Monday, November 13, 2017 Last Updated 17 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 15 May 2017 03.04 PM

പപ്പായയുടെ കൂടെ തേന്‍ ചേര്‍ത്ത ശേഷം...

uploads/news/2017/05/108682/pp.jpg

പ്രായമാകാന്‍ ആരും ഇഷ്ടപ്പെടാറില്ല. ചെറുപ്പമായിരിക്കാനാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്. ഇതിനായി പലരും വലിയ വിലക്കൂടിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങാറുണ്ട്. എന്നാല്‍ ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ യുവത്വം തുളുമ്പുന്ന ചര്‍മ്മം നിങ്ങള്‍ക്കു സ്വന്തമാക്കാമെന്നതാണ് സത്യം. ഇത് എങ്ങനെ സാധ്യമാകുമെന്ന് നോക്കാം...

ഓമയ്ക്കയും തേനും - ഓമയ്ക്ക നിങ്ങള്‍ ധാരാളം കഴിക്കാറുണ്ടല്ലോ ? നന്നായി പഴുത്ത ഓമയ്ക്കായോടൊപ്പം കുറച്ച് തേനും ചേര്‍ത്ത് മുഖത്ത് പുരട്ടി 25 മിനിട്ടിന് ശേഷം കഴുകി കളയുക. മുഖത്ത് തിളക്കം വര്‍ദ്ധിക്കുന്നത് കാണാം.

നാരങ്ങയും തേനും - മുഖത്തെ കറുത്ത പാടുകളൊക്കെ വേഗത്തില്‍ ഇല്ലാതാക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങയോടൊപ്പം തേനും ചേര്‍ത്ത മുഖത്ത് പുരട്ടുന്നത് മുഖത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. കൂടാതെ മുഖക്കുരുവും ഇല്ലാതാകുന്നു.

മുട്ടയുടെ വെള്ള - ആരോഗ്യത്തിന് ഉത്തമമായ ഭക്ഷണമാണ് മുട്ട. മുട്ട സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്‍പന്തിയില്‍ തന്നെയാണ്. മുട്ടയുടെ വെള്ള മുഖത്ത് മാസ്‌ക് പോലെ തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം ഇത് കഴുകി കളയുക. വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കും.

പഞ്ചസാരയും തേനും - പഞ്ചസാരയും തേനും ഏറ്റവും നല്ലൊരു ഫെയ്‌സ് സ്‌ക്രബ്ബറാണ്. ഒരു സ്പൂണില്‍ പഞ്ചസാര എടുക്കുക അതിലേക്ക് കുറച്ച് തേനും ചേര്‍ക്കുക. ഈ മിശ്രിതം സാവധാനത്തില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക.

റോസ് വാട്ടറും ഗ്ലിസറിനും - റോസ് വാട്ടര്‍ സാധാരണ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ റോസ് വാട്ടറിനോടൊപ്പം കുറച്ച് ഗ്ലിസറിനും ചേര്‍ക്കുന്നത് മികച്ച ഫലം തരുന്നതാണ്. ഈ മിശ്രിതം പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയാവുന്നതാണ്. കൂടുതല് ഉണര്‍വ്വും ഇത് നല്‍കുന്നു.

Ads by Google
Monday 15 May 2017 03.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW