Saturday, May 26, 2018 Last Updated 21 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 02 May 2017 03.26 PM

മേളങ്ങളുടെ രാജകുമാരന്‍...

uploads/news/2017/05/104525/jayaramINW020517.jpg

ഉടന്‍ റിലീസിംഗിനൊരുങ്ങുന്ന ചിത്രങ്ങളായ അച്ചായന്‍സിന്റെയും സത്യയുടേയും വിശേഷങ്ങളോടൊപ്പം ചെണ്ടമേളത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും ഭക്തിയെക്കുറിച്ചും ജയറാം...

നേരം പുലരുന്നതേയുള്ളൂ. നേര്‍ത്ത തണുത്ത കാറ്റ് മുല്ലപ്പൂക്കളെ തൊട്ടുകടന്നുപോകുമ്പോള്‍ ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പടവുകളിറങ്ങുകയായിരുന്നു ജയറാം. ചെറുപ്പകാലംമുതല്‍ ചോറ്റാനിക്കര ദേവിയുടെ അടുത്തെത്താന്‍ കൊതിക്കുന്ന മനസാണ് ജയറാമിന്റേത്.

വര്‍ഷങ്ങളായി ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറ മേളത്തിന്റെ അമരക്കാരനായിരിക്കാന്‍ കഴിയുന്നത് തന്റെ ഭാഗ്യമായി ജയറാം കരുതുന്നു. ഒരു ഭക്തനായ തന്റെ ജീവിതം ദേവിക്കുസമര്‍പ്പിച്ചിരിക്കുകയാണ് ഈ കലാകാരന്‍....

തികഞ്ഞ ഈശ്വര വിശ്വാസിയാണല്ലോ?


വിശ്വാസിയാണ്. പക്ഷെ അന്ധവിശ്വാസിയല്ല. ഈശ്വര വിശ്വാസത്തെക്കാള്‍ മുന്‍ഗണനകൊടുക്കുന്നത് മാതാ പിതാ ഗുരു ദൈവം എന്ന വിശ്വാസത്തിനാണ്. അച്ഛനേയും അമ്മയേയും ഗുരുക്കന്‍മ്മാരെയും ദൈവത്തിന്റെയൊപ്പം കാണണം.

ഗുരുക്കന്‍മാരെന്ന് ഉദ്ദേശിച്ചത് ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ പലകാര്യങ്ങളും പഠിക്കാന്‍ സഹായിച്ചിട്ടുള്ളവര്‍. ചെണ്ടയിലെ എന്റെ ഗുരുക്കന്‍മാരാണ് മട്ടന്നൂര്‍ ശങ്കരന്‍ മാരാരും പല്ലക്ഷണ നന്ദകുമാറും.

അതുപോലെ സിനിമയില്‍ വരുന്നതിന് മുന്‍പ് കലാഭവനില്‍ അവസരം തന്ന ആബേലച്ചന്‍, ആദ്യമായി സിനിമയെക്കുറിച്ച് പറഞ്ഞുതന്ന പത്മരാജന്‍സാര്‍. അങ്ങനെ ഒരുപാട് ആളുകളുണ്ട്.

അവരെയാണ് ദൈവങ്ങളെക്കാള്‍ കൂടുതല്‍ ഞാന്‍ ആരാധിക്കുന്നത്. പത്മരാജന്‍സാറിന്റെ ഫോട്ടോ എപ്പോഴും എന്റെ കയ്യില്‍ ഉണ്ട്. അതില്‍ തൊട്ടുതൊഴുതിട്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്.

എപ്പോഴും പോകാന്‍ ആഗ്രഹിക്കുന്ന ക്ഷേത്രം ഏതാണ്?


എല്ലാമാസവും നടതുറക്കുമ്പോള്‍ ശബരിമലയ്ക്ക് പോകാറുണ്ട്. അയ്യപ്പസ്വാമിയെ കാണുന്നത് മുടക്കിയിട്ടില്ല. പിന്നെ വര്‍ഷത്തിലൊരിക്കല്‍ മൂകാംബികയില്‍ പോകും. മകന്
കാളിദാസന്‍ എന്ന് പേരിടാന്‍ തീരുമാനിക്കുന്നത് മൂകാംബികയില്‍ വച്ചാണ്.

വിവാഹം കഴിഞ്ഞ സമയത്ത് ഞാനും അശ്വതിയും(പാര്‍വ്വതി)മൂകാംബികയില്‍ പോയി. തൊഴുതുകഴിഞ്ഞശേഷം അവിടെ വിശ്രമിച്ചിരിക്കുമ്പോള്‍ അതി സുന്ദരനായ ഒരു ആണ്‍കുട്ടി തലയില്‍ മൂകാംബികദേവിയെ വച്ചുകൊണ്ട് അമ്പലത്തിന് പ്രദക്ഷിണം വയ്ക്കുന്നതുകണ്ടു.

ദേവിയേയുംകൊണ്ട് പ്രദക്ഷിണം വയ്ക്കുന്നത് ആ കുട്ടിയുടെ കുടുംബത്തിന്റെ അവകാശമായിരുന്നു. അവനോട് പേര് ചോദിച്ചപ്പോള്‍ കാളിദാസനെന്നാണ് തന്റെ പേരെന്ന് പറഞ്ഞു. അവിടെവച്ചാണ് ഞങ്ങള്‍ തീരുമാനിക്കുന്നത് ആദ്യം ജനിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവന് കാളിദാസന്‍ എന്ന് പേരിടുമെന്ന്.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ തൊഴുതുനില്‍ക്കുമ്പോള്‍ ലഭിക്കുന്ന മനസംതൃപ്തി വളരെ വലുതാണ്. ദേവിയെ കാണാന്‍ തോന്നുമ്പോഴെല്ലാം അവിടെ പോകാറുണ്ട്.

തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തിലെ ഇലവഞ്ഞിത്തറ മേളം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ മേളമാണ് ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറമേളം. കഴിഞ്ഞ ആറ് വര്‍ഷമായി അതിന്റെ അമരക്കാരനായി നില്‍ക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.

സിനിമ കഴിഞ്ഞാല്‍ മറ്റൊരു ഇഷ്ടം ചെണ്ടയാണ്?


സിനിമപോലെതന്നെ എന്റെ ഇഷ്ടങ്ങളിലൊന്നാണ് ചെണ്ടമേളവും. സിനിമയ്ക്ക് പുറത്ത് സംസാരിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വിഷയവും ഇതുതന്നെയാണ്. ചെണ്ടമേളം കുട്ടിക്കാലം മുതലുള്ള ഇഷ്ടമാണ്.

ഇപ്പോഴും അത് കൂടെ കൊണ്ടുനടക്കുന്നു. വര്‍ഷത്തില്‍ 15 പ്രോഗ്രാമുകളൊക്കെ ചെയ്യാറുണ്ട്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം ഇതിന്റെ അമരക്കാരനായി നില്‍ക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.

പാലക്കാട് എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് ആളുകള്‍ ചേര്‍ന്ന് ജയറാം ചെണ്ട അക്കാദമി എന്നപേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. അവിടെ കുട്ടികള്‍ക്ക് ഫ്രീയായി ക്ലാസുകള്‍ എടുത്ത് കൊടുക്കുന്നുണ്ട്.

Ads by Google
Loading...
TRENDING NOW