Wednesday, September 19, 2018 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 16 May 2017 02.49 PM

ഹൃദയാരോഗ്യത്തിന് യോഗ ശീലമാക്കാം

uploads/news/2017/05/108999/yogforheart160517.jpg

ശരീരവും മനസും ഒന്നായി ഇണങ്ങി ഒരുമിക്കുക, അതിനുള്ള സാഹചര്യമാണ് യോഗ ഒരുക്കുന്നത്.

ശരീരത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന അദ്വിതീയ ശക്തി ചൈതന്യങ്ങളെ ഉണര്‍ത്തി സജീവമാക്കി മനുഷ്യനെ സായൂജ്യത്തിന്റെ പൂര്‍ണതയിലെത്തിച്ചേരാന്‍ പ്രാപ്തമാക്കുക. യോഗയുടെ പരമലക്ഷ്യം മോക്ഷമാണെന്നാണ് അതിന്റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്.

വേദിക് സംസ്‌കൃതത്തില്‍ യോഗയെ, വിവിധ മാനസിക വ്യാപാരങ്ങളുടെയും ശാരീരികാവയവങ്ങളുടെയും സന്തുലിതമായ ഏകോപനവും ലയനവും ആയിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്. ശരീരവും മനസും ഒന്നായി ഇണങ്ങി ഒരുമിക്കുക, അതിനുള്ള സാഹചര്യമാണ് യോഗ ഒരുക്കുന്നത്.

ശരീരത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന അദ്വിതീയ ശക്തി ചൈതന്യങ്ങളെ ഉണര്‍ത്തി സജീവമാക്കി മനുഷ്യനെ സായൂജ്യത്തിന്റെ പൂര്‍ണതയിലെത്തിച്ചേരാന്‍ പ്രാപ്തമാക്കുക. യോഗയുടെ പരമലക്ഷ്യം മോക്ഷമാണെന്നാണ് അതിന്റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്.

അഞ്ച് പ്രധാനപ്പെട്ട അര്‍ഥവിന്യാസങ്ങളാണ് യോഗയ്ക്കുള്ളത്


1. ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ഏറ്റവും ചിട്ടയായ ജീവിതരീതി
2. ശരീരത്തെയും മനസിനെയും പൂര്‍ണമായും നിയന്ത്രിക്കുവാനുള്ള മാര്‍ഗം
3. ദാര്‍ശനിക തത്വശാസ്ത്രം
4. പരമ്പരാഗത സമ്പ്രദായങ്ങളോടു ബന്ധപ്പെട്ട പദസമുച്ചയങ്ങള്‍ 'ഹത', 'മന്ത്ര', 'ലയ' എന്നിവയോടുള്ള ആഭേദ്യമായ സമന്വയം.
5. സൗഖ്യത്തിലേക്കുള്ള സവിശേഷ പരിശീലനമാര്‍ഗം

ചിരപുരാതമായ ഭാരതീയ സംസ്‌കാരത്തിലെ യോഗം, ന്യായം, സാംഖ്യം, വൈശേഷികം, ഉത്തരമീമാംസ, പൂര്‍വമീമാസ എന്നീ ആറ് ശാസ്ത്ര സംഹിതകളില്‍ പ്രധാനിയാണ് യോഗ. യോഗാശാസ്ത്രത്തെ പ്രധാനമായി നാലായി തരംതിരിച്ചിട്ടുണ്ട്.

കര്‍മ്മയോഗം, രാജയോഗം, ഭക്തിയോഗം, ജ്ഞാനയോഗം - പതഞ്ജലി മഹര്‍ഷിയാണ് രാജയോഗത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. പതഞ്ജലിയോഗാസനം അറിവിന്റെ അക്ഷയ ഖനിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

പതഞ്ജലിയുടെ യോഗം, കണാദന്റെ വൈശേഷികം, ഗൗതമന്റെ ന്യായം, വ്യാസന്റെ ഉത്തരമീമാംസ, ജൈമിനിയുടെ പൂര്‍വമീമാംസ ഇവയെല്ലാം വിവിധ വേദാന്ത - തത്വചിന്തകളടങ്ങുന്ന ശാസ്ത്രരേഖകളാണ്.

15 -ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യോഗീശ്രേഷ്ഠന്‍ സ്വാത്മരാമന്റെ ഹഠയോഗ പ്രദീപികയിലാണ് വിവിധ യോഗാസന പരിശീലനത്തിനുള്ള അടിസ്ഥാന രേഖകള്‍ എഴുതപ്പെട്ടിരിക്കുന്നത്.

വിവിധ രോഗാതുരതകളുടെ പ്രതിരോധത്തിനോ പ്രതിവിധിക്കോ യോഗാസനങ്ങളെയും പ്രാണായാമങ്ങളെയും പ്രയോജനപ്പെടുത്താന്‍ നടത്തിയ ഉദ്യമങ്ങളാണ് വാസ്തവത്തില്‍ യോഗയ്ക്ക് ഇത്ര പ്രചാരം നേടിക്കൊടുത്തത്.

മനുഷ്യന്റെ അന്തരംഗങ്ങളില്‍ പുകപിടിച്ചു കിടക്കുന്ന ജീവശക്തിയെ തെരഞ്ഞുപിടിച്ച് സജീവമാക്കുന്നതോടെ രോഗശാന്തി സ്വയത്തമാകുമെന്ന തിരിച്ചറിവാണ് യോഗയുടെ അംഗീകാരത്തിനുള്ള മുഖ്യകാരണം. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മറുമരുന്നായി ഇന്ന് യോഗ പ്രചുരപ്രചാരം നേടുകയാണ്.

Ads by Google
Loading...
TRENDING NOW