Friday, May 19, 2017 Last Updated 24 Min 31 Sec ago English Edition
Todays E paper
Sunday 14 May 2017 12.16 PM

പൊന്നോമനയെ നെഞ്ചോടു ചേര്‍ത്ത് വാവിട്ടു കരയുന്ന അമ്മക്കുരങ്ങിന്റെ കരളലിയിക്കും ചിത്രം: മാതൃദിനത്തില്‍ നൊമ്പരമാകുന്നു

uploads/news/2017/05/108395/monkey.jpg

പൊന്നോമനയെ നെഞ്ചോടു ചേര്‍ത്ത് വാവിട്ടു കരയുന്ന അമ്മക്കുരങ്ങിന്റെ കരളലിയിക്കും ചിത്രം മാതൃദിനത്തില്‍ നൊമ്പരമാകുന്നു. കുഞ്ഞ് ബോധരഹിതനായി തളര്‍ന്നു വീഴുമ്പോള്‍ അമ്മക്കുരങ്ങ് പൊന്നോമനയെ നെഞ്ചോടു ചേര്‍ത്ത് വാവിട്ടു കരയുന്ന ചിത്രം അവിനാഷ് ലോധിയെന്ന ഫോട്ടോഗ്രാഫറാണ് പകര്‍ത്തിയത്.

മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് കണ്ണുകളെ ഈറനണിയിക്കും ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചിത്രം സാമുഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നെഞ്ചു പെട്ടുന്ന വേദനയ്ക്ക് പിന്നാലെ തന്റെ പൊന്നോമനയുടെ ബോധം തെളിഞ്ഞപ്പോള്‍ അമ്മക്കുരങ്ങിന്റെ മുഖത്ത് വിരിയുന്ന സന്തോഷവും പിന്നാലെ ചിത്രങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.

മാതൃഹൃദയത്തിന്റെ നൊമ്പരം മനുഷ്യരും ഏറ്റുവാങ്ങി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ മാതൃദിനത്തില്‍ ആ നൊമ്പരവും സന്തോഷവും അന്വര്‍ത്ഥമായി.

Ads by Google
TRENDING NOW