Tuesday, December 12, 2017 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 12 May 2017 02.58 PM

സൈറാ ബാനു ഒരു വിജയഗാഥ

uploads/news/2017/05/107859/antonysonyINw.jpg

കെയര്‍ ഓഫ് സൈറാബാനുവെന്ന ആദ്യ ചിത്രത്തിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ ആന്റണി സോണി ആദ്യ ചിത്രത്തെക്കുറിച്ചും ഭാവി സ്വപ്നങ്ങളെക്കുറിച്ചും മനസ്സുതുറക്കുന്നു.

ഹൃദയസ്പര്‍ശിയായൊരു കഥയും വൈകാരികമുഹൂര്‍ത്തങ്ങളും പ്രേക്ഷകന് സമ്മാനിച്ച ചിത്രമായിരുന്നു കെയറോഫ് സൈറാബാനു.

ലേഡി സൂപ്പര്‍സ്റ്റാറായി മലയാളിമനസ്സിലിടം നേടിയ മഞ്ജു വാര്യര്‍ സൈറാബാനുവായപ്പോള്‍ അവര്‍ വെള്ളിത്തിരയില്‍ അഭിനയിക്കുകയല്ല, ആ കഥാപാത്രമായി ജീവിക്കുകയാണെന്ന് പലപ്പോഴും തോന്നിപ്പോകും.

മികച്ച തിരക്കഥയും കഥാപാത്രങ്ങളും അഭിനേതാക്കളും തന്നെയാണ് ചിത്രം ഇത്രയും ജനപ്രീതി നേടാനുള്ള കാരണം. ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ച തന്റെ കന്നിച്ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സൈറാബാനുവിന്റെ സംവിധായകന്‍ ആന്റണി സോണി.

സ്ത്രീകേന്ദ്രീകൃതമായൊരു ചിത്രം സംവിധാനം ചെയ്യാനുണ്ടായ പ്രചോദനം?


സ്ത്രീകേന്ദ്രീകൃതമായൊരു ചിത്രം ചെയ്യണം എന്ന ഉദ്ദേശത്തോടെയല്ല സൈറാബാനു ചെയ്തത്. ശക്തമായ തിരക്കഥയുടെ പിന്‍ബലമുള്ളതുകൊണ്ടാണ് ചെയ്തത്.

മൂന്നാമിടമെന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ആന്റണിയെ മലയാളികള്‍ തിരിച്ചറിഞ്ഞത്..?


മൂന്നാമിടം എന്റെ ആദ്യ ഹ്രസ്വചിത്രമല്ല. അതിന് മുന്‍പും ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സൈറാബാനുവിന്റെ തിരക്കഥാകൃത്ത് ആര്‍.ജെ.ഷാനിന്റേതാണ് മൂന്നാമിടത്തിന്റെയും തിരക്കഥ.

മനസ്സിനെ സ്വാധീനിച്ച തിരക്കഥയായതുകൊണ്ട് ഹ്രസ്വചിത്രം ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. ജയസൂര്യച്ചേട്ടനാണ് മൂന്നാമിടം നിര്‍മ്മിച്ചത്. രചന നാരായണന്‍കുട്ടിയും ഷാനുമായിരുന്നു അഭിനേതാക്കള്‍.

സിനിമയോടുള്ള താല്പര്യം എങ്ങനെ തുടങ്ങി ?


പ്ലസ്ടു മുതലേ ഹ്രസ്വചിത്രങ്ങള്‍ ചെയ്യാറുണ്ട്. ഞാന്‍ എന്‍ജിനീയറിംഗാണ് പഠിച്ചത്. സിനിമയോടുള്ള ഇഷ്ടം അപ്പോഴും മനസ്സിലുണ്ട്. സിനിമയോടുള്ള അതിയായ ആഗ്രഹമാണ്് എന്നെ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍ട്രന്‍സ് എഴുതാന്‍ പ്രേരിപ്പിച്ചത്.

നിര്‍ഭാഗ്യവശാല്‍ കിട്ടിയില്ല. അതിന് ശേഷം എറണാകുളം നിയോ ഫിലിം സ്‌കൂളില്‍ ആണ് സിനിമയെക്കുറിച്ച് പഠിച്ചത്. പഠനശേഷം റോഷന്‍ ആന്‍ഡ്രൂസ് സാറിന്റെ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി. ഹൗ ഓള്‍ഡ് ആര്‍ യു വില്‍ ഞാനും ഷാനും സഹസംവിധായകരായിരുന്നു.

പുതുമുഖമായിട്ടും എങ്ങനെ ഇത്ര നന്നായി ചിത്രം ചെയ്തു ?


സിനിമാസ്വാദകരില്‍ പലര്‍ക്കും ചിത്രത്തില്‍ പിഴവുകള്‍ കണ്ടില്ലെന്ന് പറഞ്ഞു. അതിലെനിക്ക് സന്തോഷമുണ്ട്. പക്ഷേ എന്റെ കാഴ്ചപ്പാടില്‍ ചിത്രത്തില്‍ ചില പിഴവുകളുണ്ട്. ഒന്നരവര്‍ഷത്തോളം ചിത്രത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുകയും വ്യക്തമായ അഭിപ്രായങ്ങളും പങ്കുവച്ചതുമാവാം സൈറാബാനു മികച്ചൊരു ചിത്രമായത്.
uploads/news/2017/05/107859/antonysonyINw1.jpg

TRENDING NOW