Friday, June 08, 2018 Last Updated 16 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 24 Apr 2017 02.40 PM

ഒരു കൂട്ട് വേണമെന്ന് ഇതു വരെ തോന്നിയിട്ടില്ല

സലീമ 29 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുന്നു...
uploads/news/2017/04/102222/salemaINW240417.jpg

മേഘസന്ദേശത്തിലൂടെ സിനിമയ്ക്ക് കിട്ടിയ അഭിനേത്രി, സലീമ. നഖക്ഷതങ്ങളിലൂടെയും ആര്യണകത്തിലൂടെയും പ്രേക്ഷകമനസ്സില്‍ ചേക്കേറിയ സലീമ 29 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുന്നു...

''ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ
കളിച്ചിരിക്കാന്‍ കഥപറയാന്‍ കിളിമകള്‍ വന്നില്ലേ...''

മലയാളത്തിലെ സൂപ്പര്‍മെലഡികളില്‍ ഒന്നാണീ ഗാനം. ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന സലീമ എന്ന പെണ്‍കുട്ടിയെ പ്രേക്ഷകര്‍ മറന്നുകാണാനിടയില്ല. എം.ടി.- ഹരിഹരന്‍ കൂട്ടുകെട്ടിലിറങ്ങിയ നഖക്ഷതങ്ങളില്‍ മോനിഷയ്‌ക്കൊപ്പം പ്രേക്ഷകഹൃദയം കീഴടക്കിയ നായിക.

അഭിനയിച്ചത് ചുരുക്കം സിനിമകളിലാണെങ്കിലും ദേശീയ അംഗീകാരം വരെ നേടിയെടുത്ത സലീമ പെട്ടെന്ന് അപ്രത്യക്ഷയായപ്പോള്‍ എല്ലാവരുമൊന്ന് ശങ്കിച്ചു.

നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്കും മലയാള നാട്ടിലേക്കും തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന സലീമ, ചെന്നൈയില്‍ ടീ നഗറിലെ വീട്ടിലിരുന്ന് പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍...

അപ്രതീക്ഷിതമായിരുന്നു ഇടവേളയും തിരിച്ചു വരാനുള്ള ആഗ്രഹവും ?


എനിക്കെന്നും സിനിമ പാഷനായിരുന്നു. മരിക്കുംവരെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഇടവേളയെടുത്തത് മനപൂര്‍വ്വമായിരുന്നില്ല. സംഭവിച്ചു പോയതാണ്. 29 വര്‍ഷം മുമ്പ് അങ്ങനൊരു തീരുമാനമായിരുന്നു ആവശ്യം.

ഇന്നിപ്പോള്‍ സിനിമയിലേക്കുള്ള മടക്കം ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. മലയാള സിനിമയും കേരളവുമൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. തിരിച്ചു വരവ് മലയാള സിനിമയിലൂടെയാകണമെന്നാണ് ആഗ്രഹം.

ചെറുപ്പത്തിലേ അഭിനയവാസനയുണ്ടായിരുന്നോ ?


അതു പിന്നെ ചോദിക്കാനുണ്ടോ? അമ്മ ഗിരിജ അറിയപ്പെടുന്ന തെലുങ്ക നായികയായിരുന്നു. മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുത്തശ്ശി തിലകവും അഭിനേത്രിയായിരുന്നു. അവരില്‍ നിന്നുമാണ് എനിക്ക് സിനിമയെന്ന മോഹമുണ്ടായത്.

അമ്മയ്‌ക്കൊപ്പം വേനലവധിക്ക് ലൊക്കേഷനില്‍ പോകും. അമ്മ 100 സിനിമ പൂര്‍ത്തിയാക്കിയ ചടങ്ങുകളിലൊക്കെ ഞാനും പങ്കെടുത്തിട്ടുണ്ട്. ജീവിതത്തിലും എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അമ്മ.

ഞാന്‍ പോലുമറിയാതെ നൃത്തവും അഭിനയവുമൊക്കെ എന്നിലേക്ക് വന്നു ചേര്‍ന്നതാണ്. സിനിമയല്ലാതെ മറ്റൊരു പ്രൊഫഷനെക്കുറിച്ച് ചിന്തിച്ചിട്ടുമില്ല, ആഗ്രഹിച്ചിട്ടുമില്ല.

അമ്മയും അമ്മമ്മയും തിരക്കേറിയ അഭിനേത്രികള്‍. ഒരു സെലിബ്രിറ്റി ചെറുപ്പമായിരുന്നോ ?


അങ്ങനെ പറയാനാവില്ല. പുറത്തിറങ്ങിയാല്‍ ഗിരിജാമ്മയുടെ മകളെന്ന ഇമേജ് കിട്ടിയിട്ടുണ്ട്. സ്‌കൂളിലും ആ സ്റ്റാറ്റസ് ഉണ്ടായിരുന്നു. പക്ഷേ വീട്ടിലൊരിക്കലും അങ്ങനെയായിരുന്നില്ല. അമ്മ എപ്പോഴും എനിക്കു വേണ്ടി സമയം കണ്ടെത്തിയിരുന്നു.

തിരക്കിനിടയിലും എന്റെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയിരുന്നു. ഒറ്റമകളായതു കൊണ്ട് ആ സ്‌നേഹവും പരിഗണനയും കിട്ടിത്തന്നെയാണ് വളര്‍ന്നത്.

അമ്മമ്മയ്ക്കും ഒറ്റ മകളെ ഉണ്ടായിരുന്നുള്ളു, എന്റെ അമ്മ. രണ്ടു മൂന്നു തലമുറ പിന്നോട്ടു നോക്കിയാലും ഒറ്റമകള്‍ പാരമ്പര്യമാണ്. അവരെല്ലാം സിനിമയില്‍ തിളങ്ങിയവരുമാണ്.

അച്ഛനുമായി പ്രത്യേക ആത്മബന്ധമൊന്നും ഉണ്ടായിരുന്നില്ല. അമ്മയായിരുന്നു എനിക്കെല്ലാം. എന്നിലെ എല്ലാ കഴിവുകളും വളര്‍ത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും അമ്മയായിരുന്നു എപ്പോഴും കൂടെയുണ്ടായിരുന്നത്.

Ads by Google
Loading...
TRENDING NOW