Thursday, January 18, 2018 Last Updated 17 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 16 May 2017 03.02 PM

സ്‌കൂട്ടറുകള്‍ക്ക് വിപണിയില്‍ ഡിമാന്റ് കൂടുന്നു

uploads/news/2017/05/109001/auto.jpg

ബൈക്കുകളെ അപേക്ഷിച്ച് ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നു. പുയിത കണക്കുള്‍ പ്രകാരം നിലവില്‍ രാജ്യത്തെ ആകെ ഇരുചക്രവാഹന വിപണിയുടെ 37 ശതമാനം വിഹിതത്തോടെയാണ് എന്‍ട്രി ലെവല്‍ ബൈക്കുകളാണ് മുന്നില്‍. എന്നാല്‍ 36 ശതമാനം വിഹിതത്തോടെ ഓട്ടോമാറ്റിക് സ്‌കൂട്ടറുകളും ഇടംപിടിച്ചു. വിപണിയില്‍ നാലഞ്ചു വര്‍ഷമായിട്ടുള്ള ധാരണയാണ് ഇതോടെ തിരുത്തിക്കുറിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനുള്ളില്‍ 110 സിസി എന്‍ട്രി ലെവല്‍ ബൈക്കിനെയും മറികടന്ന് സ്‌കൂട്ടര്‍ ശ്രേണി മുന്നേറുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും തിരക്കേറിയ നഗരങ്ങളില്‍ ഗിയര്‍ലെസ് വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചതുമാണ് സ്‌കൂട്ടര്‍ വിപണി കുതിച്ചുയരാനുള്ള പ്രധാനകാരണങ്ങള്‍.

2012-ല്‍ 19 ശതമാനമായിരുന്നു ഇന്ത്യയില്‍ സ്‌കൂട്ടറുകളുടെ വിപണി വിഹിതം. എന്നാല്‍ 47 ശതമാനമായിരുന്നു അന്നത്തെ 110 സിസി ബൈക്കുകളാണ് അന്ന് മാര്‍ക്ക് ലീഡ്. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ സ്‌കൂട്ടറുകളുടെ വിപണി വിഹിതം 32 ശതമാനമായി വര്‍ധിക്കുകയും എന്‍ട്രി ലെവല്‍ ബൈക്കുകളുടേത് 37 ശതമാനമായി കുറയുകയും ചെയ്തിരുന്നു.

Ads by Google
TRENDING NOW