Wednesday, August 30, 2017 Last Updated 4 Min 52 Sec ago English Edition
Todays E paper
Tuesday 25 Apr 2017 03.55 PM

രത്‌നധാരണം ഒരു അമൂല്യപ്രതിവിധി

uploads/news/2017/04/102557/jyothi250417.jpg

ലഗ്നാധിപയോഗകാരകലഗ്നാധിപമിശ്രങ്ങളെ ഗ്രഹനിലയില്‍ നിന്നു കണ്ടെത്തി, അവരുടേതെന്ന് തിരിച്ചറിഞ്ഞിട്ടുള്ള രത്‌നങ്ങളെ നിര്‍ദ്ദേശിക്കുന്ന ആ രീതിയെ സ്ഥിരനിര്‍ദ്ദേശരീതി എന്ന് വിശേഷിപ്പിക്കാം.ഈ രീതി പരക്കെ അംഗീകരിക്കപ്പെടേണ്ടതാണ്.

ജാതകവിശകലനത്തില്‍ ജ്യോതിഷശാസ്ത്രസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം നേടുന്നതിന് വിവിധമാര്‍ഗങ്ങള്‍ നിലവിലുണ്ട്.

ദോഷഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്ന പാപഗ്രഹങ്ങളെക്കൊണ്ട് ഒരാള്‍ക്ക് ഉണ്ടാകാവുന്ന ദോഷഫലങ്ങളെ ഒരളവുവരെ പരിഹരിക്കുന്നതിന് ദൈവികമാര്‍ഗങ്ങള്‍ ഫലപ്രദമാകാറുണ്ട്. എന്നാല്‍ ശരിയായ രത്‌നധാരണം അത്തരം ദൂഷ്യങ്ങള്‍ക്ക് പരിഹാരമായി ഭവിക്കുന്നതായും കണ്ടുവരുന്നു.

ഏത് രത്‌നം ധരിക്കണം, എപ്പോള്‍ ധരിക്കണം എന്നീ വിഷയങ്ങള്‍ക്ക് പാശ്ചാത്യ ജ്യോതിഷശാസ്ത്രരീതികള്‍ വേണ്ടത്ര ഫലപ്രദമായി കാണുന്നില്ല.

12 മാസങ്ങളില്‍ ഓരോ മാസത്തിനും ഓരോ സ്ഥിരരത്‌നം നിര്‍ദ്ദേശിച്ചിട്ടുള്ള അവരുടെ രീതികളും സംഖ്യാശാസ്ത്രപ്രകാരം നിര്‍ദ്ദേശിക്കുന്ന രീതികളും ഫലദായികളല്ല എന്നുള്ളതാണ് സത്യം. ഭാരതീയ ജ്യോതിഷശാസ്ത്രരീതികളിലും ചില കുറവുകള്‍ ഉണ്ടായിട്ടുള്ളതായി കാണാന്‍ കഴിഞ്ഞു.

ഒരു കുഞ്ഞിന്റെ ദശകളും നക്ഷത്രവും വിലയിരുത്തി, നക്ഷത്രത്തിനും ഓരോരോ ദശകള്‍ക്കും ഓരോ രത്‌നം സ്ഥിരമായി നിര്‍ദ്ദേശിച്ചിട്ടുള്ളതും എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.

കാര്യകാരണബന്ധമില്ലാത്ത ഒരു പരിഗണനയാണ് ഈ വിഷയത്തില്‍ പിന്‍തുടര്‍ന്നു പോരുന്നത്.
''രത്‌നേന ശുഭേദ ശുഭം ഭവതി
നൃപാണാമനിഷ്ടം അശുഭേന
യസ്മാദതഃ പരീക്ഷ്യം ദൈവം
രത്‌നാശ്രിതം തജ്‌ഞൈ''

എന്ന ആപ്തവാക്യാനുസരണം ചിന്തിച്ചാല്‍ ശുഭകരമായ രത്‌നം ശുഭത്വത്തെ നല്‍കുമെന്നും, അശുഭകരമായ രത്‌നം അനിഷ്ടത്തെ ഉണ്ടാക്കുമെന്നും മനസ്സിലാക്കാം. ഓരോരുത്തര്‍ക്കും ശുഭകരമായ രത്‌നം എങ്ങനെ കണ്ടെത്താം?

പലനാളത്തെ ജയപരാജയങ്ങള്‍ വിലയിരുത്തി നടത്തിപ്പോന്ന ഗവേഷണങ്ങളില്‍നിന്നും പുതിയൊരു രത്‌ന നിര്‍ണ്ണയരീതി ഉരുത്തിരിഞ്ഞിട്ടുണ്ട്.
ലഗ്നാധിപയോഗകാരകലഗ്നാധിപമിശ്രങ്ങളെ ഗ്രഹനിലയില്‍ നിന്നു കണ്ടെത്തി, അവരുടേതെന്ന് തിരിച്ചറിഞ്ഞിട്ടുള്ള രത്‌നങ്ങളെ നിര്‍ദ്ദേശിക്കുന്ന ആ രീതിയെ 'സ്ഥിരനിര്‍ദ്ദേശരീതി' എന്ന് വിശേഷിപ്പിക്കാം.

ഈ രീതി പരക്കെ അംഗീകരിക്കപ്പെടേണ്ടതാണ്. അനുഭവങ്ങളില്‍നിന്നും പരിപൂര്‍ണ്ണ വിജയം കണ്ടെത്തിയിട്ടുള്ള രീതിയാണിത്.
മുമ്പു നിലനിന്നുപോന്ന തെറ്റായ രത്‌നനിര്‍ണയരീതികള്‍കൊണ്ട് ഉണ്ടായിട്ടുള്ള ദോഷകരമായ അനുഭവങ്ങള്‍ എത്ര വേണമെങ്കിലും ഉദാഹരണങ്ങളായി എടുത്തുകാട്ടാന്‍ കഴിയും.

പ്രധാന രത്‌നങ്ങളും ഉപരത്‌നങ്ങളും ഏതൊക്കെയാണെന്ന് അറിയുന്നത് നല്ലതാണ്.

1. മാണിക്യം


ചുവന്ന നിറമുള്ള മാണിക്യം സൂര്യന്റെതാണ്. ഇതിന് 'റൂബി' എന്നും പേരുണ്ട്. കര്‍ണ്ണന്‍ മഹാഭാരതത്തില്‍ അജയ്യനായി നിലകൊണ്ടത് സൂര്യഭഗവാന്‍ നല്‍കിയ മാണിക്യം കവചകുണ്ഡലങ്ങളില്‍ ധരിച്ചിരുന്നതിനാലാണ്. ഇത് പാണ്ഡവപക്ഷം കൈയ്ക്കലാക്കിയതിലൂടെ കര്‍ണ്ണന് നാശവും സംഭവിച്ചു. മാണിക്യത്തിന്റെ ഉപരത്‌നങ്ങള്‍ സ്റ്റാര്‍ റൂബി, സ്‌പൈനല്‍ റൂബി, പൈറോപ് ഗാര്‍നെറ്റ് എന്നിവയാണ്. ഈ ഉപരത്‌നങ്ങള്‍ക്കും സൂര്യസ്വാധീനമുണ്ട്.

2. മുത്ത് അഥവാ പേള്‍


ചന്ദ്രന്റെ രത്‌നമാണ് മുത്ത്. ഇതിന്റെ നിറം വെളുപ്പാണ്. വൈവാഹികപ്രശ്‌നങ്ങള്‍, പ്രേമബന്ധപ്രശ്‌നങ്ങള്‍, മാതൃത്വപ്രശ്‌നങ്ങള്‍, കുഞ്ഞുങ്ങളുടെ ബാലാരിഷ്ടത, മാനസികപ്രശ്‌നങ്ങള്‍, ആസ്ത്മ എന്നിവയൊക്കെ പരിഹരിക്കുന്നു. ഇതിന്റെ ഉപരത്‌നം ചന്ദ്രകാന്തക്കല്ല് അഥവാ 'മൂണ്‍ സ്‌റ്റോണ്‍' ആണ്. ആര്‍ക്കും ധരിക്കാവുന്ന രത്‌നമാണിത്.
TRENDING NOW