Saturday, December 16, 2017 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 05 May 2017 04.19 PM

അവധിക്കാലം ആഘോഷമാക്കാം...

uploads/news/2017/05/105588/madmckryaprl2.jpg

അവധിക്കാലത്ത് കുട്ടികള്‍ക്ക് ഉണ്ടാക്കിനോക്കാവുന്ന ചില സ്വാദിഷ്ഠവും ആരോഗ്യപ്രദവുമായ വിഭവങ്ങളുടെ കൂട്ടുകളിതാ...

ഫ്യൂസിലി പാസ്ത


ആവശ്യമുള്ള സാധനങ്ങള്‍
പാസ്ത വേവിച്ചത് - 100 ഗ്രാം
ടുമാറ്റോ സോസ് - 3/4 കപ്പ്
വെളുത്തുള്ളി വട്ടത്തില്‍ അരിഞ്ഞത്്- 2 ടീസ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത്് - 1/2 കപ്പ്
ബേസില്‍ ഇല - കുറച്ച്
ഒറിഗാനോ - 1 നുള്ള്
കുരുമുളകുപൊടി - 1 നുള്ള്
ഒലിവ് ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒലിവോയില്‍ ചൂടാകുമ്പോള്‍ വെളുത്തുളളി ചേര്‍ക്കുക. ചെറിയ ബ്രൗണ്‍നിറമായി തുടങ്ങുമ്പോള്‍ തക്കാളി, ബേസില്‍ ഇല, ഒറിഗാനോ, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം തക്കാളി സോസ് ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് വേവിച്ച പാസ്ത ചേര്‍ത്തിളക്കി വാങ്ങുക.

പാസ്ത വേവിക്കുമ്പോള്‍ ഒലിവോയില്‍ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്. ഒലിവോയില്‍ ചേര്‍ത്താല്‍ പാസ്തയില്‍ സോസ് പിടിക്കില്ല.

ക്രീമി പൊട്ടറ്റോ റാപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
റിഫൈന്‍ഡ് ഓയില്‍- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് - 2 എണ്ണം
റൈഡ് ക്യാബേജ് - 2 കപ്പ് (അരിഞ്ഞത്)
ക്യാരറ്റ് - 1 എണ്ണം (ഗ്രേറ്റ് ചെയ്തത്)
മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
ഉരുളക്കിളങ്ങ് - 2 എണ്ണം (പുഴുങ്ങി തൊലി കളഞ്ഞ് വയ്ക്കുക)
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
പാല്‍ - 2 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
ചപ്പാത്തി - 4 എണ്ണം

തയാറാക്കുന്ന വിധം


ഒരു ബൗളിലേക്ക് വിനാഗിരി, ക്യാബേജ്, ക്യാരറ്റ്, പച്ചമുളക് , ഉപ്പ്, മല്ലിയില, സവാള അരിഞ്ഞത് ഇവയെടുത്ത് നന്നായി മിക്സ് ചെയ്്തുവയ്ക്കുക.
മറ്റൊരു ബൗളില്‍ ഉരുളക്കിഴങ്ങ്, പാല്‍, കുരുമുളകുപൊടി, അല്‍പ്പം ഉപ്പ് ഇവയെടുത്ത് നന്നായി ഉടച്ച് യോജിപ്പിക്കുക.
ചപ്പാത്തിയുടെ മുകളില്‍ ഉരുളക്കിഴങ്ങ് കൂട്ട് നിരത്തി അതിനു മുകളില്‍ ക്യാരറ്റ് ക്യാബേജ് കൂട്ടും നിരത്തി റോള്‍ ചെയ്തെടുക്കാം.
ഉരുളക്കിഴങ്ങ് പുറംതൊലി കളയാതെ പുഴുങ്ങുക. പുറംതൊലി കളഞ്ഞാല്‍ അതിന്റെ പോഷകഗുണം കുറയും.

ബനാന കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍
ഏത്തപ്പഴം പുഴുങ്ങിയത് - 2 എണ്ണം(തൊലിയും നാരും കളഞ്ഞ് ഉടച്ചത്)
ഗോതമ്പുപൊടി - 1 കപ്പ്
ബേക്കിംഗ് പൗഡര്‍ - 1/2 ടീസ്പൂണ്‍
ബേക്കിംഗ് സോഡ - 1/2 ടീസ്പൂണ്‍
ഡാര്‍ക്ക് ബ്രൗണ്‍ ഷുഗര്‍ - 1 കപ്പ്
വെജിറ്റബിള്‍ ഓയില്‍ - 1 കപ്പ്

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ വെജിറ്റബിള്‍ ഓയിലും പഞ്ചസാരയും എടുത്ത് നന്നായി അടിക്കുക. അതിലേക്ക് മുട്ട ചേര്‍ത്തടിക്കുക.
ബേക്കിംഗ് പൗഡറും, ബേക്കിംഗ് സോഡയും, ഗോതമ്പുപൊടിയും ഒന്നിച്ചിളക്കി യോജിപ്പിച്ച് ഇത് മുട്ടക്കൂട്ടില്‍ ചേര്‍ത്തടിക്കുക. ശേഷം ഏത്തപ്പഴം കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്്ത് 175 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
TRENDING NOW