Wednesday, September 19, 2018 Last Updated 15 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 10 May 2017 07.54 AM

ചെഗുവേരയുടെ പേരില്‍ ബിജെപി-സിപിഎം സംഘര്‍ഷം; കോവളത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍

uploads/news/2017/05/107113/bjp.jpg

കോവളം: മതിലില്‍ ചെഗുവേരയുടെ ചിത്രം വരയ്ക്കുന്നതിനെച്ചൊല്ലി കോവളത്ത് സിപിഎം-ബിജെപി സംഘര്‍ഷം. ഏറ്റുമുട്ടലിനിടെ ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റതിനെത്തുടര്‍ന്ന് കോവളത്ത് ബിജെപി നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു.

കോവളം മുട്ടയ്ക്കാട്ട് വലിയകുളങ്ങര കുളത്തിന് സമീപത്തെ മതിലില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രം വരച്ചതിനെ ചോദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടു പാര്‍ട്ടികളും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവും നടന്നു. ഇതിനിടെ ബിജെപി പ്രവര്‍ത്തകന്‍ റാണാ പ്രതാപിന് പരിക്കേല്‍ക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ പത്ത് മണി മുതല്‍ കോവളത്ത് ബിജെപി ഹര്‍ത്താല്‍ നടത്തി. കടകളും, ഓഫീസുകളും നിര്‍ബന്ധിച്ച് അടപ്പിച്ചു.

Ads by Google
Wednesday 10 May 2017 07.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW