Thursday, November 23, 2017 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 14 May 2017 02.08 PM

പരിസ്തിഥിതി ദിനം: ഹരിതാഭശോഭമാകാന്‍ വലിയ വില നല്‍കേണ്ടി വരും

uploads/news/2017/05/108413/tree-sapling.jpg

പരിസ്തി ദിനത്തില്‍ വൃക്ഷത്തൈകള്‍ക്ക് ഇത്തവണ വലിയ വില നല്‍കേണ്ടി വരും. പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യാനുള്ള വൃക്ഷത്തൈകള്‍ക്ക് കുത്തനെ വില കൂട്ടി വനംവകുപ്പ്.

കഴിഞ്ഞ വര്‍ഷം രണ്ടു രൂപയ്ക്ക് നല്‍കിയിരിക്കുന്ന തൈകള്‍ക്ക് ഇത്തവണ 17 രൂപ ഈടാക്കാനാണ് വനംവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മന്ത്രി യുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് വില കൂട്ടി വനം വകുപ്പിന്റെ നീക്കം.

എഴുപത്തിയഞ്ച് ലക്ഷം വൃക്ഷത്തൈകളാണ് ഇത്തവണ സംസ്ഥാനത്തെ ഹരിതാഭമാകാന്‍ ഒരുക്കിയിരിക്കുന്നത്. പ്ലാവ്, മാവ്, പേര, സീതപ്പഴം, ഞാവല്‍ തുടങ്ങിയ ഫലവൃക്ഷങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്്. തദ്ദേശസ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ചെറിയ നിരക്കില്‍ നല്‍കിയിരുന്ന തൈകള്‍ക്കാണ് ഏഴിരട്ടിയായി വില ഉയര്‍ത്തിയത്്. നേരത്തെ സര്‍ക്കാര്‍ സബ്‌സിഡിയിലായിരുന്നു തൈ വിതരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW