Tuesday, November 21, 2017 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 12 May 2017 02.57 PM

കോഹ്‌ലിക്ക് കൂട്ടായി പുത്തന്‍ ഔഡി ക്യൂ 7

uploads/news/2017/05/107857/virat.jpg

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിക്ക് കൂട്ടായി പുത്തന്‍ ഔഡി ക്യൂ 7. ഔഡി ഇന്ത്യന്‍ അംബാസിഡര്‍കൂടിയായ കോഹ്‌ലിക്ക് ഔഡി ഇന്ത്യയുടെ തലവന്‍ തന്നെയാണ് സമ്മാനിച്ചത്. അദ്ദേഹം തന്നെയാണ് താരത്തിന്റെ ആരാധകരെ ഈ വിവരം അറിയിച്ചതും. ഇതിന് മുമ്പ് ക്യൂ 7ന്റെ പഴയ മോഡല്‍ ആയിരിന്നു കോഹ്‌ലി ഉപയോഗിച്ചുകൊണ്ടിരുന്നത്.

2007 ഇന്ത്യയിലെത്തിയ ക്യൂ 7ന്റെ രണ്ടാം തലമുറയാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. ഇവരെ കൂടാതെ സ്‌പോര്‍ട്‌സ് കാറായ ആര്‍8 വി 10 പ്ലസ്, ടൊയോട്ട ഫോര്‍ച്യൂണര്‍, റെനോ ഡസ്റ്റര്‍, ഔഡിയുടെ തന്നെ ലക്ഷ്വറി എസ് യു വിയായ ക്യൂ 7, ഇവരെല്ലാം താരത്തിന്റെ ഗ്യാരേജിലെ കാറുകളാണ്.

2967 സിസി എന്‍ജിനാണ് പുതിയ ഔഡി ക്യൂ 7 ഉപയോഗിച്ചിരിക്കുന്നത്. 2910 ആര്‍പിഎമ്മില്‍ 245 ബിഎച്ച്പി കരുത്തും 1500 ആര്‍പിഎമ്മില്‍ 600 എന്‍എം ടോര്‍ക്കുമാണ് കാറിന് കരുത്ത് നല്‍കുന്നത്. എട്ട് ഗിയര്‍ബോക്‌സാണ് വാഹനത്തിന്റെ ഗിയര്‍ബോക്‌സ്. 234 കിലോ മീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ഏകദേശം 72 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Ads by Google
Ads by Google
TRENDING NOW