Monday, September 10, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 27 Apr 2017 02.50 PM

അടിച്ചു പൊളിക്കാം... ഈ അവധിക്കാലം

uploads/news/2017/04/103200/parenting270417a.jpg

പക്ഷേ കുട്ടിക്കള്‍ക്കിടയിലെ ആഘോഷമോ, അവധിക്കാല രസങ്ങളോ ഇന്നെങ്ങുമില്ല. രണ്ടുമാസത്തെ വേനലവധിയും പഠനകാലം തന്നെ. ഇതിനിടയില്‍ പുതുതലമുറയിലെ കുട്ടികള്‍ക്ക് സുപരിചിതമല്ലാത്ത ചില കുട്ടിക്കളികളുണ്ട്...

മധ്യവേനലവധിയും അതിനൊപ്പമുള്ള വിഷുവിനെയും കാത്തിരുന്നൊരു തലമുറയുണ്ടായിരുന്നു. തൊടിയിലെ മാവുകളില്‍ തൂങ്ങിയാടുന്ന പഴുത്ത മൂവാണ്ടന്‍ മാങ്ങകളില്‍ കണ്ണോടിച്ച് അവയെ എറിഞ്ഞു വീഴ്ത്തി അകത്താക്കിയ രസകരമായൊരു കുട്ടിക്കാലമുണ്ടായിരുന്നു.

ഗൃഹാതുരതയില്‍ നിറഞ്ഞുനില്‍ക്കുന്ന നനുത്ത ഓര്‍മ്മകളാണിവയെല്ലാം. മാവിന്‍ ചോട്ടില്‍ ഉണ്ടന്‍ കല്ലുകള്‍ കൊണ്ട് അടുപ്പുണ്ടാക്കി ചിരട്ടയില്‍ ചോറും കറിയുമുണ്ടാക്കി ഇലയില്‍ വിളമ്പുന്നൊരു കളിയുണ്ടായിരുന്നു പണ്ട്. എന്നാല്‍ ഇന്ന് കളിക്കാന്‍ പോയിട്ട് ഒന്ന് ശ്വാസം വിടാന്‍ പോലും കുട്ടികള്‍ക്ക് സമയമില്ലാതായിരിക്കുന്നു.

കളികളിലൂടെ പ്രകൃതിയെയും മണ്ണിനെയും അടുത്തറിയാനുള്ള അവസരം ഇന്നത്തെ തലമുറയ്ക്കില്ല. വിഷുക്കാലം ഇന്ന് കംപ്യൂട്ടറുകള്‍ക്ക് മുന്നിലും അവധിക്കാലപഠനക്യാമ്പുകളിലുമാണ്.

കുട്ടികളുടെ ബൗദ്ധികവും വൈകാരികവുമായ വളര്‍ച്ചയ്ക്ക് കളികള്‍ ആവശ്യമാണ്. അവര്‍ തൊടിയിലും പാടത്തും കളിച്ച് നടക്കണം. മണ്ണിനോടും മനുഷ്യരോടും ഇണങ്ങണം. പ്രകൃതിയെ സ്നേഹിക്കണം.

ഇന്നത്തെ തലമുറ തിരിച്ചറിയാത്ത ചില കുട്ടിക്കളികളുണ്ടായിരുന്നു പണ്ട് കേരളത്തില്‍. രസകരമായ ചില പേരുകളുള്ള കളികള്‍, കോട്ട ചാണ്‍, ആകാശം ഭൂമി, പതിനഞ്ച് നായും പുലിയും, അല്ലി മുല്ലി ചമ്മന്തി, കവടി കളി, ഓടിപ്രാന്തി, കൊമ്പാല മൂര്‍ഖന്‍, അംബേ റസ്‌ക്ക, ദായം പാര, അത്തള പിത്തള തവളാച്ചി, കൂവാ കൂവാ. എന്താ ഇവയുടെ പേരുകള്‍ രസകരമല്ലേ ? പേരുപോലെ രസകരമാണ് കളികളും. ഇവയില്‍ ചില കളികളെ പരിചയപ്പെടാം...

അമ്മാനക്കളി


പെണ്‍കുട്ടികളാണ് അമ്മാനക്കളിയില്‍ കേമികള്‍. തടി കൊണ്ടുണ്ടാക്കുന്ന ഉരുണ്ട കരുവാണ് സാധാരണയായി ഈ കളിക്ക് ഉപയോഗിക്കാറുള്ളത്. തടിക്കരുക്കള്‍ക്ക് പകരം നാട്ടിന്‍ പുറങ്ങളില്‍ ചെറുനാരങ്ങയും പുന്നയ്ക്കയും ഉപയോഗിക്കാറുണ്ട്. ചെറുനാരങ്ങ കൈയിലെടുത്ത് ഒരു കൈകൊണ്ടോ ഇരു കൈകള്‍കൊണ്ടോ അമ്മാനമാടും. നന്നായി പരിചയമുള്ളവര്‍ എട്ട് കരുക്കള്‍ വരെ ഉപയോഗിക്കാറുണ്ട്.

അമ്പസ്താനി


പേര് കേള്‍ക്കുമ്പോള്‍ വളരെ രസകരമായി തോന്നുന്നില്ലേ ? ഇതിന് സാറ്റെണ്ണിപ്പാത്തെന്നും പറയാറുണ്ട്. കുട്ടികള്‍ക്ക് കൂട്ടം ചേര്‍ന്ന് അമ്പസ്താനി കളിക്കാം. കൂട്ടത്തിലുള്ളൊരാള്‍ കണ്ണടച്ചു നിന്ന് നിശ്ചിതസംഖ്യ എണ്ണുകയും മറ്റുള്ളവര്‍ ഒളിച്ചുനില്‍ക്കുകയും ചെയ്യുന്നു.

എണ്ണിക്കഴിയുമ്പോള്‍ അമ്പസ്താനി എന്ന് ഉറക്കെ വിളിച്ചുപറയും. എണ്ണിയ ആള്‍ ഒളിച്ചിരിക്കുന്ന കുട്ടികളില്‍ ആരെയെങ്കിലും കണ്ടെത്തിയാല്‍ അമ്പസ്താനിയെന്ന് പറയും.

നിര്‍ഭാഗ്യവശാല്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എണ്ണിയ ആള്‍ തന്നെ വീണ്ടും എണ്ണേണ്ടി വരും. അഥവാ ആരെയെങ്കിലും കണ്ടെത്തിയാല്‍ ആദ്യം കണ്ടെത്തുന്ന ആളാണ് അടുത്ത തവണ എണ്ണേണ്ടി വരിക.

കിശേപ്പി


ഗോലി ഉപയോഗിച്ച് കളിയാണ് കിശേപ്പി. രണ്ടു ഗോലികള്‍ കളത്തിലേക്കിട്ടതിന് ശേഷം എതിരാളി നിര്‍ദ്ദേശിക്കുന്ന ഗോലിയില്‍ മൂന്നാമത്തെ ഗോലി ഉപയോഗിച്ച് എറിഞ്ഞുകൊള്ളിക്കണം.

കുട്ടികള്‍ക്കിടയിലാണ് ഇത് കൂടുതല്‍ പ്രിയമെങ്കിലും മുതിര്‍ന്നവരും കിശേപ്പി കളിക്കാറുണ്ട്. മൂന്ന് ഗോലികളുപയോഗിച്ചാണ് കിശേപ്പി കളിക്കാറുള്ളത്. സാധാരണയായി രണ്ടോ അതിലധികമോ കളിക്കാര്‍ കിശേപ്പി കളിക്കാനുണ്ടാകും. എന്നാല്‍ ഒരു സമയം രണ്ട് പേര്‍ക്ക് മാത്രമേ കിശേപ്പി കളിക്കാനാവൂ.

നിര കളി


രണ്ട് പേര്‍ ചേര്‍ന്ന് കളിക്കുന്ന കളിയാണ് നിര കളി. നിലത്ത് ഒരു ചതുരം വരയ്ക്കും. ശേഷം അതിന്റെ നാല് കോര്‍ണറുകളിലേക്ക് ഗുണനചിഹ്‌നത്താലും നാലായി ഭാഗിക്കുന്ന വിധത്തില്‍ അധിക ചിഹ്‌നത്തിലും വരയിടും.

രണ്ട് കളിക്കാര്‍ക്കും ഒരേ തരത്തിലുള്ള മൂന്ന് മഞ്ചാടിക്കുരുകള്‍ തെരഞ്ഞെടുക്കാം.( മഞ്ചാടിക്കുരു ഇല്ലെങ്കില്‍ വളപ്പൊട്ടുകളോ ഈര്‍ക്കിലോ ബട്ടണുകളോ ആയാല്‍ മതി.). മൂന്ന് മഞ്ചാടിക്കുരുകള്‍ ഒരേ വരിയില്‍ വരാന്‍ ഒരാള്‍ ശ്രമിക്കുകയും മറ്റേയാള്‍ അതിന് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണ് കളിയിലെ രസം.

Thursday 27 Apr 2017 02.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW