Friday, May 19, 2017 Last Updated 30 Min 33 Sec ago English Edition
Todays E paper
Monday 15 May 2017 03.22 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/05/108688/weeklyjokes150517a.jpg

ആദ്യരാത്രിയില്‍ ഭര്‍ത്താവ് ഭാര്യയോട്: നിന്റെ പോരായ്മകളെക്കുറിച്ച് ഞാന്‍ പറഞ്ഞാല്‍ നീ ഒരിക്കലും വിഷമിക്കരുത്.
ഭാര്യ: എന്തിന് വിഷമം. പോരായ്മകള്‍ എനിക്ക് ഉള്ളതുകൊണ്ടാണല്ലോ കൊള്ളാവുന്ന ഒരുത്തനെ കിട്ടാതെ പോയത്.
മാത്യു, ഇരിട്ടി

*****

മീറ്റര്‍ റീഡിംഗിനു വന്ന ഇലക്ട്രിസിറ്റി ജീവനക്കാരന്‍ വീട്ടിലെ പെണ്‍കുട്ടിയോട്: ലൈനിന് എന്തെങ്കിലും കുഴപ്പമുണ്ടോ?
പെണ്‍കുട്ടി: ഒരു കുഴപ്പവുമില്ല. ചേട്ടനെ എന്നും ഇങ്ങനെ കണ്ടാല്‍ മതി.
ബിജു, ഇടുക്കി

*****

ഡോക്ടര്‍ രോഗിയോട്: സ്‌കാന്‍ ചെയ്ത റിപ്പോര്‍ട്ടില്‍ തലയ്ക്ക് ക്ഷതം സംഭവിച്ചതായി കാണുന്നു. എന്നെങ്കിലും തലയ്ക്കടി കിട്ടിയിട്ടുണ്ടോ?
രോഗി: ഇല്ല.
ഡോക്ടര്‍: തലയ്ക്കടി കിട്ടാതെ ഇങ്ങനെ വരില്ല.
രോഗി: എന്നാല്‍ അതെന്റെ കല്യാണത്തിനായിരിക്കും. അത് തലയ്ക്കടി കിട്ടിയ ഒരു സംഭവമായിരുന്നു.
ശങ്കര്‍, കോട്ടയം

*****

മാനേജര്‍ പ്യൂണിനോട്: എടോ...പണവും ഫയലുകളും ഇരിക്കുന്ന നമ്മുടെ അലമാരയുടെ താക്കോല്‍ കാണുന്നില്ല. താനൊരു കമ്പിയിട്ട് അലമാര തുറക്കാന്‍ നോക്കിക്കേ...?
പ്യൂണ്‍: എനിക്ക് പറ്റില്ല സാര്‍...
മാനേജര്‍: അതെന്താ ഞാന്‍ പറഞ്ഞാല്‍ താന്‍ കേള്‍ക്കില്ലേ...
പ്യൂണ്‍: അതല്ല സാര്‍.മുമ്പ് രണ്ടുമൂന്നുതവണ ഞാന്‍ നോക്കിയതാ. നടന്നില്ല.
ശ്രീനാഥ്, കായംകുളം

*****

uploads/news/2017/05/108688/weeklyjokes150517b.jpg

ദീപു അമ്മയോട്: അമ്മേ, ടീച്ചര്‍ പറഞ്ഞു നമുക്കാവശ്യമുള്ളതെല്ലാം തരുന്ന ഒരാളാണ് ദൈവമെന്ന്. അത് ശരിയാണോ അമ്മേ?
അമ്മ: അതേ മോനേ... ടീച്ചര്‍ പറഞ്ഞതെല്ലാം സത്യമാണ്.
ദീപു: പിന്നെന്തിനാ അമ്മേ നമുക്ക് കഷണ്ടിത്തലയുള്ള ഈ അച്ഛന്‍.
പ്രദീപ്, തുറവൂര്‍

****

ഹെല്‍മറ്റ് വേട്ടയില്‍ വ്യാപൃതനായ എസ്.ഐയുടെ മൊബൈലില്‍ വിളിച്ച് ഭാര്യ: ദേ... എന്റെ അനിയത്തി ഹെല്‍മറ്റില്ലാതെ ഇപ്പോ അതിലെ വരും നിങ്ങളൊന്നു കണ്ണടേ
ച്ചക്കണം.
എസ്.ഐ. ഓ... അവള്‍ക്കൊന്നും ഇഷ്ടമല്ലെടീ. കഴിഞ്ഞ ദിവസം ഞാനൊന്നു കണ്ണടച്ചു കാണിച്ചപ്പോള്‍ അവളെന്നെ കടിച്ചുകീറാന്‍ വന്നു.
സില്‍ജോ, കണ്ണൂര്‍

****

വേലക്കാരി വീട്ടുടമയോട്: അല്ലെങ്കിലും സാറൊരു ക്രൂരനാ... കൊച്ചമ്മയോട് എപ്പോഴും എന്റെ കുറ്റം പറയും. കൊച്ചമ്മ ഇല്ലാത്തപ്പോള്‍ കിന്നാരം പറഞ്ഞോണ്ട് വരും.
വീട്ടുടമ: എടീ മണ്ടീ... ഞാനങ്ങനെ നിന്നെ കുറ്റം പറയുന്നതുകാണ്ടല്ലേ അവള് നമ്മളെ സംശയിക്കാത്തതും നിന്നെ പറഞ്ഞുവിടാത്തതും.
മനോജ്, മാവേലിക്കര

****

uploads/news/2017/05/108688/weeklyjokes150517c.jpg

ഭാര്യ ഭര്‍ത്താവിനോട്: അറിഞ്ഞോ, മാത്യുവിന്റെ മകളുടെ കല്യാണം മുടങ്ങി. പെണ്ണിന് ചില അവിഹിതബന്ധം ഉണ്ടെന്നു പറഞ്ഞാ കല്യാണം മുടക്കിയത്. ഇതുപോലത്തെ
കല്യാണം മുടക്കികള്‍ പണ്ടേ എല്ലായിടത്തുമുണ്ട്.
ഭര്‍ത്താവ്: എന്നിട്ടും നമ്മുടെ കല്യാണം മുടക്കാന്‍ ഇതുപോലെ ഒറ്റ ഒരുത്തനും ഇല്ലാതെ പോയതിലാ എനിക്കു സങ്കടം.
മുബാറക്, മഞ്ചേരി

Ads by Google
TRENDING NOW