Tuesday, July 17, 2018 Last Updated 51 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 11 May 2017 03.08 PM

ബോളിവുഡിന്റെ ബാദ്ഷ

uploads/news/2017/05/107551/sharukkhan110517a.jpg

നടനാകാനാഗ്രഹിക്കുന്ന ഓരോ സിനിമാപ്രേമിയും മനസ്സില്‍ സൂക്ഷിക്കുന്നൊരു മുഖമുണ്ട്,അഭിനയജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ
ഷാരൂഖ് ഖാന്റേതാണത്. വേറിട്ട അഭിനയ ശൈലിയിലൂടെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലിടം നേടിയ ബോളിവുഡിന്റെ സ്വന്തം എസ്. ആര്‍.കെയു
ടെ ജീവിതവഴികളിലൂടെ...

കഭി കഭി ജീത്‌നേ കേലിയേ കുച് ഹാര്‍ നാ ഭി പഠ്താ ഹേ. ഓര്‍ ഹാര്‍ കര്‍ ജീത്‌നേ വാലേ കോ ബാസിഗര്‍ കെഹ്‌തേ ഹേ... ഷാരൂഖ് ഖാന്‍ അവി
സ്മരണീയമാക്കിയ ബാസിഗര്‍ എന്ന സിനിമയിലെ ഈ സംഭാഷണം ഒരുകാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ ആവേശമുണര്‍ത്തിയിരുന്നു.

വില്ലന്‍ വേഷത്തിലും എസ്.ആര്‍.കെയെ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തു. വില്ലനില്‍ നിന്ന് പ്രണയനായകനായി എസ്.ആര്‍.കെ എത്തിയപ്പോഴും
ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. വെള്ളിത്തിരയില്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന എസ്.ആര്‍.കെയുടെ ജീവിതത്തിലെ ചില വ
ഴിത്താരകളിലേക്ക്...

ഡിയര്‍ സിന്തഗി


ന്യൂഡല്‍ഹിയില്‍ മിര്‍ താജ് മുഹമ്മദിന്റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി ജനനം. പഠനത്തില്‍ ഏറെ മിടുക്കനായിരുന്ന ഷാരൂഖിന് കുട്ടി
ക്കാലം മുതലേ സിനിമയോട് ഹരമായിരുന്നു.

ആര്‍മി ഉദ്യോഗസ്ഥനായിരുന്ന അച്ഛനോട് സിനിമയോടുള്ള താല്പര്യത്തെക്കുറിച്ച് ഷാരൂഖ് പറഞ്ഞെങ്കിലും പഠനത്തിന് ശേഷം മറ്റെന്തിനെക്കു
റിച്ചും ചിന്തിച്ചാല്‍ മതി യെന്നായിരുന്നു അച്ഛന്റെ മറുപടി.

സിനിമാമോഹം തലയ്ക്കുപിടിച്ചെങ്കിലും പഠനത്തിലെന്നും ഷാരൂഖ് മിടുക്കനായിരുന്നു. ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്നു മാസ് ക
മ്മ്യൂണിക്കേനില്‍ ബിരുദം നേടിയ ശേഷമാണ് വെള്ളിത്തിരയുടെ മാസ്മരികലോകത്തേക്ക് ഷാരൂഖ് പിച്ചവച്ചത്.

വെള്ളിത്തിരയില്‍ ഒരു ആര്‍മി ഉദ്യോഗസ്ഥനായി അഭിനയജീവിതം ആരംഭിക്കണമെന്നായിരുന്നു ഷാരൂഖിന്റെ ആഗ്രഹം. ആ ആഗ്രഹം സഫലമാ
ക്കിക്കൊണ്ട് ഫൗജിയെന്ന സീരിയലിലൂടെ സൈനികനായി എത്തി, പിന്നീട് വിജയത്തിന്റെ പടവുകള്‍ ഓരോന്നായി കയറുകയായിരുന്നു ഷാരൂഖ്.

25 വര്‍ഷങ്ങള്‍ക്കിപ്പുറവും ഷാരൂഖിന് എതിരാളികളില്ല. വ്യത്യസ്തമായ അഭിനയശൈലിയും മികച്ച വ്യക്തിത്വവും കിംഗ് ഖാനെ എന്നും കൂടുതല്‍
പ്രിയങ്കരനാക്കിയിട്ടേയുള്ളൂ.

ചല്‍ത്തേ ചല്‍ത്തേ


25 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ജയവും പരാജയവും എന്നിലുണ്ടായിട്ടുണ്ട്. തുടക്കകാലത്ത് മികച്ച തിരക്കഥകള്‍ നോക്കിയായിരുന്നില്ല ഞാന്‍
ചിത്രങ്ങള്‍ ചെയ്തത്. എന്നെത്തേടി വരുന്ന ചിത്രങ്ങളെല്ലാം ഞാന്‍ ചെയ്തു. ഇന്നങ്ങനെയല്ല, പഴയ ഷാരൂഖില്‍ നിന്നു തികച്ചും വ്യത്യസ്തനാണ് ഇ
പ്പോഴത്തെ ഷാരൂഖ്. പക്വതയോടെ തീരുമാനങ്ങളെടുക്കുന്നുണ്ടിപ്പോള്‍.

മൈ നെയിം ഈസ് ഖാന്‍


വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയെ ഞാന്‍ കൂടുതല്‍ അടുത്തറിഞ്ഞു. മുന്‍പത്തേക്കാളുമധികം കഠിനമായി അധ്വാനിക്കുന്നുണ്ട്. അഭിനയം മെച്ചപ്പെട്ടു
വെന്ന് ഞാന്‍ പറയില്ല. പക്ഷേ പുതിയ കാര്യങ്ങളെക്കുറിച്ചറിയാനും എഴുതാനും വായിക്കാനുമെല്ലാം ശ്രമിക്കുന്നുണ്ട്.

പ്രണയകഥകളില്‍ മാത്രമേ അഭിനയിക്കാറുള്ളുവെന്ന് ആദ്യകാലങ്ങളില്‍ വിമര്‍ശകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വ്യത്യസ്ത കഥാസന്ദര്‍ഭങ്ങളുള്ള ചി
ത്രങ്ങളാണ് ഞാന്‍ തെരഞ്ഞെടുക്കാറുള്ളത്.

Ads by Google
Loading...
TRENDING NOW