Thursday, December 07, 2017 Last Updated 36 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 11 May 2017 12.51 PM

നിങ്ങള്‍ ഇപ്പോഴും ഒറ്റക്കാണോ​​ ? എങ്കില്‍ കാരണങ്ങള്‍ ഇതൊക്കെയാണ് !

reasons why you are still single!

ചിലര്‍ എപ്പോഴും ഒറ്റപ്പെടാറുണ്ട്. എന്നാല്‍ അതിനുള്ള കാരണങ്ങള്‍ അവര്‍ക്ക് തന്നെ പലപ്പോഴും അറിയാറില്ല. ചിലര്‍ക്ക് ഒറ്റപ്പെടല്‍ ഇഷ്ടമാണ്. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് അങ്ങനെയല്ലാ താനും. നിങ്ങള്‍ ഒറ്റപ്പെടുന്നതിന്റെ കാരണങ്ങളെക്കുറിച്ച് നിങ്ങള്‍ തന്നെ അറിയുക.

* നിങ്ങള്‍ ഒരിക്കലും സാമൂഹിക വിഷയങ്ങള്‍ ശ്രദ്ധിക്കാറില്ല - നിങ്ങള്‍ സാമൂഹിക വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നു. പുതിയ ആളുകളുമായി സൗഹൃദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. നിങ്ങള്‍ എപ്പോഴും വീട്ടില്‍ തന്നെ ചടഞ്ഞു കൂടാന്‍ ശ്രമിക്കുന്നു. മറ്റാളുകളെ സാന്ദര്‍ശിക്കാനോ സംസാരിക്കാനോ ശ്രമിക്കുന്നില്ല.

* നിങ്ങള്‍ മടിയന്മാരാണ് - മടിയാണ് മറ്റൊരു ഘടകം. എപ്പോഴും ഊര്‍ജ്ജസ്വലരായി ഇരിക്കുന്നവര്‍ മറ്റുള്ളവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും പുറത്തു പോകുന്നതിനും മറ്റും സമയം കണ്ടെത്തും. എന്നാല്‍ മടിയുള്ളവര്‍ വീട്ടില്‍ തന്നെ ചടഞ്ഞിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.

* മെസേജുകള്‍ എങ്ങനെ മറുപടി നല്‍കണമെന്ന് അറിയാത്തത് - നല്ല ചാറ്റിംഗുകള്‍ ഇല്ലാത്തത് നിങ്ങളെ ഒറ്റപ്പെടുത്തും. ചിലര്‍ അയക്കുന്ന മെസേജുകള്‍ക്ക് വളരെ വൈകിയാണ് മറുപടി അയയ്ക്കുന്നത്. ഇത് നല്ല ബന്ധങ്ങള്‍ നഷ്ടപ്പെടുത്തുന്നു.

* നിങ്ങളുടെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നു - നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാത്രം നിങ്ങള്‍ ശ്രദ്ധിക്കുന്നു. നിങ്ങളിലേക്ക് തന്നെ ഓരോ നിമിഷവും ചുരുങ്ങുന്നു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ വരുന്നു.

* പുതിയ ആളുകളുമായി സംസാരിക്കാനുള്ള നാണം - മറ്റുള്ളവരെ കാണുമ്പോള്‍ സംസാരിക്കാന്‍ പൊതുവെ നാണം ഉള്ളവര്‍ ഒറ്റപ്പെട്ട് പോകാറാണ് ചെയ്യാറ്. അല്ലെങ്കില്‍ സംസാരിച്ചിട്ടുള്ളപ്പോള്‍ സംഭവിച്ചിട്ടുള്ള പിഴവ് കൊണ്ട് വീണ്ടും സംസാരിക്കാന്‍ ഭയം ഉണ്ടാകുന്നു. ഇതും നിങ്ങള്‍ ഒറ്റപ്പെടുന്നതിന് കാരണമാകുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW