധിച്ചില്ല.

ആത്മസഖിയുടെ സെറ്റ് ഒരു കുടുംബം പോലെയാണ്. ബീന ആന്റണിച്ചേച്ചിയും മനോജ് ചേട്ടനുമാണ് എന്റെ അമ്മയും അച്ഛനുമായി അഭിനയി
ക്കുന്നത്. അവന്തികയും റെയ്ജന്‍ ചേട്ടനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.

സിനിമകളിലും അഭിനയിച്ചിട്ടുണ്ടല്ലോ ?


വിനയന്‍ സാറിന്റെ ലിറ്റില്‍ സൂപ്പര്‍മാനില്‍ അദ്ധ്യാപികയായും ദിലീപ് സാറിനൊപ്പം വില്ലാളിവീരനിലും അഭിനയിച്ചു. ഇരണ്ടുമനം വേണ്ടും എന്നൊരു
തമിഴ് സിനിമയിലും അഭിനയിച്ചു.

പൊന്നിയെന്ന മുറുക്കുവില്പനക്കാരിയുടെ റോളായിരുന്നു. എനിക്ക് തമിഴത്തി ലുക്കില്ലാത്തതുകൊണ്ട് മൂക്കൂത്തി
യിട്ടും മേയ്ക്കപ്പ് ചെയ്തുമാണ് ഞാന്‍ തമിഴത്തിയായത്.

സിനിമരംഗത്ത് നിന്ന് എന്തെങ്കിലും മറക്കാനാവാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ?


തമിഴ്നാട്ടിലെ പെരുമണല്‍ എന്ന കടലോരഗ്രാമത്തിലായിരുന്നു സിനിമയുടെ ഷൂട്ട്. സുനാമി നാശം വിതച്ച പ്രദേശമാണ്. സിനിമയിലും പൊന്നിയുടെ
ഉറ്റവരെല്ലാം മരിക്കുന്നത് സുനാമിയിലാണ്.

സിനിമയില്‍ ഞാന്‍ കടലിലേക്കിറങ്ങിപ്പോകുന്ന ഒരു സീനുണ്ട്. ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കടല്‍ ശാന്തമായിരുന്നു. സംവിധായകന്‍ ആക്ഷന്‍ പ
റഞ്ഞതോടെ ഞാന്‍ കടലിലേക്ക് ഇറങ്ങി.

പെട്ടെന്നാണ് കടലിന്റെ ഭാവം മാറിയത്. ഒരു വലിയ തിരമാല വന്നെന്നെ പൊക്കിയെറിഞ്ഞു. ദൈവാധീനം കൊണ്ട് എല്ലാവരും തക്കസമയത്തെത്തി എന്നെ രക്ഷിച്ചു.

പ്രേക്ഷകരുടെ പ്രതികരണമെങ്ങനെ ?


എല്ലാവര്‍ക്കും ചാരുലതയെ വലിയ ഇഷ്ടമാണ്. ദു:ഖപുത്രിയാണു ചാരുലത. പലപ്പോഴും ആളുകള്‍ ചോദിക്കാറുണ്ട്. എന്നാണ് ഈ കരച്ചിലൊന്ന്
അവസാനിക്കുന്നതെന്ന്.
uploads/news/2017/05/109013/chilanka160517a.jpg
അച്ഛന്‍ ഡീഡുവിനും അമ്മ ഷൈനിക്കും സഹോദരന്‍ ദേവദേവനുമൊപ്പം

എല്ലാം ദു:ഖപുത്രി കഥാപാത്രങ്ങളാണല്ലോ?


എനിക്ക് രണ്ട് തരം കഥാപാത്രങ്ങളും ഇഷ്ടമാണ്. പക്ഷേ പ്രേക്ഷകര്‍ക്ക് കൂടുതല്‍ താല്പര്യം ദു:ഖപുത്രികളോടാണല്ലോ. ബോള്‍ഡായ കഥാപാ
ത്രങ്ങള്‍ ലഭിച്ചാല്‍ ഞാന്‍ ചെയ്യും.

യഥാര്‍ത്ഥജീവിതത്തിലെങ്ങനെയാണ് ?


ചാരുലതയെപ്പോലെ പാവമല്ല. പ്രതികരിക്കേണ്ട സാഹചര്യങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും പ്രതികരിക്കും. അല്‍പം ബോള്‍ഡാണ്.

പേരിലെ വ്യത്യസ്തതയെക്കുറിച്ച് ?


എന്റെ അച്ഛന്റെ അച്ഛന്‍ വാസുക്കുട്ടിയാണ് ചിലങ്കയെന്ന പേരിട്ടത്. എന്നെ നൃത്തം പഠിപ്പിക്കണമെന്നായിരുന്നു മുത്തച്ഛന്റെ ആഗ്രഹം. മുത്ത
ച്ഛന് നൃത്തത്തോട് വലിയ താല്പര്യമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ചിലങ്കയെന്ന പേര് എനിക്ക് കിട്ടിയത്.

എന്തായാലും മുത്തച്ഛന്റെ ആഗ്രഹപ്രകാരം ഞാന്‍ നൃത്തവും പഠിച്ചു. ഭരതനാട്യമാണ് പഠിച്ചത്. റിഗിറ്റ ഗിരിജ ചന്ദ്രനാണെന്റെ ഗുരു.
പേരിലെ വ്യത്യസ്തത കാരണം എന്നെ പരിചയപ്പെടുന്നവരാരും പെട്ടെന്ന് മറക്കാറില്ല.

മായാമോഹിനിയില്‍ സപര്‍ണ്ണയുടെ സഹോദരിയായല്ലേ അഭിനയിച്ചത്. സപര്‍ണ്ണയുടെ വേര്‍പാടിനെക്കുറിച്ച് ?


ചേച്ചി മരിച്ചു എന്നറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും ഷോക്കായിപ്പോയി. ആദ്യം ഞാന്‍ ഇത് വിശ്വസിച്ചില്ല. ഫേക്ക് ന്യൂസാണെന്നാണ് കരുതിയത്.
സംവിധായകന്‍ പ്രസാദ് സാറിനെ വിളിച്ചപ്പോള്‍ വാര്‍ത്ത സത്യമാണെന്നറിഞ്ഞു.

പറയത്തക്ക പ്രശ്നങ്ങള്‍ സപര്‍ണച്ചേച്ചിക്കുള്ളതായി എനിക്ക് തോന്നിയിട്ടില്ല. വളരെ നല്ലൊരു അഭിനേത്രിയായിരുന്നു അവര്‍. കാരണം മായാമോഹിനിയില്‍ പെണ്‍കുട്ടിയായും ആണ്‍കുട്ടിയായും അഭിനയിച്ചിരുന്നത് ചേച്ചിയാണ്. ഒരു പെണ്‍കുട്ടി ആണായി അഭിനയിക്കുകയെന്നത് ചെറിയകാര്യമല്ലല്ലോ.

സിനിമയിലേക്ക് അവസരങ്ങള്‍ ?


ആത്മസഖിയിലെത്തിക്കഴിഞ്ഞപ്പോള്‍ ഓഫറുകള്‍ അനവധി വരുന്നുണ്ട്. നല്ല കഥാപാത്രങ്ങളാണെങ്കില്‍ അഭിനയിക്കും.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
TRENDING NOW