Friday, May 19, 2017 Last Updated 28 Min 31 Sec ago English Edition
Todays E paper
Monday 15 May 2017 12.27 AM

ഓച്ചിറക്കളിക്കു തുടക്കം : കളരിവിളക്കുകള്‍ ഇന്നു തെളിയും

uploads/news/2017/05/108463/re5.jpg

മാവേലിക്കര: യുദ്ധസ്‌മരണകള്‍ പുതുക്കി ഓച്ചിറയില്‍ ഇന്നു കളരിവിളക്കുകള്‍ തെളിയും. കായംകുളം-വേണാട്‌ നാട്ടുരാജ്യങ്ങള്‍ ഏറ്റുമുട്ടിയതിന്റെ സ്‌മരണ പുതുക്കി യോദ്ധാക്കള്‍ കളരികള്‍ക്കു മുന്നില്‍ അഭ്യാസമാരംഭിക്കുന്നതോടെ ഓച്ചിറക്കളിയുടെ ചടങ്ങുകള്‍ക്ക്‌ തുടക്കമാകും.
മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളിലാണു പ്രസിദ്ധമായ ഓച്ചിറക്കളി. കൊല്ലം-ആലപ്പുഴ ജില്ലകളിലെ 52 കരകളില്‍ ഇന്നുമുതല്‍ ഓച്ചിറക്കളിയുടെ പരിശീലനമാരംഭിക്കും. 30 ദിവസം വ്രതശുദ്ധിയോടെ ആശാന്മാരുടെ നേതൃത്വത്തില്‍ വിവിധ കളരികളില്‍ പരിശീലനം നടത്തിയാണു സംഘങ്ങള്‍ പടനിലത്ത്‌ എത്തുന്നത്‌.
കളരിപ്പയറ്റിലെ അടവുകളാണ്‌ ഓച്ചിറക്കളിയിലുമുള്ളത്‌. ആദ്യകാലങ്ങളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌.
തിരുവിതാംകൂര്‍ ദിവാന്‍ ടി. മാധവറാവുവാണു മൂര്‍ച്ചയുള്ള ആയുധങ്ങള്‍ നിരോധിച്ചത്‌. ഓച്ചിറക്കളി പ്രധാനമായും രണ്ടുതരത്തിലാണ്‌. കളിക്കളത്തില്‍ ഇറങ്ങുന്നതിനു മുമ്പുള്ള കരക്കളിയും എട്ടുകണ്ടത്തില്‍ നടത്തുന്ന തകിടകളിയും. കളരി ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ അഭ്യാസികള്‍ ഋഷഭവാഹനത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തിന്‌ അകമ്പടി സേവിക്കും.
എഴുന്നള്ളത്ത്‌ കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍ ചുറ്റി മഹാലക്ഷ്‌മിക്കാവും ഗണപതിയാല്‍ത്തറയും കടന്ന്‌ എട്ടുകണ്ടത്തിനു നടുവിലെത്തും. തുടര്‍ന്നു യോദ്ധാക്കള്‍ കിഴക്കും പടിഞ്ഞാറും കരകളില്‍ നിറഞ്ഞ്‌ കരപറഞ്ഞ്‌, ഹസ്‌തദാനം നല്‍കി ഓച്ചിറക്കളി ആരംഭിക്കും.

അനില്‍ ചെട്ടികുളങ്ങര

Ads by Google
Monday 15 May 2017 12.27 AM
YOU MAY BE INTERESTED
TRENDING NOW