സരിത എസ് നായര്‍ തമിഴില്‍ ആത്മകഥ എഴുതും എന്നു പറഞ്ഞതിനു പിന്നാലെ തമിഴിലെ പ്രമുഖ മാഗസിനായ കുമുദം സരിതയുടെ അനുഭവക്കറിപ്പുകള് പ്രസിദ്ധികരിച്ചു. മാസികയുടെ മുഖചിത്രവും സരിതയാണ്. തമിഴ്നാട്ടില്‍ സിനിമ താരത്തെ വെല്ലുന്ന പ്രശ്സതിയാണു സരിതയ്ക്കുള്ളത്. സരിതയുടെ അനുഭവക്കുറിപ്പ് ഈ ലക്കത്തില്‍ പ്രസിദ്ധികരിക്കും എന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ തമിഴ്നാടിന്റെ മുക്കിലും മൂലയിലും പ്രത്യേക്ഷപ്പെട്ടു കഴിഞ്ഞു. അനുഭവക്കുറിപ്പുകള്‍ വന്നു തുടങ്ങിയതോടെ മാസികയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

'2012 സെപ്റ്റംബറി 12 എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്. ജീവിതത്തില്‍ ഉണ്ടായ എല്ല പ്രശ്നങ്ങളും അതോടെ പരിഹരിക്കും എന്നു കരുതി. കേരള രാഷ്ട്രിയത്തിലെ അതികായനെ കാണാന്‍ അന്നു ഞാന്‍ അദ്ദേഹത്തിന്റെ അരികിലെത്തി. വളരെ മാന്യമായി ചിരിച്ചുകൊണ്ട് അലിവോടെയും സ്നേഹത്തോടെയും അദ്ദേഹം എന്നെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ തിരക്കു കഴിയട്ടെ എന്നു കരുതി ഞാന്‍ ഇരുന്നു. എനിക്കായി കൊണ്ടു വന്ന ചായ കുടിക്കാന്‍ ഞാന്‍ ഒരുങ്ങവെ അദ്ദേഹം പെട്ടന്ന് എന്റെ അടുത്തു വന്നിരുന്നു. പിന്നീട് നടന്നത് എന്റെ സപ്തനാടികളെയും തളര്‍ത്തുന്ന സംഭവമായിരുന്നു. ഉന്നതനായ ആ മനുഷ്യനില്‍ നിന്നു ഞാന്‍ പ്രതിഷിച്ച നടപടിയല്ല ഉണ്ടായത്' എന്നു സരിത അനുഭവക്കുറിപ്പില്‍ പറയുന്നു.
തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും ഈ അനുഭവക്കുറിപ്പിലൂടെ തുറന്നു പറയുമെന്നു സരിത നായര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ഭൂകമ്പം സൃഷ്ട്ടിച്ച സോളാര്‍ കേസ് തമിഴ് മാസികയിലൂടെ ചുരുളഴിയുമെന്ന പ്രതിക്ഷയിലാണു പലരും.