Tuesday, July 11, 2017 Last Updated 2 Min 38 Sec ago English Edition
Todays E paper
Monday 15 May 2017 03.48 PM

മുഖത്തെ കറുത്ത പാട് മാറാന്‍ ഒരു എളുപ്പവഴി

uploads/news/2017/05/108696/drk.jpg

മുഖത്തെ കറുത്ത പാടുകള്‍ പലരുടെയും പ്രശ്‌നങ്ങളാണ്. എത്ര മുഖം കഴുകിയാലും ഇത് പോകാറില്ല. എന്നാല്‍ ഫലപ്രദമായ അടുക്കള വിദ്യയിലൂടെ ഇതിന് പരിഹാരമുണ്ട്.

വെള്ളരിക്ക - വെള്ളരിക്കയ്ക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ വെള്ളരിക്ക കൊണ്ട് സാധിക്കും. വെള്ളരിക്ക മുറിച്ച് കറുത്ത പാടുകളില്‍ വയ്ക്കുകയാണെങ്കില്‍ കറുത്ത പാടുകള്‍ ഇല്ലാതാകും. 30 മിനിട്ട് വെള്ളരിക്ക മുറിച്ച് വെച്ച് കഴുകി കളയാം.

ആല്‍മണ്ട് ഓയില്‍ - ആല്‍മണ്ട് ഒയില്‍ കറുത്ത പാടുകള്‍ ഇല്ലാതാകാന്‍ ഉത്തമമാണ്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് ആല്‍മണ്ട്. ഒരു സ്പൂണ്‍ ആല്‍മണ്ട് എടുത്ത് കണ്ണിന് ചുറ്റും പുരട്ടുക. തുടര്‍ന്ന് മസാജ് ചെയ്യുക. രാത്രി കിടക്കുമ്പോള്‍ ഇത്തരത്തില്‍ ചെയ്ത് രാവിലെ ഉണരുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

റോസ് വാട്ടര്‍ - ചര്‍മ്മത്തിന് ഉത്തമമായ ഒന്നാണ് റോസ് വാട്ടര്‍. പഞ്ഞി റോസ് വാട്ടറില്‍ മുക്കി കറുത്ത പാടുകള്‍ ഉള്ള സ്ഥലത്ത് 15 മിനിട്ട് വയ്ക്കുക. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്യുക. വ്യത്യാസം തിരിച്ചറിയാം.

ഉരുളക്കിഴങ്ങ് - എല്ലാ വീടുകളിലും സാധാരണയായി കാണുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇത് ബ്ലീച്ചിംഗായും പ്രവര്‍ത്തിക്കുന്നു. ഉരുളക്കിഴങ്ങ് അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക 15 മിനിട്ടിന് ശേഷം കഴുകി കളയുക. മൂന്നാഴ്ച ഇത്തരത്തില്‍ ചെയ്താല്‍ മാറ്റം തിരിച്ചറിയാം.

തക്കാളി - തക്കാളിയും ബ്ലീച്ചിംഗായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. തക്കാളി എടുത്ത് 20 മിനിട്ട് പാടുള്ള സ്ഥലത്ത് പുരട്ടി മസാജ് ചെയ്യുക. തുടര്‍ന്ന് കഴുകി കളയുക.

Ads by Google
Monday 15 May 2017 03.48 PM
YOU MAY BE INTERESTED
TRENDING NOW