Tuesday, February 12, 2019 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 13 May 2017 09.23 AM

കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി, മാഹിയില്‍ ഭാഗികം; ജില്ലയില്‍ കനത്ത പോലീസ് സുരക്ഷ

uploads/news/2017/05/108087/harthal.jpg

കണ്ണൂര്‍: ആര്‍എസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി കണ്ണൂർ-മാഹി പ്രദേശത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സംഘർഷ സാധ്യത കണക്കിലെടുത്ത്‌ ജില്ലയിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കക്കംപാറ മണ്ഡലം കാര്യവാഹക് ബിജുവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

കടകൾ അടഞ്ഞുകിടന്നു. എതാനും ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസി ബസ്സുകൾ സർവ്വീസ് നടത്തിയില്ല. മുൻകാലങ്ങളിൽ സിപിഎം ബിജെപി സംഘർഷങ്ങൾ നടന്ന മേഖലയിൽ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രി മാരുടേയും പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ മാഹി മേഖലയിൽ ഹർത്താൽ ഭാഗീകമാണ്. കടകൾ തുറന്ന പ്രവർത്തിക്കുകയും വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തു.

ഇന്നലെ വൈകിട്ട് 3.30 നായിരുന്നു ബിജുവിനെ ഇന്നോവ കാറിലെത്തിയ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. ബൈക്കില്‍ സുഹൃത്തിനൊപ്പം പോകുകയായിരുന്ന ബിജുവിനെ മുട്ടം പാലത്തിന് സമീപത്ത് വെച്ച് ഇടിച്ചു താഴെയിട്ട ശേഷം കഴുത്തിന് വെട്ടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ആര്‍എസ്എസ് ബിജെപി നേതൃത്വം ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തുന്ന ബിജുവിന്റെ മ്രതദേഹം ബന്ധുക്കളും നേതാക്കളും ചേർന്ന് ഏറ്റുവാങ്ങി വിലാപയാത്രയായി പയ്യന്നുരി ലെത്തിക്കും. പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് പൊതുദർശനത്തിനു വെച്ച ശേഷം മ്രതദേഹം ഉച്ചയോടെ കക്കം പാറയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും . സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ കനത്ത സുരക്ഷയാണ് പോലീസ് എർപ്പെടുത്തിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW