Saturday, December 16, 2017 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Apr 2017 04.04 PM

ഗുരുവായൂരപ്പാ നിന്‍മുന്നില്‍ ഞാന്‍

uploads/news/2017/04/102559/valsalamenon250417.jpg

മലയാള സിനിമയില്‍ അമ്മയായും മുത്തശ്ശിയായും ഒട്ടേറെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍ കിയ വത്സല മേനോന്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.

ആഢ്യത്വമുള്ള തറവാട്ടമ്മ, സ്നേഹനിധിയായ അമ്മ, മുത്തശ്ശി എന്നീ കഥാപാത്രങ്ങളില്‍ വത്സല മേനോന്‍ എന്ന നടിക്ക് പകരക്കാരുണ്ടാവില്ല. ബാലതാരമായി സിനിമയിലെത്തിയ വത്സല മേനോനോടൊപ്പം എന്നും സിനിമയുണ്ടായിരുന്നു.

നായികയായി അവസരം കിട്ടിയിട്ടും മക്കള്‍ക്കുവേണ്ടി സിനിമ വേണ്ടെന്നുവച്ച കലാകാരിയെത്തേടി പിന്നെയും സിനിമയെത്തി. തൃശ്ശൂരിലെ നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്ന്, ഗുരുവായൂരപ്പനെ കണ്‍കുളിര്‍ക്കെ കണ്ട്, എല്ലാ നേട്ടങ്ങളും ഭഗവാന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തശ്ശി വത്സല മേനോന്റെ ഓര്‍മ്മകള്‍ക്കൊപ്പം...

തൃശ്ശൂരിലെ കുട്ടിക്കാലവും വിഷു ഓര്‍മ്മകളും?


അച്ഛന്റെയും അമ്മയുടെയും മൂന്ന് ഏട്ടന്മാരുടെയും സ്നേഹം അനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്നേക്കാള്‍ ഒന്‍പത് വയസ്സിന് ഇളയ ഒരനിയത്തിയുണ്ടെങ്കിലും കൂടുതല്‍ സ്നേഹം കിട്ടിയത് എനിക്കാണ്.

16 വയസ്സില്‍ കല്യാണം കഴിഞ്ഞു. വിവാഹശേഷം ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു താമസം. 29 വര്‍ഷം അവിടെ ജീവിച്ചു. തൃശ്ശൂരിലെ വീട്ടില്‍ അമ്മയോടും അച്ഛനോടുമൊപ്പമാണ് കല്യാണം കഴിയും വരെയുള്ള എല്ലാ വിഷുവും ആഘോഷിച്ചിട്ടുള്ളത്.

ഇന്നത്തെപ്പോലെ ആയിരമോ അഞ്ഞൂറോ രൂപയല്ല, പുത്തന്‍ രണ്ടു രൂപ നോട്ടാണ് അച്ഛന്‍ കൈനീട്ടമായി തന്നിട്ടുള്ളത്. വിഷുകഴിഞ്ഞിട്ടാണ് തൃശ്ശൂര്‍ പൂരം. പൂരത്തിനോടനുബന്ധിച്ചുള്ള എക്സിബിഷന് സാധനങ്ങള്‍ വാങ്ങുന്നതിനായി കൈനീട്ടം കിട്ടുന്ന പണം സൂക്ഷിച്ചുവയ്ക്കും.

വിവാഹം കഴിഞ്ഞിട്ടും അച്ഛനമ്മമാര്‍ക്കൊപ്പം നാട്ടില്‍ വിഷു ആഘോഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എത്ര തിരക്കുണ്ടെങ്കിലും വിഷുവിന്റന്ന് ഞങ്ങള്‍ നാട്ടിലെത്തുമായിരുന്നു.

കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് ചേരുന്ന ആഘോഷമായിരുന്നു വിഷു. എന്റെ മക്കള്‍ക്കും അവരുടെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നാട്ടില്‍ വിഷു ആഘോഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മറക്കാനാവാത്ത കൈനീട്ടം?


വിഷുക്കൈനീട്ടത്തേക്കാള്‍ ഓര്‍മ്മയിലെന്നും സൂക്ഷിക്കുന്ന മറ്റൊരു കൈനീട്ടമുണ്ട്. എനിക്കാ കൈനീട്ടം തന്നവരുടെ പേര് പോലും അറിയില്ല. ഒരിക്കല്‍ ഞാന്‍ ജനശതാബ്ദി എക്സ്പ്രസില്‍ തിരുവനന്തപുരത്തു നിന്ന് വരികയായിരുന്നു.

അടുത്ത സീറ്റിലിരുന്ന ഒരു കുടുംബത്തിന് എന്നെ മനസ്സിലായി. അവരെന്നോട് സിനിമാ വിശേഷങ്ങളൊക്കെ ചോദിച്ചു. എറണാകുളം അടുക്കാറായപ്പോള്‍ വത്സല മാഡത്തിന് ഈ വര്‍ഷം നല്ലതായിരിക്കട്ടെ എന്ന് പറഞ്ഞ് പത്തുഡോളര്‍ എനിക്ക് കൈനീട്ടമായി തന്നു.

അവരുടെ പ്രാര്‍ത്ഥന കൊണ്ടാണോ എന്നറിയില്ല ആ വര്‍ഷം എനിക്ക് വളരെ നല്ലതായിരുന്നു. ഇപ്പോഴും ഞാനാ പണം സൂക്ഷിച്ചുവച്ചിട്ടുണ്ട്.

മലയാള സിനിമയിലെ സ്വീറ്റ് മുത്തശ്ശിയാണല്ലോ ഇപ്പോള്‍?


എല്ലാവരും മുത്തശ്ശിയായി എന്നെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ? അതിലൊരുപാട് സന്തോഷമുണ്ട്. എന്നേക്കാള്‍ പ്രായം കൂടിയവര്‍പോലും മുത്തശ്ശി എന്നുവിളിച്ച് കാല്‍ക്കല്‍ വീണ് അനുഗ്രഹിക്കണം എന്നുപറയാറുണ്ട്.

പക്ഷേ പ്രാധാന്യമൊന്നുമില്ലാത്ത ഒരു മുത്തശ്ശി റോള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം വേണമെന്ന വാശിയൊന്നുമില്ല, പക്ഷേ പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമായിരിക്കണം. ഗുരുവായൂരപ്പന്റെ അനുഗ്രഹംകൊണ്ട് ഇപ്പോഴും നല്ല റോളുകള്‍ കിട്ടുന്നുണ്ട്. കൃഷ്ണ ഭക്തയാണോ?

അതെ. ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇഷ്ട ദൈവം ഗുരുവായൂരപ്പനാണ്. എന്റെ ചോറൂണ് നടത്തിയത്, അടിമ കിടത്തിയത്, നൃത്തത്തില്‍ അരങ്ങേറ്റം നടത്തിയത്, എന്റെ വിവാഹം നടന്നത് എല്ലാം ഗുരുവായൂരപ്പനു മുമ്പിലാണ്. എന്റെ മാത്രമല്ല മക്കളുടെ ചോറൂണും, വിവാഹവും നടത്തിയത് ഗുരുവായൂരപ്പന്റെ നടയിലാണ്.

എന്റെ വിഷമങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ഗുരുവായൂരപ്പന്‍ സാക്ഷിയാണ്. ഗുരുവായൂര്‍ നടയില്‍ എന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു. എഴുപതാം പിറന്നാളിന് മാത്രമാണ് എനിക്ക് ഭഗവാന്റെ നടയ്ക്കു മുമ്പില്‍ തൊഴാന്‍ സാധിക്കാതിരുന്നത്.

TRENDING NOW