Wednesday, September 06, 2017 Last Updated 7 Min 42 Sec ago English Edition
Todays E paper
Sunday 14 May 2017 08.55 PM

കുപ്പിയും പാട്ടയും വിറ്റുകിട്ടുന്ന പണം കൊണ്ട് എനിക്കും ചേട്ടനും ഭക്ഷണ പൊതിയുമായി വരുന്ന അമ്മ: മാതൃദിനത്തില്‍ ഐ എം വിജയന്‍ പങ്കുവച്ചത്

uploads/news/2017/05/108453/vijayan.jpg

മാതൃദിനത്തില്‍ ഫുഡ്‌ബോള്‍ ഇതിഹാസം ഐ എം വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുട്ടിക്കാലത്ത് വീടുകള്‍ തോറും കയറി ഇറങ്ങി കുപ്പിയും പട്ടായും പെറുക്കി വിറ്റു കിട്ടുന്ന പണം കൊണ്ടു വൈകുനേരം ഭക്ഷണ പൊതിയുമായി എത്തുന്ന അമ്മയുടെ ചിത്രമാണ് മാതൃദിനത്തില്‍ മനസില്‍ വരുന്നത് എന്ന് വിജയന്‍ പറയുന്നു. ഫേസ്ബുക്കിലാണ് ഇക്കാര്യം പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

"സ്കൂളിൽ പഠിക്കുന്ന കാലം.
അമ്മ വീടുകൾതോറും കയറിയിറങ്ങി
കുപ്പിയും പാട്ടയുമൊക്കെ പെറുക്കി
പട്ടാളം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും.
ആ വരുമാനം കൊണ്ടാണ് ജീവിതം.
ഉച്ചക്ക് തേക്കിൻകാട് മൈതാനത്തു 'അമ്മ ഇതെല്ലാം
കെട്ടിപ്പെറുക്കിയിരിക്കുന്നതുകാണാം.
എല്ലാം വിറ്റുഅമ്മയെത്താൻ രാത്രി എട്ടുമണിയാകും.
ഞാൻ അതുവരെ പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി
പന്തുകളി തന്നെയാണ്.
കളി കഴിഞ്ഞുപാട്ടുരായ്ക്കൽ ജംഗ്‌ഷനിലെ
കൃഷ്ണഭവൻ ഹോട്ടലിനു മുന്നിൽ ഞാൻ അമ്മയെ കാത്തിരിക്കും.
ക്ഷീണിച്ചു അവശയായി 'അമ്മ നടന്നു വരുന്നതു കാണാം.
അന്ന് പെറുക്കിയതെല്ലാം വിറ്റുകിട്ടിയ പണംകൊണ്ട്
എനിക്കും ചേട്ടനുംവാങ്ങിയ ഭക്ഷണപ്പൊതി ഒരു കൈയിൽ കാണും.
മറുകൈ പിടിച്ചു ഞാൻ, കാട് പിടിച്ചുവിജനമായ,
പാമ്പുകളിഴയുന്ന കോലോത്തുംപാടത്തെ ഓലപ്പുരയിലേക്കുനടക്കും."
ഈ മാതൃദിനത്തിൽ മനസ്സിൽ തട്ടിയത് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻറെ ഈ പൊള്ളുന്ന അമ്മയോർമ മാത്രമാണ്...
അനുഭവത്തിന്റെ തീഷ്ണത ഉണ്ട് ഇതിൽ....
അതിനുമപ്പുറം....

Ads by Google
Sunday 14 May 2017 08.55 PM
YOU MAY BE INTERESTED
TRENDING NOW