Sunday, June 03, 2018 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 10 May 2017 04.17 PM

രത്‌നങ്ങളും അവയുടെ സ്വാധീനശക്തിയും

uploads/news/2017/05/107226/jyothi100517a.jpg

രത്‌നങ്ങള്‍ തെരഞ്ഞെടുത്ത് വിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ രത്‌നങ്ങളുടെ ശക്തമായ ഊര്‍ജ്ജപ്രവാഹത്താല്‍ മനുഷ്യനില്‍ മാനസികമായും ശാരീരികമായും ഉത്തേജനം നിലനിര്‍ത്താം. ദോഷങ്ങളെയും തടസങ്ങളെയും അതിജീവിച്ച് ഐശ്വര്യവും ഭാഗ്യവും സമ്പല്‍സമൃദ്ധിയും നേടിയെടുക്കാന്‍ കഴിയും.

മനുഷ്യമനസ്സിനെയും ശരീരത്തെയും അതിശക്തമായി സ്വാധീനിക്കാന്‍ രത്‌നങ്ങള്‍ക്ക് കഴിയുന്നു. മനുഷ്യമനസ്സിന്റെ ചലനങ്ങളെ, ചിന്തകളെ നിയന്ത്രിതമാക്കി ശരിയായ രീതിയില്‍ ചിട്ടപ്പെടുത്തിയെടുക്കാന്‍ രത്‌നധാരണത്താല്‍ കഴിയും.

ഓരോ വ്യക്തിക്കും ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ രീതിയിലായിരിക്കും ഗ്രഹങ്ങളുടെ നില്‍പ്പ്. അതിന്‍പ്രകാരം ഗ്രഹനിലയുടെ അനുകൂലതയും പ്രതികൂലതയും വ്യത്യസ്തമായിരിക്കും.

ഓരോ വ്യക്തിയുടേയും ഗ്രഹനില വ്യക്തമായി നിരീക്ഷിച്ച് വിജയപഥത്തില്‍ എത്തിച്ചേരാന്‍ എങ്ങനെയെന്നുള്ള തീരുമാനമെടുത്ത് അതിന് അനുകൂലമായ ഗ്രഹങ്ങളെ നിശ്ചയിച്ച് അവയുടെ രത്‌നങ്ങള്‍ തെരഞ്ഞെടുത്ത് വിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ രത്‌നങ്ങളുടെ ശക്തമായ ഊര്‍ജ്ജപ്രവാഹത്താല്‍ മനുഷ്യനില്‍ മാനസികമായും ശാരീരികമായും ഉത്തേജനം നിലനിര്‍ത്താം. ദോഷങ്ങളെയും തടസങ്ങളെയും അതിജീവിച്ച് ഐശ്വര്യവും ഭാഗ്യവും സമ്പല്‍സമൃദ്ധിയും നേടിയെടുക്കാന്‍ കഴിയും.

മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നം ഒരു പരിധിവരെ സാമ്പത്തികം തന്നെയാണ്. എന്തു ചെയ്യണം? എങ്ങനെ നേടണം? എന്നുള്ളതാണ് ഒട്ടുമിക്ക വ്യക്തികെളയും അലട്ടുന്ന പ്രശ്‌നം.

ഭയവും നിരാശയുമാണ് മനുഷ്യനെ ഏറ്റവും കൂടുതല്‍ പിറകോട്ടുവലിക്കുന്നത്. അതില്‍നിന്നും മോചനം കിട്ടാന്‍ മനുഷ്യന്‍ പല തെറ്റായ വഴികളും സ്വീകരിക്കുന്നതായിട്ടാണ് കാണുന്നത്.

പുരുഷന്മാര്‍ കൂടുതലും മനോബലത്തിനും ശാരീരിക ഉന്മാദത്തിനും മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കും അടിമകളാകുന്നു. അതില്‍ ഒരു കാര്യവുമില്ല. അവനവന്റെ പതനത്തിന്റെ കുഴി അവനവന്‍ തന്നെ കുഴിക്കുന്നു.

മനുഷ്യജീവിതത്തില്‍ പറഞ്ഞിട്ടുള്ളതാണ് പ്രയാസങ്ങളും തടസ്സങ്ങളുമൊക്കെ. പക്ഷേ, ഒരുകാര്യം നാം ചിന്തിക്കുക; ഇതിനെയെല്ലാം അതിജീവിക്കുവാന്‍ വേണ്ടുന്ന എല്ലാ കഴിവുകളും ദൈവം നമുക്ക് തന്നിട്ടുണ്ട്.

അതിനെ തിരിച്ചറിഞ്ഞ് ഉപയോഗപ്രദമാം വിധം വിനിയോഗിച്ചാല്‍ വിജയം നേടാന്‍ കഴിയും. അതിന് പരിശ്രമിക്കാന്‍ തയ്യാറാകണം. അതിന് തികഞ്ഞ ഈശ്വരവിശ്വാസം, പ്രാര്‍ത്ഥന, അറിവുള്ളവരുമായുള്ള സഹകരണം, നല്ല കൂട്ടുകെട്ട്, കുടുംബസ്‌നേഹം ഇവയെല്ലാം വേണം.

ഇവ ഒത്തുചേരുമ്പോള്‍ നമ്മളിലെ വ്യക്തിത്വം ഉണരുകയും സന്തോഷവും സമാധാനവും കുടികൊള്ളുകയും ചെയ്യും.
രത്‌നധാരണത്തിലൂടെ മാനസിക-ശാരീരിക ഊര്‍ജ്ജം ശക്തിപ്പെടുന്നു.അത് മനുഷ്യനില്‍ നിരന്തരമായി ഊര്‍ജ്ജം നിലനിര്‍ത്തുന്നു.

രത്‌നം ധരിക്കുന്നതിനൊപ്പം ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും നല്ല സഹകരണവും കുടുംബസ്‌നേഹവും എല്ലാം ഒത്തുചേരുകയും ചെയ്യുമ്പോള്‍ നമ്മളുടെ ജീവിതം ഐശ്വര്യവും സന്തോഷവും സമ്പല്‍സമൃദ്ധിയും നിറഞ്ഞതായിത്തീരും.

ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ച് രത്‌നം തെരഞ്ഞെടുത്ത് ധരിക്കണമെന്ന് മാത്രം.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്

Ads by Google
Wednesday 10 May 2017 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW