Tuesday, September 12, 2017 Last Updated 0 Min 24 Sec ago English Edition
Todays E paper
Thursday 04 May 2017 01.14 AM

കളിചിരികളുടെ ലോകം അന്യം; ഈ കുരുന്നിനു വേണം കാരുണ്യം

uploads/news/2017/05/104953/pa1.jpg

തൊടുപുഴ: കളിചിരികളുടെ പ്രായത്തില്‍ അതിനുകഴിയാതെ ഗൗരിനന്ദന്‍. ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഈ നാലരവയസുകാരന്‍ ഉദാരമതികളുടെ കാരുണ്യം തേടുന്നു.
കരിങ്കുന്നം വാലിപാറയില്‍ വി.എം. സുനില്‍ കുമാര്‍- സൗമ്യ ദമ്പതികളുടെ മകന്‍ ഗൗരിനന്ദനാണ്‌ ചികിത്സാ സഹായം ആവശ്യമായി വന്നിരിക്കുന്നത്‌. ജന്മനാ ഹൃദയ വാല്‍വിനും വൃക്കകള്‍ക്കും തകരാര്‍ ഉണ്ടായിരുന്നു.
ഹൃദയവാല്‍വിന്റെ പ്രശ്‌നം ശസ്‌ത്രക്രിയ നടത്തി പരിഹരിച്ചു. ഇനി വൃക്കയുടെ തകരാര്‍ പരിഹരിക്കണം. രണ്ടു വൃക്കകളും ഗൗരിനന്ദന്റെ വലതു ഭാഗത്താണുള്ളത്‌. ഇതിലൊന്നു ഇടത്തേക്കു മാറ്റണം. കൂടാതെ മൂത്രാശയ പ്രശ്‌നങ്ങളും ഉണ്ട്‌. 24 മണിക്കൂറും തുള്ളി തുള്ളിയായി മൂത്രം പോകുന്നു. എല്ലാ ശസ്‌ത്രക്രിയകളും ഒരുമിച്ചു ചെയ്യാനും സാധിക്കില്ല. പല വിഭാഗങ്ങളിലായുള്ള ഡോക്‌ടമാര്‍ ആണ്‌ പരിചരിക്കുന്നത്‌. ആദ്യം വൃക്ക മാറ്റിവയ്‌ക്കണം. തുടര്‍ന്ന്‌ മൂത്രാശായത്തിലും ശസ്‌ത്രക്രിയ നടത്തണം.
മരുന്നുകള്‍ക്കും മറ്റുമായി ദിവസേനെ പതിനായിരങ്ങളാണ്‌ ചിലവ്‌. ശസ്‌ത്രക്രിയയ്‌ക്കു ലക്ഷങ്ങള്‍ വേണ്ടിവരും. സാമ്പത്തിക പ്രയാസമുള്ളതിനാല്‍ ശസ്‌ത്രക്രിയ നടത്താതെ ചികിത്സമാത്രമായി തുടരുന്നു. ശസ്‌ത്രക്രിയ നടത്തിയാല്‍ പൂര്‍ണ ആരോഗ്യവാനാക്കി മാറ്റാന്‍ സാധിക്കുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.
പെയിന്റിങ്‌ തൊഴിലാളിയായ സുനിലിന്‌ ഇതിനിടയ്‌ക്ക്‌ ഹൃദയാഘാതമുണ്ടായി.അതിന്റെ ചികിത്സയും തുടരുന്നു. നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുണ്ട്‌. കുട്ടിയുടെ ചികിത്സയ്‌ക്കു സഹായനിധി രൂപീകരിക്കുന്നതിനായി കരിങ്കുന്നം എസ്‌.ബി.ടി ബ്രാഞ്ചില്‍ സുനിലിന്റെ പേരില്‍ അക്കൗണ്ട്‌ ആരംഭിച്ചു. അക്കൗണ്ട്‌ നമ്പര്‍-67175550718. ഐ.എഫ്‌.എസ്‌.സി- എസ്‌.ബി.ടി.ആര്‍. 0000224

Ads by Google
Advertisement
Thursday 04 May 2017 01.14 AM
YOU MAY BE INTERESTED
TRENDING NOW