Saturday, September 23, 2017 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 03 May 2017 01.30 AM

ഷാജിക്കു തുണയേകാന്‍ നാട്‌

uploads/news/2017/05/104645/pa1.jpg

കുറവിലങ്ങാട്‌: നാട്ടുകാരുടെ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍നിന്നിരുന്ന ഷാജി എന്ന ചെറുപ്പക്കാരനു വേണ്ടി നാട്‌ ഒന്നിക്കുന്നു. ആവശ്യം അറിഞ്ഞ്‌ സഹായം എത്തിച്ചിരുന്ന ഷാജി (40) ഇന്ന്‌ സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ നാട്ടുകാരുടെ സഹായം തേടുകയാണ്‌. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി ഉയര്‍ന്ന്‌ വൃക്കയെയും നട്ടെല്ലിനെയും ബാധിക്കുകയായിരുന്നു.
തലച്ചോറിലേക്കുള്ള രക്‌തധമനികള്‍ പൊട്ടി രക്‌തസ്രാവമുണ്ടായത്‌ അടിയന്തര ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യണം. എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌ ഷാജിയെ. അഞ്ച്‌ ലക്ഷം രൂപയോളം ചികില്‍സയ്‌ക്കും ശസ്‌ത്രക്രിയക്കുമായി വേണ്ടിവരും. ചെറുപ്പത്തില്‍ പിതാവും മാതാവും നഷ്‌ടപ്പെട്ട ഷാജി സഹോദരനൊപ്പമായിരുന്നു താമസം. കഠിനാധ്വാനിയായ ഷാജി ഒരു വര്‍ഷം മുമ്പ്‌ പണിസ്‌ഥലത്ത്‌ കുഴഞ്ഞുവീണതോടെയാണ്‌ ജീവിതം മാറിമറിഞ്ഞത്‌. ഷാജിയുടെ ജീവന്‍ നിലനിര്‍ത്താന്‍ നാട്ടുകാര്‍ പഞ്ചായത്തംഗം അലക്‌സ്‌ കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ചികില്‍സാ സഹായനിധി രൂപീകരിച്ചിരിക്കുകയാണ്‌. കഴിഞ്ഞദിവസം മരങ്ങാട്ടുപിളളി പഞ്ചായത്തുകളിലെ രണ്ട്‌ വാര്‍ഡുകളില്‍ നടത്തിയ ഫണ്ട്‌ സമാഹരണത്തില്‍ നാല്‍പ്പതിനായിരം രൂപയോളം ശേഖരിക്കാന്‍ കഴിഞ്ഞു.
ഷാജിയുടെ ജീവന്‍ നിലനിര്‍ത്താന്‍ തുക കണ്ടെത്തുവാനുളള പരിശ്രമത്തിലാണ്‌ നാട്ടുകാര്‍. മരങ്ങാട്ടുപിളളി എസ്‌.ബി.ഐ. ശാഖയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയും മുന്‍പഞ്ചായത്തംഗവുമായ തുളസീദാസ്‌, സാമൂഹ്യപ്രവര്‍ത്തകനായ കെ.എം വിജയന്‍ എന്നിവരുടെ പേരില്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. നമ്പര്‍: 0872053000000878. ഐ.എഫ്‌.എസ്‌. കോഡ്‌: എസ്‌.ഐ.ബി.എല്‍ 0000872.

Ads by Google
Advertisement
Wednesday 03 May 2017 01.30 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW