Sunday, November 05, 2017 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 08 May 2017 02.35 PM

മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ യോഗ

uploads/news/2017/05/106471/helthyoga080517t.jpg

വര്‍ധിതപ്രവര്‍ത്തനവീര്യവും ആഹ്‌ളാദവും മാനസികമായ ഉല്ലാസങ്ങള്‍, വിനോദങ്ങള്‍ ഇവയിലൊക്കെയാണ് യുസ്‌ട്രെസ് ഉണ്ടാകുക. നീണ്ടു നില്‍ക്കുന്നതും ആവര്‍ത്തിക്കുന്നതും അമിതവുമായ സ്‌ട്രെസ് ഉപദ്രവമായി മാറാം.

ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്ന നല്ലതോ ചീത്തയോ ആയ എന്തിനെയും സട്രെസ് അഥവാ സമ്മര്‍ദം എന്നു വിളിക്കാം. 'ശല്യം' എന്നു തോന്നുമെങ്കിലും ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണിത്.

വ്യക്തി എന്ന നിലയില്‍ കര്‍ത്തവ്യങ്ങള്‍ ശരിയായി നിര്‍വഹിക്കാന്‍ ഒരളവുവരെ സ്‌ട്രെസ് ആവശ്യമുണ്ട്. അതിനെ യുസ്‌ട്രെസ് എന്നു വിളിക്കാം. വര്‍ധിതപ്രവര്‍ത്തനവീര്യവും ആഹ്‌ളാദവും മാനസികമായ ഉല്ലാസങ്ങള്‍, വിനോദങ്ങള്‍ ഇവയിലൊക്കെയാണ് യുസ്‌ട്രെസ് ഉണ്ടാകുക.

നീണ്ടു നില്‍ക്കുന്നതും ആവര്‍ത്തിക്കുന്നതും അമിതവുമായ സട്രെസ് ഉപദ്രവമായി മാറാം. അതാണ് ഡിസ്‌ട്രെസ്. ശാരീരിക = മാനസിക അസ്വാസ്ഥ്യങ്ങളിലേക്കാണ് അത് നയിക്കുക.

വികാരപ്രകടനങ്ങള്‍


തീവ്രമായതും നീണ്ടുനില്‍ക്കുന്നതുമായ യൂസ്‌ട്രെസ് ഹൃദ്രോഗികള്‍ക്ക് അപകടമായി മാറിയേക്കാം.
നിരാശ, ഭയം, ഭീഷണി, പരാജയങ്ങള്‍, അപമാനം, സങ്കോചനം, ഇത്തരം നെഗറ്റീവ് അനുഭവങ്ങളും ഒരാളെ ഡിസ്‌ട്രെസിലേക്ക് നയിക്കുന്നു. ഡോ. റോബോമിന്‍ പറയുന്നത് 'നാം നമ്മുടെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതിനോടുള്ള ൈജവരാസപരമായ പ്രതികരണമാണ് (ശരീരത്തിന്റെ) സ്‌ട്രെസ്. ചുറ്റുപാടുകളോട് പൊരുത്തപ്പെട്ടു പോകാനുള്ള ശ്രമങ്ങളിലൂടെ സട്രെസ് ഡിസ്‌ട്രെസിലേക്കും തുടര്‍ന്ന് രോഗങ്ങളിലേക്കും വികസിക്കും.

സ്‌ട്രെസ് ഒഴിവാക്കാം


വീട്ടമ്മ അനായാസേന കൈകാര്യം ചെയ്യുന്ന തീയോട് സ്‌ട്രെസിനെ ഉപമിക്കാം. അത്യന്താപേക്ഷിതമായ ഒരു സ്ഥാനമാണ് അഗ്നിക്ക് ദിനചര്യയിലുള്ളത്. നിയന്ത്രണവിധേയമെങ്കിലും അത്യുപകാരിയും അനിയന്ത്രിതമായാല്‍ ആപത്തുമായ പ്രതിഭാസം.

സ്‌ട്രെസും ഇങ്ങനെയാണ്. സിപ്പതെറ്റിക് സിസ്റ്റവും പാരാസിപ്പതെറ്റിക് സിസ്റ്റവും. ഒന്നാമത്തേത് പ്രവര്‍ത്തനവും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്തത് വിശ്രാന്തിയെയും രോഗശാന്തിയേയും സ്വാധീനിക്കുന്നു.

ശരിയായ ഉറക്കം


ഉത്കണ്ഠയില്‍ നിന്ന് ഉത്തരവാദിത്വബോധത്തിലേക്ക് കാലൂന്നുകയാണ് സമ്മര്‍ദത്തെ നേരിടാനുള്ള ആദ്യപടി. ഉറക്കം സമ്മര്‍ദത്തെ ലഘൂകരിക്കാനുള്ള വഴിയാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചു എന്നറിയാന്‍ മൂന്ന് കാര്യങ്ങള്‍.

1. ഊര്‍ജസ്വലതയോടും ഉന്മേഷത്തോടും ഉറക്കമുണരുക.
2.അലാറത്തിന്റെ സഹായമില്ലാതെ ഉണരുക.
3. ദിവസം മുഴുവന്‍ ഉന്മേഷമുണ്ടായിരിക്കുക.

ക്ഷീണവും ഉറക്കക്കുറവും അലട്ടുന്നുണ്ടെങ്കില്‍, പതിവ് സമയത്തേക്കാള്‍ 30-60 മിനിറ്റ് നേരത്തെ ഉറങ്ങുക. ഒരാഴ്ചയ്ക്ക് ശേഷം ഫലം പരിശോധിക്കണം. ക്ഷീണപ്രകൃതി തുടരുന്നുവെങ്കില്‍ ഉറക്കം 30 മിനിറ്റ് കൂടി നേരത്തെയാക്കുക. ക്രമേണ ഫലം കണ്ടുതുടങ്ങും.

അധികഭാരം വരാതെ എല്ലാ ജോലിയും തീര്‍ക്കാന്‍ കഴിയും വിധം ദിവസം ക്രമീകരിക്കുക. കുറഞ്ഞത് എല്ലാ 3 മണിക്കൂറിലും നിവര്‍ന്നിരുന്ന് കണ്ണുകളടച്ച് ചിന്തകളെ ഒതുക്കി, മനസില്‍ ശാന്തി അനുഭവിച്ച്, ശ്വസനം ശ്രദ്ധിച്ച് റിലാക്‌സ് ചെയ്യാന്‍ ശ്രമിക്കുക.

ശരീരം അയച്ച്, ശ്വസനം മന്ദഗതിയിലാക്കി മനസിനെ ശാന്തമാക്കുന്ന രീതിയാണിത്.

Ads by Google
TRENDING NOW